Get Updates
Get notified of breaking news, exclusive insights, and must-see stories!

കെമിസ്ട്രി അധ്യാപക ഒഴിവ്, പ്രോജക്ട് അസിസ്റ്റന്റ് നിയമനം: തൊഴിൽ അവസരങ്ങൾ അറിയാം

അട്ടപ്പാടി സമഗ്ര ആദിവാസി വികസന പദ്ധതിയില്‍ കുടുംബശ്രീ മിഷന്റെ ബ്രിഡ്ജ് സ്‌കൂളില്‍ കെമിസ്ട്രി അധ്യാപക ഒഴിവിലേക്ക് ഫെബ്രുവരി 11 ന് രാവിലെ 11 വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. അട്ടപ്പാടിയില്‍ സ്ഥിരം താമസക്കാരായ പട്ടികവര്‍ഗ്ഗവിഭാഗക്കാരായ ബി.എഡ്/പി.ജി.യോഗ്യതയുളളവരും കുട്ടികളുടെ മേഖലയില്‍ പ്രവൃത്തി പരിചയമുളളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ബയോഡാറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി കില ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ഓഫീസില്‍ എത്തണമെന്ന് പ്രൊജക്ട് മാനേജര്‍ അറിയിച്ചു.

പ്രോജക്ട് അസിസ്റ്റന്റ് നിയമനം

ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പ്രോജക്ട് അസിസ്റ്റന്റ് നിയമനം. താത്പര്യമുള്ളവര്‍ ഇന്ന് (ഫെബ്രുവരി 10) വൈകിട്ട് മൂന്നിനകം ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം. അപേക്ഷകര്‍ സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്‌സ്യല്‍ പ്രാക്ടീസ് / ഡിപ്ലോമ ഇന്‍ കമ്പൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ്സ് മാനേജ്‌മെന്റ് പാസായിരിക്കണം. അല്ലെങ്കില്‍ അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നുള്ള ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാത്ത അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ, പി.ജി. ഡിപ്ലോമ ഇന്‍ കമ്പൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം. പ്രായപരിധി 2021 ജനുവരി ഒന്നിന് 18 നും 30 നും ഇടയില്‍. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവ് അനുവദിക്കും. ഫോണ്‍ : 04923 272241

ലൈബ്രറി സയൻസ് കോഴ്‌സിന് അപേക്ഷിക്കാം

ഐഎച്ച്ആർഡിയുടെ കീഴിൽ ചീമേനി പള്ളിപ്പാറയിലുള്ളകോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ആറ് മാസത്തെ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് കോഴ്‌സിന് സീറ്റ് ഒഴിവുണ്ട്. 50 ശതമാനം മാർക്കോടെയുള്ള എസ്എസ്എൽസി/പ്ലസ്ടു/ഡിഗ്രി ആണ് യോഗ്യത. അപേക്ഷാ ഫീസ് ജനറൽ 150രൂപ, എസ് സി/എസ് ടി 100 രൂപ. താൽപര്യമുള്ളവർ ഫെബ്രുവരി 15നകം കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 8547005052.

job

മെഗാ ജോബ് ഫെയര്‍: തൊഴില്‍ ദാതാക്കള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം

കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സിന്റെ മേല്‍നോട്ടത്തില്‍ ജില്ലാ ഭരണകൂടത്തിന്റെയും, ജില്ലാ സ്‌കില്‍ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ സങ്കല്‍പ് പദ്ധതിയുടെ ഭാഗമായി തൊഴിലരങ്ങ് മെഗാ ജോബ് ഫെയര്‍ മാര്‍ച്ച് 19ന് ജില്ലയില്‍ നടത്തും. മെഗാ ജോബ് ഫെയറില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള തൊഴില്‍ ദാതാക്കള്‍ക്ക് ഫെബ്രുവരി 20 വരെ രജിസ്റ്റര്‍ ചെയ്യാം. മികച്ച ഉദ്യോഗാര്‍ഥികളെ തേടുന്ന തൊഴില്‍ ദാതാക്കള്‍ www.statejobportal.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് മേളയില്‍ പങ്കാളികളാവാം. കേന്ദ്ര സര്‍ക്കാറിന്റെ സങ്കല്‍പ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന മേളയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള തൊഴില്‍ദാതാക്കള്‍ സ്റ്റേറ്റ് ജോബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ സൗജന്യമാണ്. രജിസ്‌ട്രേഷന്‍ അംഗീകരിച്ചാല്‍ ഒഴിവ് വിവരങ്ങള്‍ ഇതേ പോര്‍ട്ടലില്‍ അപ്‌ഡേറ്റ് ചെയ്യാനാവും. സംശയനിവാരണത്തിന് ജില്ലാ പ്ലാനിംഗ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 8848323517

ഫുള്‍ടൈം സ്വീപ്പര്‍ വാക് ഇന്‍ ഇന്റര്‍വ്യൂ

Recommended Video

cmsvideo
    NASAയുടെ ബഹിരാകാശ സഞ്ചാരിയായി മലയാളി അനില്‍ മേനോന്‍ | Oneindia Malayalam

    മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിന് കീഴില്‍ എറണാകുളം ഫോര്‍ഷോര്‍ റോഡില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന പെണ്‍കുട്ടികള്‍ക്കായുളള മള്‍ട്ടിപര്‍പ്പസ് ഹോസ്റ്റലില്‍ ഒഴിവുളള രണ്ട് ഫുള്‍ടൈം സ്വീപ്പര്‍ തസ്തികയില്‍ ദിവസവേതന വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. ഫെബ്രുവരി 15 -ന് ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ മൂന്നുവരെ എറണാകുളം ഫോര്‍ഷോര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന മള്‍ട്ടിപര്‍പ്പസ് ഹോസ്റ്റലിന്റെ ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.
    ഉദ്യോഗാര്‍ത്ഥികള്‍ എറണാകുളം ജില്ലയില്‍ സ്ഥിരതാമസക്കാരും വനിതകളും പട്ടിക വര്‍ഗവിഭാഗത്തില്‍ ഉള്‍പ്പെട്ടവരും ഏഴാം ക്ലാസ് ജയിച്ചവരും 18 വയസ് പൂര്‍ത്തിയായവരും 45 വയസ് കവിയാത്തവരുമായിരിക്കണം. താല്പര്യമുളളവര്‍ വെളള പേപ്പറില്‍ തയാറാക്കിയ അപേക്ഷ, വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത, ജോലി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളും സഹിതം വാക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടിക്കാഴ്ചയ്ക്കു ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കു യാത്രാപ്പടി നല്‍കുന്നതല്ല.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+