Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നൈ മെട്രോയിൽ ജോലി നേടാം; മാസം 62,000 രൂപ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ

കൊച്ചി: താത്കാലികമെങ്കിലും മെട്രോയിൽ ഒരു ജോലി സ്വന്തമാക്കിയാലോ? ചെന്നൈ മെട്രോയാണ് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചിരിക്കുന്നത്. അസിസ്റ്റന്റ് മാനേജർ (സിവിൽ) തസ്തികയിൽ വനിതകൾക്കാണ് അപേക്ഷിക്കാൻ അവസരം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 30 വയസാണ്. കൂടുതൽ വിവരങ്ങൾ വിശദമായി അറിയാം.

8 ഒഴിവുകളാണ് ഉള്ളത്. ബി ഇ/ ബി ടെക് ബിരുദദാരികൾക്ക് അപേക്ഷിക്കാം. പ്രധാന പാലങ്ങൾ/ഹൈവേകൾ/റെയിൽവേ/മെട്രോ റെയിൽ പ്രോജക്ടുകളുടെ നിർമ്മാണം പോലെയുള്ള വൻകിട പ്രൊജക്ടുകളിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. വൻകിട ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകളുമായി ബന്ധപ്പെട്ട കരാറുകൾ തയ്യാറക്കുന്നത് സംബന്ധിച്ചും അറിവുണ്ടായിരിക്കണം. മെട്രോ നിർമ്മാണത്തിലുള്ള പരിചയം അഭികാമ്യം.

jobnew

അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷ ഫീസ് 300 രൂപയണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസം 62,000 രൂപ ശമ്പളമായി ലഭിക്കും. കരാർ നിയമനമാണ്. 2 വർഷത്തേക്കായിരിക്കും നിയമനം. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കാലാവധി നീട്ടിക്കിട്ടും. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 10. കൂടുതൽ വിവരങ്ങൾക്ക്-https://chennaimetrorail.org/wp-content/uploads/2025/01/Detailed-Employment-Notification-for-Emp-No.HR-CON-01-2025-dated-08-01-2025-Exclusively-for-Women-Candidates-only.pdf

സംസ്ഥാന സർക്കാരിന് കീഴിൽ നിരവധി താത്കാലിക ഒഴിവുകളും

ഗസ്റ്റ് ഇൻസ്ട്രക്ടർ തസ്കികയിൽ നിയമനം

പളളിക്കത്തോട് ഗവ ഐടിഐ യിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഇലക്ടീഷ്യൻ, മെക്കാനിക് ഓട്ടോ ഇലക്ടിക്കൽ ആൻഡ് ഇലക്ടോണിക്‌സ് എന്നീ ട്രേഡുകളിലാണ് ഒഴിവുകൾ. ഓരോ ഒഴിവുകൾ വീതമാണ് ഉള്ളത്. ഈഴവ വിഭാഗത്തിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്കായിരിക്കും മുൻഗണ. ഈ സമുദായാംഗങ്ങൾ ഇല്ലെങ്കിൽ ജനറൽ വിഭാഗത്തിൽ നിന്നുള്ളവരെ പരിഗണിക്കും.
ജനുവരി 17ന് രാവിലെ 10.30 നാണ് അഭിമുഖം. വിശദ വിവരങ്ങൾ ഫോൺ: 0481-2551062, 6238139057

കോട്ടയത്ത് വെറ്റിനറി സർജനാകാം; DYfcgKx 16 ന്

വൈക്കം, കാഞ്ഞിരപ്പള്ളി ബ്ലോക്കുകളിൽ വെറ്ററിനറി സർജൻമാർക്ക് അവസരം. കരാർ നിയമനമാണ്.ബി വി എസ്സി ആൻഡ് എ എച്ച് കേരളാ സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷൻ ഉള്ളവർക്ക് അപേക്ഷിക്കാം.
ജനുവരി 16ന് രാവിലെ 11 ന് കളക്‌ട്രേറ്റിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വെച്ചായിരിക്കും അഭിമുഖം നടത്തുക. കൂടുതൽ വിവരങ്ങൾക്ക് - 0481 2563726.

വയനാട് മെഡിക്കൽ കോളേജിൽ അവസരം

ജനറൽ മെഡിസിൻ, ഒ.ബി.ജി, റേഡിയോ ഡയഗ്നോസിസ്, ഒഫ്താൽമോളജി, ജനറൽ സർജറി, സൈക്യാട്രി, എമർജൻസി മെഡിസിൻ, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ, കാർഡിയോളജി വിഭാഗങ്ങളിൽ സീനിയർ റസിഡന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്.തിരഞ്ഞെടുക്കപ്പെടുന്നവർത്ത് 73,500 രൂപ ശമ്പളം ലഭിക്കും. ജനവരി 24 ന് രാവിലെ 11 നാണ് അഭിമുഖം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+