Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്താംക്ലാസുകാർക്ക് കേന്ദ്ര സർക്കാർ ജോലി നേടാം, ഇതാ സുവർണ്ണാവസരം: ശമ്പളം 69000 വരെ

വിവിധ കേന്ദ്ര സേനകളിൽ തൊഴില്‍ നേടാനുള്ള സുവർണ്ണാവസരുമാവി സ്‌റ്റാഫ് സിലക്ഷൻ കമ്മിഷന്റെ പുതിയ വിജ്ഞാപനം. കോൺസ്‌റ്റബിൾ (ജിഡി), റൈ ഫിൾമാൻ തസ്ത‌ികകളിലെ 26,146 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഡിസംബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാം. നിലവിലെ ഒഴിവുകളിൽ വർധനയുണ്ടാകും. മുൻ വർഷം 24,369 ഒഴിവുകളിലേ ക്കായിരുന്നു പ്രാഥമിക വിജ്‌ഞാപനം. ഒഴിവുകൾ പിന്നീട് 50,187 ആയി ഉയർന്നു. സമാനമായ സാഹചര്യം ഇത്തവണയും ഉണ്ടായേക്കും. അങ്ങനെയെങ്കില്‍ ഒഴിവുകളുടെ എണ്ണം ഇത്തവണയും അരലക്ഷം കടക്കും.

ssc-job-

സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സ് (സി എപി എഫ്), സെക്രട്ടേ റിയറ്റ് സെക്യൂരിറ്റി ഫോഴ്‌സ്(എസ് എസ് എഫ്) വിഭാഗങ്ങളിൽ കോൺസ്‌റ്റബിൾ (ജിഡി), അസം റൈഫിൾസിൽ റൈഫിൾമാൻ (ജിഡി) എന്നിങ്ങനെയാണ് അവസരം. സ്ത്രീകൾക്കും ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

സെൻട്രൽ ഇൻഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (CISF)-11,025, ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (BSF)-6174, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ‌് (CRPF) -3337, ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസ് (ITBP)-3189, അസം റൈഫിൾസ് (AR)-1490, സശസ്ത്ര സീമാബെല്‍ (SSB)-635, സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്‌സ് (SSF)-296 എന്നിങ്ങനെയാണ് ഒഴിവുകള്‍.

ഓണ്‍ലൈന്‍ അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഡിസംബർ 31 ആണ്. 2024 ജനുവരി ഒന്നാം തിയതിയോടെ ഓണ്‍ലൈന്‍ പേയ്മെന്റ് പൂർത്തിയാക്കണം. തെറ്റുകള്‍ തിരുത്താനായി ജനുവരി നാല് മുതല്‍ ആറ് വരെ അവസരമുണ്ടാകും. ഫെബ്രുവരി മാർച്ച് തിയതികളിലായിട്ടായിരിക്കും പരീക്ഷ. പത്താംക്ലാസ് യോഗ്യതയുള്ള ആർക്കും അപേക്ഷിക്കാം.

ശാരീരിക യോഗ്യത:പുരുഷൻ: ഉയരം: 170 സെമീ, നെഞ്ചളവ്: 80സെമീ (വികസിപ്പിക്കുമ്പോൾ 85 സെമീ). (പട്ടികവർഗക്കാർക്ക് യഥാക്രമം 162.5 സെമീ, 76-81 സെമീ), സ്ത്രീ: ഉയരം: 157 സെമീ, (പട്ടികവർഗക്കാർക്ക് 150 സെമീ), തൂക്കം ഉയരത്തിന് ആനുപാതികം.

പ്രായം: 01, 01, 2024 ന് 18-23. എസ്സി,എസ്ടി വിഭാഗക്കാർക്ക് 5 വർഷവും ഒബിസിക്ക് 3 വർഷവും ഇളവ് ലഭിക്കും.

ശമ്പളം: ലെവല്‍ 3. അതായത് 21700 മുതല്‍ 69000 വരെ ലഭിക്കും

തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്‌ഠിത പരീക്ഷ
(CBE), ശാരീരികക്ഷമതാ പരീക്ഷ, മെഡിക്കൽ ടെസ്‌റ്റ്, രേഖകളുടെ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ കായികക്ഷമതാ പരീക്ഷയും (പുരുഷൻമാർ: 24 മിനിറ്റിൽ 5 കിലോമീറ്റർ ഓട്ടം, സ്ത്രീകൾ: എട്ടര മിനിറ്റിൽ 1.6 കിലോമീറ്റർ ഓട്ടം) നടത്തും

ഒബ്‌ജെക്ടീവ് മാതൃകയിലാണു പരീക്ഷ. മലയാളത്തിലും ചോദ്യങ്ങൾ ലഭിക്കും. എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്.

പരീക്ഷാഫീസ്: 100 രൂപ (സ്ത്രീകൾ, എസ്‌സി/എസ്‌ടി വിഭാഗക്കാർ, വിമുക്‌ത ഭടന്മാർ എന്നിവർക്ക് ഫീസില്ല). ഓൺലൈനായി ഫീസ് അടയ്ക്കണം. ഓൺലൈൻ റജിസ്ട്രേഷനും വിശദവിവരങ്ങൾക്കും https://ssc.nic.in എന്ന സൈറ്റ് സന്ദർശിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+