Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രസർക്കാർ ജോലി; കേരളത്തിൽ മാത്രം 25 ഒഴിവുകൾ..ഇപ്പോൾ തന്നെ അപേക്ഷിക്കാം

ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡിന് കീഴിൽ ഒഴിവുകൾ. കേരളത്തിൽ 25 അപ്രന്റീസ് തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തസ്തിക, യോഗ്യത, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദ വിവരങ്ങൾ പരിശോധിക്കാം

ഗ്രാജ്വേറ്റ് അപ്രന്റീസ്

സിവിൽ എൻജിനിയറിങ്-1, കെമിക്കൽ എഞ്ചിനിയറിങ്-4, മെക്കാനിക്കൽ എഞ്ചിനിയറിഭ് 1 എന്നിങ്ങനെയാണ് ഒഴിവുകൾ. അതത് മേഖലകളിലെ ബിടെക് ആണ് യോഗ്യത.

ടെക്നീഷ്യൻ അപന്റീസ്

സിവിൽ എഞ്ചിനിയറിങ്-1, മെക്കാനിക്കൽ എഞ്ചിനിയറിങ്-1. അതത് മേഖലകളിൽ ഡിപ്ലോമ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.

job2-

ട്രേഡ് അപ്രന്റീസ്

എക്സിക്യൂട്ടീവ് എച്ച് ആർ-1 ഒഴിവ്. എംബിഎ ഏല്ലെങ്കിൽ എച്ച്ആർഎമ്മിൽ പിജി തത്തുല്യം

എക്സിക്യൂട്ടീവ് ഫിനാൻസ്- 1 ഒഴിവ്- സിഎ/ ഐസിഡബ്ല്യുഎ/എംബിഎ (ഫിനാൻസ്)/ ഫിനാൻസിൽ പോസ്റ്റ് ഗ്രാദ്വേറ്റ് ഡിപ്ലോമ )എംബിയ്ക്ക് തത്തുല്യം)

എൽഎസിപി-ബിഎസ്സി കെമിസ്ട്രി -4 ഒഴിവ്
ലബോറട്ടറി അസിസ്റ്റന്റ് ട്രേഡിൽ ഐടിഐ-01
ബിഎസ്സി ഫിസിക്സ് -1

ഫിറ്റർ-3 ഒഴിവ്-യോഗ്യത-ഫിറ്റർ ട്രേഡിൽ ഐടിഐ

വെൽഡർ-2-വെൽഡർ ട്രേഡിൽ ഐടിഐ

എംഎംവി-1 ഒഴിവ്-മോട്ടോർ മെക്കാനിക്കൽ ട്രേഡിൽ ഐടിഐ.

ഇലക്ട്രീഷ്യൻ-2 ഒഴിവുകൾ-ഇലകട്രീഷ്യൻ ട്രേഡിൽ ഐടിഐ.

പിഎഎസ്എഎ/ സിഒപിഎ- ഒരു ഒഴിവ്. അതത് ട്രേഡിൽ ഐടിഐ

അപേക്ഷിക്കാനുള്ള പ്രായപരിധി-18 നും 25 നും ഇടയിൽ. ഒരു വർഷത്തേക്കായിരിക്കും അപ്രന്റീസ് നിയമനം. അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 31. കൂടുതൽ വിവരങ്ങൾക്ക്- https://www.irel.co.in/documents/20126/167125/Eng.+of+Apprentice_RED_2025-26.pdf/4eb2a403-5c4c-9355-a1a6-78daa8e78037?t=1745999589606

മേട്രന്‍ കം റസിഡന്റ് ട്യൂട്ടര്‍ നിയമനം

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിനു കീഴില്‍ വെങ്ങാനൂരിലെ പെണ്‍കുട്ടികളുടെ പ്രീ മെട്രിക്ക് ഹോസ്റ്റലില്‍ മേട്രന്‍ കം റസിഡന്റ് ട്യൂട്ടര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. ബിരുദവും ബി.എഡും വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിലെ ഉദ്യോഗാര്‍ഥികളില്‍ നിന്നുമാണ് അപേക്ഷ സ്വീകരിക്കുന്നത്.

താത്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യത, ജാതി, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി മെയ് 27ന് രാവിലെ 11 മണിക്ക് അതിയന്നൂര്‍ പട്ടികജാതി വികസന ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547630012

ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ ഒഴിവ്

കണ്ണൂർ: ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദത്തോടൊപ്പം ടെക്നോളജി ആന്റ് സോഫ്റ്റ് വെയര്‍ അപ്ലിക്കേഷന്‍ സപ്പോര്‍ട്ടില്‍ രണ്ട് വര്‍ഷ പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്സ്. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ മെയ് 26നകം പേര് രജിസ്റ്റര്‍ ചെയ്യണം.

ഗസ്റ്റ് അധ്യാപക ഒഴിവ്

കണ്ണൂര്‍ കൃഷ്ണമേനോന്‍ മെമ്മോറിയല്‍ ഗവ. വിമന്‍സ് കോളേജില്‍ കെമിസ്ട്രി വിഷയത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് നേരിട്ടോ ഇ മെയില്‍ വഴിയോ അപേക്ഷിക്കാം. മെയ് 13 ന് വൈകുന്നേരം അഞ്ചിനകം അപേക്ഷ നല്‍കി, മെയ് 15 ന് രാവിലെ 11 ന് പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് എത്തണം. ഇ മെയില്‍: [email protected] ഫോണ്‍: 0497 2746175

വെറ്ററിനറി സര്‍ജന്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ആലപ്പുഴ ജില്ലയിലെ വിവിധ ബ്ലോക്കുകളിലേക്ക് രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനത്തിനായി വെറ്ററിനറി സര്‍ജന്‍ തസ്തികയില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ വഴി താല്‍ക്കാലിക നിയമനം നടത്തുന്നു. മേയ് എട്ടിന് രാവിലെ 11.30 മുതല്‍ 12.30 വരെയാണ് അഭിമുഖം. വെറ്ററിനറി സയന്‍സിലെ ബിരുദം, കേരളാ സ്‌റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നീ അവശ്യ യോഗ്യതകളോടൊപ്പം വെറ്ററിനറി ഒബ്‌സ്ട്രറ്റിക്‌സ് ആന്‍ഡ് ഗൈനക്കോളജി, ക്ലിനിക്കല്‍ മെഡിസിന്‍, സര്‍ജറി എന്നിവയില്‍ ബിരുദാനന്തര ബിരുദം എന്നിവ വെറ്ററിനറി സര്‍ജനുള്ള അഭിലഷണീയ യോഗ്യതയായി കണക്കാക്കുന്നതാണ്. ഫോണ്‍: 0477-2252431.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+