• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെമസ്ട്രി അധ്യാപക ഒഴിവ്,എസി പ്ലാന്റ് ഓപ്പറേറ്റര്‍ : തൊഴിൽ അവസരങ്ങൾ അറിയാം

Google Oneindia Malayalam News

ഇരിയണ്ണി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വി.എച്ച്. എസ്.ഇ വിഭാഗത്തില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ കെമസ്ട്രി വിഷയത്തില്‍ താത്കാലിക അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ഒക്ടോബര്‍ 6ന് (വ്യാഴം) രാവിലെ 10.30ന് സ്‌കൂളില്‍.
പി.ആര്‍.ഒ നിയമനം ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴില്‍ പി.ആര്‍.ഒ/പി.ആര്‍.ഒ കം എല്‍.ഒ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യതയും വയസ്സും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ ഒക്ടോബര്‍ 10ന് വൈകിട്ട് 5നകം അപേക്ഷിക്കണം. വെബ്സൈറ്റ് www.arogyakeralam.gov.in ഫോണ്‍ 04672209466.

എസി പ്ലാന്റ് ഓപ്പറേറ്റര്‍ ഒഴിവ്

പാലക്കാട് ജില്ലയിലെ ഒരു ഗവ സ്ഥാപനത്തില്‍ എ.സി. പ്ലാന്റ് ഓപ്പറേറ്റര്‍ താത്ക്കാലിക ഒഴിവുണ്ട്. ഡിപ്ലോമ ഇന്‍ മെക്കാനിക് റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ് ആണ് യോഗ്യത. ഏതെങ്കിലും സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/അംഗീകൃത കമ്പനി നല്‍കിയ മെയിന്റനന്‍സ് എ.സി. പ്ലാന്റ് രണ്ടുവര്‍ഷ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്. അല്ലെങ്കില്‍ 18 മാസത്തെ മെക്കാനിക്ക് റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ് ട്രേഡില്‍ ഐ.ടി.ഐയും ഏതെങ്കിലും സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/അംഗീകൃത കമ്പനി നല്‍കിയ മെയിന്റനന്‍സ് പ്ലാന്റ് അഞ്ച് വര്‍ഷത്തെ പ്രവൃത്തി സര്‍ട്ടിഫിക്കറ്റ്. പ്രായപരിധി 18-41. ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത ഇളവ് ലഭിക്കും. ശമ്പളം 19,000-43,600. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ്് എക്‌സ്‌ചേഞ്ചുകളില്‍ ഒക്ടോബര്‍ 20 നകം നേരിട്ടെത്തണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04912 505204.

ദ്രുത കര്‍മ്മസേന വളണ്ടിയര്‍മാരെ ക്ഷണിക്കുന്നു

കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് നടപ്പ് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി രൂപീകരിക്കുന്ന ദ്രുത കര്‍മ്മ സേനയിലേക്ക് വളണ്ടിയര്‍മാരെ ക്ഷണിക്കുന്നു. പ്രളയം, മലയിടിയല്‍, ഉരുള്‍പ്പൊട്ടല്‍, പകര്‍ച്ചവ്യാധി, വന്യമൃഗശല്യം തുടങ്ങി ഏത് അടിയന്തിര സാഹചര്യത്തിലും നാടിനെ സേവിക്കാനും സംരക്ഷിക്കാനും സന്നദ്ധരായ ആളുകള്‍ക്ക് അപേക്ഷിക്കാം. 50 അംഗങ്ങള്‍ ഉള്‍പ്പെടുന്ന ദ്രുത കര്‍മ്മസേന രൂപീകരിക്കാനാണ് ഭരണസമിതിയുടെ തീരുമാനം. തിരഞ്ഞെടുക്കപ്പെടുന്ന ആളുകള്‍ക്ക് ഫയര്‍ ഫോഴ്സ്, പോലീസ്, വനം വകുപ്പ്, ആരോഗ്യവകുപ്പ് എന്നീ വകുപ്പുകളുടെ സഹകരണത്തോടെ
ആവശ്യമായ പരിശീലനം നല്‍കും. കൂടാതെ ഇവര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യവും ഒരുക്കിക്കൊടുക്കും. അംഗങ്ങള്‍ക്ക് യുണിഫോം, ഐ.ഡി കാര്‍ഡ്, റെയിന്‍ കോട്ട്, ടോര്‍ച്ച് ലൈറ്റ് എന്നിവയും നല്‍കും.

എന്നെ വിലക്കിയപ്പോള്‍ പ്രതികരിക്കാന്‍ ആരുമില്ലായിരുന്നു; മമ്മൂട്ടിയുടെ പ്രതികരണത്തില്‍ വിനയന്‍എന്നെ വിലക്കിയപ്പോള്‍ പ്രതികരിക്കാന്‍ ആരുമില്ലായിരുന്നു; മമ്മൂട്ടിയുടെ പ്രതികരണത്തില്‍ വിനയന്‍

പട്ടികജാതി യുവാക്കള്‍ക്ക് അപേക്ഷിക്കാം

കാസര്‍കോട് ജില്ലാ പഞ്ചായത്തിന് കീഴിലെ ആശുപത്രികള്‍, എഞ്ചിനീയറിംഗ് വിഭാഗം, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിങ്ങളില്‍ ഒരു വര്‍ഷത്തേക്ക് സ്റ്റേപ്പന്റോട് കൂടി തൊഴില്‍ പരിചയം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. 18നും 30നും ഇടയില്‍ പ്രായമുള്ള യോഗ്യരായ പട്ടികജാതി യുവാക്കള്‍ക്ക് അപേക്ഷിക്കാം. ഒക്ടോബര്‍ ഏഴിനകം ആവശ്യമായ രേഖകളുടെ പകര്‍പ്പ് സഹിതം കാസര്‍കോട് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. അപേക്ഷാ ഫോറത്തിന്റെ മാതൃക ജില്ലാ പട്ടികജാതി വികസന ഓഫീസിലും, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലും ലഭിക്കും. ഫോണ്‍ 04994256162.

ഖനനത്തില്‍ കണ്ടെത്തിയത് കണ്ണഞ്ചിപ്പിക്കും; നിറയെ സ്വര്‍ണനാണയങ്ങള്‍, ഗവേഷകര്‍ പറയുന്നത് ഇങ്ങനെഖനനത്തില്‍ കണ്ടെത്തിയത് കണ്ണഞ്ചിപ്പിക്കും; നിറയെ സ്വര്‍ണനാണയങ്ങള്‍, ഗവേഷകര്‍ പറയുന്നത് ഇങ്ങനെ

സ്‌പോര്‍ട്‌സ് ക്വാട്ട സീറ്റൊഴിവ്

മലപ്പുറം ഗവ. കോളെജില്‍ സ്പോര്‍ട്സ് ക്വാട്ടയില്‍ ബി.എ അറബിക്, മലയാളം, ഇക്കണോമിക്‌സ് വിഷയങ്ങളില്‍ ഒന്നും ബി.എസ്.സി കെമിസ്ട്രി വിഷയത്തില്‍ രണ്ടും വീതം സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 10 ന് കോളെജിലെത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0483 2734918.

English summary
Chemistry Teacher Vacancy, AC Plant Operator : know Job opportunities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X