കേന്ദ്രസർക്കാർ ജോലി വേണോ? അതും മികച്ച ശമ്പളത്തില്‍, പത്താംക്ലാസുകാർക്കും അപേക്ഷിക്കാം
ഒരു സർക്കാർ ജോലി സ്വപ്നം കാണുന്നവരാണോ നിങ്ങള്‍? അതും കേന്ദ്ര സർക്കാറിന് കീഴില്‍? എങ്കില്‍ ഇതാ സുവർണ്ണാവസരമായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി (എന്‍ ഐ പി എഫ് പി) വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, റിസർച്ച് ഓഫീസർ, എസ്റ്റേറ്റ് ഓഫീസർ, അക്കൗണ്ട്സ് എക്സിക്യൂട്ടീവ്, സൂപ്രണ്ട് (കമ്പ്യൂട്ടർ), സീനിയർ ലൈബ്രറി & ഇൻഫർമേഷൻ അസിസ്റ്റൻ്റ്, ക്ലർക്ക്, ഡ്രൈവർ ഗ്രേഡ്-II, മാലി, മെസഞ്ചർ തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം.
സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വിഭാഗത്തില്‍ 45 വയസ്സ്, റിസർച്ച് ഓഫീസർ,എസ്റ്റേറ്റ് ഓഫീസർ, അക്കൗണ്ട്സ് എക്സിക്യൂട്ടീവ്, സൂപ്രണ്ട് (കമ്പ്യൂട്ടർ) വിഭാഗങ്ങളില്‍ 40 വയസ്സുമാണ് പ്രായപരിധി. സീനിയർ ലൈബ്രറി & ഇൻഫർമേഷൻ അസിസ്റ്റൻ്റ് - 35 വയസ്സ്, ക്ലർക്ക് - 32 വയസ്സ്, ഡ്രൈവർ ഗ്രേഡ്-II - 30 വയസ്, മാലി മെസഞ്ചർ - 25 വയസ്സുമാണ് പ്രായപരിധി.

വിദ്യാഭ്യാസ യോഗ്യത
സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ: ബാച്ചിലേഴ്സ് ബിരുദം അഡ്മിനിസ്ട്രേറ്റീവ്, സ്ഥാപനം എന്നിവയിൽ 10 വർഷത്തെ പരിചയം എക്സിക്യൂട്ടീവ് അല്ലെങ്കിൽ സൂപ്പർവൈസറി തലത്തിലുള്ള കാര്യങ്ങളും മതിയായ കമ്പ്യൂട്ടർ പരിജ്ഞാനം. ഇതിൽ കുറഞ്ഞത് 5 വർഷമെങ്കിലും സമാന സ്ഥാപനങ്ങളിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരിക്കണം.
റിസർച്ച് ഓഫീസർ: ബി.ഇ./ബി. ടെക്. (കമ്പ്യൂട്ടർ സയൻസ് & ടെക്നോളജി/ ഇൻഫർമേഷൻ ടെക്നോളജി) അല്ലെങ്കിൽ തത്തുല്യം, കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളിൽ മാസ്റ്റർ (എംസിഎ), എം.എസ്.സി. (കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി), ബി.എസ്സി. (കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി)നെറ്റ്‌വർക്ക് മാനേജ്‌മെൻ്റ്, ഫയർവാൾ, സെർവർ അഡ്മിനിസ്ട്രേഷൻ എന്നിവയിൽ പരിചയം. വെബ്സൈറ്റ് അഡ്മിനിസ്ട്രേഷൻ, ഗ്രാഫിക് ഡിസൈൻ, വെബ് ഡിസൈൻ അല്ലെങ്കിൽ ഉള്ളടക്കം സൃഷ്ടിക്കൽ അക്കാദമിക് വെബ്സൈറ്റുകൾഎന്നിവയിൽ 03 വർഷത്തെ പരിചയവും വേണം.
എസ്റ്റേറ്റ് ഓഫീസർ: ബാച്ചിലേഴ്സ് ബിരുദം അഡ്മിനിസ്ട്രേറ്റീവ്, സ്ഥാപനം എന്നിവയിൽ 10 വർഷത്തെ പരിചയം. എക്സിക്യൂട്ടീവ് അല്ലെങ്കിൽ സൂപ്പർവൈസറി തലത്തിലുള്ള കാര്യങ്ങളും മതിയായ കമ്പ്യൂട്ടർ പരിജ്ഞാനവും. ഇതിൽ കുറഞ്ഞത് 5 വർഷമെങ്കിലും സമാന സ്ഥാപനങ്ങളിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരിക്കണം.
ക്ലർക്ക്: ബാച്ചിലേഴ്സ് ഡിഗ്രി, ഒരു വർഷത്തെ പ്രവൃത്തിപരിചയം.എംഎസ് ഓഫീസിൽ ഉള്ള അറിവ്
ഡ്രൈവർ ഗ്രേഡ്-II: പത്താം ക്ലാസ് പാസ്സ്, ഫോർ വീലർ ലൈസൻസ്, മോട്ടോർ മെക്കാനിസത്തെക്കുറിച്ചുള്ള അറിവ്. ഒരു സ്ഥാപനത്തിൽ കുറഞ്ഞത് 03 വർഷമെങ്കിലും മോട്ടോർ വാഹനങ്ങൾ ഓടിച്ച പരിചയം.
മാലി: മെട്രിക്കുലേഷനിൽ വിജയിച്ചിരിക്കണം. പൂന്തോട്ടപരിപാലനത്തിലെ പ്രാഥമിക അറിവ്. ഹിന്ദിയിൽ പ്രാഥമിക പരിജ്ഞാനം. ഒരു വർഷത്തെ പൂന്തോട്ടപരിപാലന പരിചയം.
മെസഞ്ചർ: അംഗീകൃത സ്‌കൂളിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ മെട്രിക്കുലേഷനിൽ വിജയിച്ചിരിക്കണം. ഇംഗ്ലീഷ് എഴുതാനും വായിക്കാനുമുള്ള കഴിവ്
എങ്ങനെ അപേക്ഷിക്കാം
ഒരോ വകുപ്പിനും അനുസരിച്ച് 18000 രൂപ മുതല്‍ 67700 രൂപവരെ മാസ ശമ്പളം നേടാം. ജോലിക്ക് അപേക്ഷിക്കാന്‍ താല്‍പര്യപ്പെടുന്നവർ 'സെക്രട്ടറി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് പോളിസി, 18/2 സത്സംഗ് വിഹാർ മാർഗ്, സ്പെഷ്യൽ ഇൻസ്റ്റിറ്റ്യൂഷണൽ ഏരിയ ന്യൂഡൽഹി - 110 067 ' എന്ന മേല്‍വിലാസത്തില്‍ ജൂണ്‍ രണ്ടാം തിയതിക്ക് മുന്നോടിയായി അപേക്ഷ അയക്കുക. കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക . https://www.nipfp.org.in/












Click it and Unblock the Notifications