കേന്ദ്രസർക്കാർ സ്ഥാപനത്തിൽ അവസരം, കേരളത്തിലും ഒഴിവ്; 26000 രൂപ ശമ്പളം,അപേക്ഷിക്കാം
ഡൽഹി: കേന്ദ്ര സര്‍ക്കാരിന് കീഴിൽ ടെക്‌സ്‌റ്റൈല്‍ കമ്മിറ്റിയിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ ഒഴിവുകൾ. ആകെ 40 ഒഴിവുകളാണുള്ളത്. താത്കാലിക നിയമനമാണ്. ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത.
ബെംഗളൂരു-4,ചെന്നൈ - 3, ഡല്‍ഹി- 3, ഗുണ്ടൂര്‍-1, ഹൈദരാബാദ് - 4, ജയ്പൂര്‍ -2, കാണ്‍പൂര്‍ - 1, കണ്ണൂര്‍ - 1, കരൂര്‍ -1, മുംബൈ - 10, തിരുപ്പൂര്‍- 3, കോയമ്പത്തൂര്‍- 5, ലുധിയാന - 1,കൊല്‍ക്കത്ത -1 എന്നിങ്ങനെയാണ് ഒഴിവുകൾ. 21 നും 35 വയസിനും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം.

ബി എസ് സി (ഫിസിക്‌സ് അല്ലെങ്കില്‍ കെമിസ്ട്രി) അല്ലെങ്കിൽ ടെക്‌സ്റ്റൈല്‍ ടെക്‌നോളജിയില്‍ ബി ടെക് ആണ് യോഗ്യത. ശമ്പളം-26000. ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ട അവസാന തീയതി മെയ് 31 ആണ്. കൂടുതൽ വിവരങ്ങൾക്ക്- https://textilescommittee.nic.in/recruitment-post-young-professional-designated-project-assistant-textile-testing
സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവുകൾ
അധ്യാപക നിയമനം
മലപ്പുറം: താനൂർ സി.എച്ച്.എം.കെ.എം. ഗവ.കോളേജിൽ വിവിധ വിഭാഗങ്ങളിലെ അധ്യാപക ഒഴിവുകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. മലയാളം, ഇംഗ്ലീഷ് വിഭാഗങ്ങളിലെ ഒഴിവുകളിലേക്ക് മെയ് 25 രാവിലെ 10 നും ബിസിനസ് മാനേജ്മെന്റ്, ഇലക്‍ട്രോണിക്സ് വിഭാഗങ്ങളിലെ ഒഴിവുകളിലേക്ക് മെയ് 30 രാവിലെ 10 നും കൊമേഴ്സ് വിഭാഗത്തിലെ ഒഴിവുകളിലേക്ക് മെയ് 30 രാവിലെ 11 നും മാത്തമാറ്റിക്സ് വിഭാഗത്തിലെ ഒഴിവുകളിലേക്ക് മെയ് 30 ഉച്ചയ്ക്ക് ഒരു മണിക്കും അഭിമുഖം നടക്കും.
നിലവിലെ യു.ജി.സി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനം നേടുന്നതിനുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടിഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ യോഗ്യതകൾ, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ gctanur.ac.in എന്ന വെബ്‍സൈറ്റില്‍ ലഭിക്കും.
സി എ ഓഡിറ്റർമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു
കേരള സ്റ്റേറ്റ് റൂറൽ റോഡ് ഡവലപ്‌മെന്റ് ഏജൻസി സ്റ്റാറ്റിയൂട്ടറി ഓഡിറ്റർ നിയമനത്തിന് സി ആൻഡ് എ ജി എംപാനൽ ചെയ്ത സി എ ഓഡിറ്റർമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 2024 മേയ് 20 വൈകുന്നേരം 4 മണിക്ക് മുൻപ് അപേക്ഷകൾ സമർപ്പിക്കണം.
വിലാസം: മെമ്പർ സെക്രട്ടറി,കേരള സ്റ്റേറ്റ് റൂറൽ റോഡ് ഡെവലപ്മെന്റ് ഏജൻസി, പബ്ലിക് ഓഫീസ് കോമ്പൗണ്ട്, റവന്യൂ കോംപ്ലക്‌സ്, വികാസ് ഭവൻ പി ഒ തിരുവനന്തപുരം- കേരളം, 695033 ഫോൺ: 0471-2312025.












Click it and Unblock the Notifications