കേന്ദ്ര സ്ഥാപനത്തില്‍ ജോലി വേണോ? ഇതാ അവസരം: ശമ്പളം 30000 രൂപ, വേറേയുമുണ്ട് ഒഴിവുകള്‍
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) കരാർ അടിസ്ഥാനത്തിൽ യങ് പ്രൊഫഷണലിന്റെ അഞ്ച് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊച്ചിയിൽ രണ്ടും കാർവാർ, മണ്ഡപം, ദിഘ എന്നീ പ്രാദേശിക കേന്ദ്രങ്ങളിൽ ഓരോ ഒഴിവുകളുമാണുള്ളത്. പ്രതിമാസ വേതനം 30,000 രൂപ. വെബ്സൈറ്റിൽ നൽകിയിട്ടുള്ള ഗൂഗിൾ ഫോം വഴിയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി മാർച്ച് 11. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. (www.cmfri.org.in)
മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ നിയമനം
സാമൂഹ്യനീതി വകുപ്പിന് കീഴിൽ വെള്ളിമാടുകുന്ന് പ്രവർത്തിക്കുന്ന ഗവ ആശാഭവൻ (പുരുഷൻ) കോഴിക്കോട് സ്ഥാപനത്തിൽ കരാർ അടിസ്ഥാനത്തിൽ മൾട്ടി ടാസ്ക്ക് കെയർ പ്രൊവൈഡർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. (പുരുഷന്മാർ മാത്രം , മിനിമം യോഗ്യത എട്ടാം ക്ലാസ് പാസ്സായവർ, പ്രായപരിധി 50 വയസ്സ്) ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം മാർച്ച് രണ്ടിന് രാവിലെ 11 മണിക്ക് ഗവ: ആശാഭവൻ (പുരുഷൻ) സ്ഥാപനത്തിൽ ഹാജരാവണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ : 0495 2732454

റിസര്‍ച്ച് അസോസിയേറ്റ് ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തില്‍ ഒരു വര്‍ഷത്തെ കാലാവധിയുള്ള റിസര്‍ച്ച് അസോസിയേറ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എം.എസ്.സി ബോട്ടണി, ബയോ ടെക്‌നോളജി എന്നിവയില്‍ ഒന്നാം ക്ലാസ്സ് ബിരുദാനന്തര ബിരുദം. ക്വാളിറ്റി പ്ലാനിങ് മെറ്റീരിയല്‍ പ്രൊഡക്ഷന്‍, പ്രൊപഗേഷന്‍ ടെക്‌നിക് ഓഫ് റെറ്റ് (RET), മെഡിസിനല്‍ പ്ലാന്റ്‌സ് എന്നിവയില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. ഫീല്‍ഡ് ബോട്ടണി, നഴ്‌സറി ടെക്‌നിക് എന്നിവയിലെ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. പ്രതിമാസ ഫെല്ലോഷിപ്പ് 27,000 രൂപ.
പ്രായപരിധി 2024 ജനുവരി ഒന്നിന് 36 വയസ്സ് കവിയരുത്. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അഞ്ചും മറ്റു പിന്നോക്ക വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷവും നിയമാനുസൃതമായ വയസ് ഇളവ് ലഭിക്കും. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 6 ന് രാവിലെ 10 മണിക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂര്‍ പീച്ചി ഓഫീസില്‍ നടത്തുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kfri.res.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0487 2690100.
പ്രോജക്ട് ഫെല്ലോ ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തില്‍ ഒരു വര്‍ഷത്തെ കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയിലേക്ക് താത്കാലികമായി പ്രോജക്ട് ഫെല്ലോയെ നിയമിക്കുന്നു. യോഗ്യത എം.എസ്.സി ബോട്ടണിയില്‍ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം. മെഡിസിനല്‍ പ്ലാന്റ്‌സ്/ ഫീല്‍ഡ് ബോട്ടണി/ പ്രൊപോ ഗേഷന്‍ ഓഫ് റെറ്റ് (RET)/ പ്ലാന്റ്‌സ് എന്നിവയില്‍ പ്രവര്‍ത്തി പരിചയം അഭികാമ്യം. ഫെല്ലോഷിപ്പ് പ്രതിമാസം 22,000 രൂപ.
പ്രായപരിധി 2024 ജനുവരി ഒന്നിന് 36 വയസ്സ് കവിയരുത്. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അഞ്ചും മറ്റു പിന്നോക്ക വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷവും നിയമാനുസൃതമായ വയസ് ഇളവ് ലഭിക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 6 ന് രാവിലെ 10 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂര്‍ പീച്ചിലുള്ള ഓഫീസില്‍ വച്ച് നടത്തുന്ന വാക്ക് ഇന്‍ ഇന്‍ര്‍വ്യൂവില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kfri.res.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0487 2690100.












Click it and Unblock the Notifications