നാസിക്കിലെ നോട്ടടി ശാലയില്‍ കേന്ദ്രസർക്കാർ ജോലി നേടാം: ശമ്പളം 90000 വരെ, ഉടന്‍ അപേക്ഷിക്കൂ
മഹാരാഷ്ട്രയിലെ നാസിക്കിലെ കറൻസി നോട്ട് പ്രസില്‍ തൊഴില്‍ അവസരങ്ങള്‍. പ്രസ്സിന്റെ വിവിധ വകുപ്പുകളിലെ ജൂനിയർ ടെക്നീഷ്യൻ, സൂപ്പർവൈസർ, മറ്റ് തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിനുള്ള ഓൺലൈൻ അപേക്ഷാ നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. വിവിധ വകുപ്പുകളിലായി ജൂനിയർ ടെക്നീഷ്യൻ, സൂപ്പർവൈസർ, ആർട്ടിസ്റ്റ്, സെക്രട്ടേറിയൽ അസിസ്റ്റന്റ് എന്നീ തസ്തികകളിലെ 117 ഒഴിവുകൾ നികത്താനാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്.
റിക്രൂട്ട്‌മെന്റ് പരീക്ഷ 2024 ജനുവരിയിലോ ഫെബ്രുവരിയിലോ നടത്താൻ താൽക്കാലികമായി ഷെഡ്യൂൾ ചെയ്‌തിട്ടുണ്ട്. പരീക്ഷയുടെ കൃത്യമായ തീയതി പിന്നീടുള്ള ഘട്ടത്തിൽ നോട്ട് അച്ചടിശാല അധികൃതർ പ്രഖ്യാപിക്കും. സൂപ്പർവൈസർ (വിവിധ വകുപ്പുകൾ) - 3 , ആർട്ടിസ്റ്റ് (ഗ്രാഫിക് ഡിസൈൻ) - 1,
സെക്രട്ടേറിയൽ അസിസ്റ്റന്റ് - 1, ജൂനിയർ ടെക്നീഷ്യൻ (വിവിധ വകുപ്പുകൾ) - 112 എന്നിങ്ങനെയാണ് ഒഴിവുകള്‍.

ഔദ്യോഗിക വെബ്സൈറ്റിലെ വിജ്ഞാപനത്തില്‍ ഒഴിവുകളുടെ വിശദാംശങ്ങൾ, ശമ്പള സ്‌കെയിൽ, പോസ്റ്റ്-വൈസ് യോഗ്യതാ മാനദണ്ഡങ്ങൾ, ഇളവുകൾ/സംവരണങ്ങൾ എന്നിവയും മറ്റ് കൂടുതൽ വിവരങ്ങളും ലഭ്യമാകും. ഔദ്യോഗിക വെബ്സൈറ്റിലെ വിജ്ഞാപനത്തിലേക്ക് പ്രവേശിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ജനറൽ/അൺ റിസർവ്ഡ്/ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾ പരീക്ഷാ ഫീസായി ആകെ 600 രൂപ അടയ്‌ക്കേണ്ടതാണ്. എസ് സി/ എസ് ടി / പി ഡബ്ല്യൂ ഡി അപേക്ഷകരെ പരീക്ഷാ ഫീസ് അടക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്; എന്നിരുന്നാലും, സ് സി/ എസ് ടി / പി ഡബ്ല്യൂ ഡി അപേക്ഷകർ 200 രൂപ ഇന്റിമേഷന്‍ ഫീസായി നല്‍കണം.
സൂപ്പർവൈസർ തസ്തികതയില്‍ 27600-95910 എന്ന നിരക്കിലാണ് ശമ്പളം. ആർട്ടിസ്റ്റുമാർക്ക് 23910 രൂപ മുതല്‍ 85570 രൂപയും സെക്രട്ടറിയേറ്റല്‍ അസിസ്റ്റിന്റിന് 23910- 85570 രൂപയും ശമ്പളമായി ലഭിക്കും. ജൂനിയർ ടെക്നീഷ്യന്‍മാർക്ക് 18780-67390 എന്ന നിരക്കിലും ശമ്പളം ലഭിക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് cnpnashik.spmcil.com എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ 2023 നവംബർ 18 വരെ അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ഡാറ്റാ എൻട്രി
തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ മുഴുവൻ കെട്ടിടങ്ങളും നേരിട്ട് സന്ദർശിച്ച് വിവരശേഖരണം നടത്തി ഡാറ്റാ എൻട്രി ചെയ്യുന്നതിനായി ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. സിവിൽ എഞ്ചിനീയറിങ,് ഡ്രാഫ്റ്റ്മാൻ, സിവിൽ അല്ലെങ്കിൽ സർവേയർ ഡിഗ്രി അല്ലെങ്കിൽ സർവേയർ ഡിപ്ലോമ , ഡാറ്റാ എൻട്രി കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളും ബയോഡാറ്റയും സഹിതം ഒക്ടോബർ 31 രാവിലെ 10ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.
പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ ഒഴിവ്
എറണാകുളം ജില്ലയിൽ സുഭിക്ഷകേരളം-ജനകീയ മത്സ്യ കൃഷി 2022-23ന്റെ ഭാഗമായി രണ്ട് പ്രൊജക്റ്റ് കോ-ഓർഡിനേറ്റർമാരെ താത്ക്കാലികമായി നിയമിക്കുന്നു.
യോഗ്യതകൾ: സംസ്ഥാന കാർഷിക സർവ്വകലാശാലയിൽ നിന്നോ ഫിഷറീസ് യൂണിവേഴ്സിറ്റിയിൽ നിന്നോ ബി.എഫ്.എസ്.സി, അംഗീകൃത സർവകലാശാലയിൽ നിന്നും അക്വാ കൾച്ചറിൽ ബിരുദാനന്തര ബിരുദം, അംഗീകൃത സർവകലാശാലയിൽ നിന്നും സുവോളജിയിലോ ഫിഷറീസ് വിഷയങ്ങളിലോ ബിരുദാനന്തര ബിരുദവും സർക്കാർ വകുപ്പിലോ സ്ഥാപനങ്ങളിലോ അക്വാകൾച്ചർ സെക്ടറിൽ 3 വർഷത്തെ പ്രവർത്തി പരിചയവും.പ്രായം: 20-56. ശമ്പളം :30000 രൂപ.
താത്പര്യമുള്ളവർ പ്രായം, വിലാസം, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഒക്ടോബർ 27ന് രാവിലെ 10ന് എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ നടത്തുന്ന വാക് ഇൻ ഇൻ്റർവ്യൂവിൽ ഹാജരാകേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി ഫോൺ : 0484-2394476.












Click it and Unblock the Notifications