വൈറ്റ് കോളര്‍ തൊഴില്‍ വേണ്ട, ചൈനയില്‍ ഈ തൊഴിലുകള്‍ക്ക് വന്‍ ഡിമാന്‍ഡ്, ശമ്പളവും ആകര്‍ഷകം
ബെയ്ജിങ്: ലോകത്തെല്ലായിടത്തും വമ്പന്‍ ശമ്പളം നല്കുന്ന വൈറ്റ് കോളര്‍ ഓഫീസ് ജോലികള്‍ക്ക് വന്‍ ഡിമാന്‍ഡുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ പാതയില്‍ സഞ്ചരിക്കുകയാണ് ചൈന. ഇവിടെ യുവാക്കള്‍ക്ക് വൈറ്റ് കോളര്‍ തൊഴിലിനോട് വിരക്തി വന്നിരിക്കുകയാണ്. മാനസികമായ സമ്മര്‍ദവും, ദൈര്‍ഘ്യമേറിയ ഷെഡ്യൂളുകളുമെല്ലാം ഇതിനെ ബാധിക്കുന്നുണ്ട്.
പലരും ഇത്തരം ജോലികളില്‍ നിന്ന് രാജിവെച്ച് പുതിയ സാധ്യതകള്‍ തേടുകയാണ്. ചൈനയില്‍ പുതിയ തൊഴില്‍ മേഖല അതിലൂടെ രൂപപ്പെട്ടിരിക്കുകയാണ്. മികച്ച ശമ്പള പാക്കേജും നിങ്ങള്‍ക്ക് ലഭ്യമാകുന്നുണ്ട്. എന്താണ് ചൈനയില്‍ യുവാക്കള്‍ തിരഞ്ഞെടുക്കുന്ന തൊഴിലുകള്‍ എന്ന് നോക്കാം.

ചൈനയില്‍ തൊഴില്‍ മാറുന്നു
ചൈനയില്‍ കുറേ കാലമായി നിലനിന്നിരുന്ന കോര്‍പ്പറേറ്റ് സ്വഭാവമുള്ള ജോലികള്‍ക്കാണ് ഡിമാന്‍ഡ് കുറയുന്നത്. വൈറ്റ് കോളറില്‍ നിന്ന് ബ്ലൂകോളറിലേക്കാണ് കൂടുതല്‍ പേരും മാറിയിരിക്കുന്നത്. ബാരിസ്റ്റ, ക്യാഷിയറുകള് എന്നിവയാണ് യുവാക്കള്‍ക്ക് ഇപ്പോള്‍ പ്രിയങ്കരം.
ഒരു കഫേയില്‍ കാപ്പി ഉണ്ടാക്കുന്ന ജോലിയായിരിക്കും ബാരിസ്റ്റകള്‍ ചെയ്യുക. ഹോസ്പിറ്റാലിറ്റിയും ഏറെ പ്രിയങ്കരമായി മാറി കഴിഞ്ഞു. അതേസമയം യുവ ഉദ്യോഗാര്‍ത്ഥികളില്‍ പലരും പുതിയ ജോലിയുടെ വിവരങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നുണ്ട്.
ഏതൊക്കെ മേഖകളില്‍
റെസ്റ്റോറന്റ് ഉടമകള്‍, ശുചീകരണ ജോലികള്‍, വെയ്റ്റര്‍മാര്‍, മൃഗപരിപാലനം, എന്നിവയെല്ലാം ചൈനയില്‍ വലിയ തരംഗമായി മാറിയിരിക്കുകയാണ്. ഇത്രയും നാള് ചെറുകിട ജോലികളായി കണ്ടിരുന്നവയാണ് യുവാക്കള്‍ക്കിടയില്‍ വമ്പന്‍ ജോലിയായി മാറിയിരിക്കുന്നത്.
ഇവരില്‍ ബഹുഭൂരിപക്ഷത്തിനും കോര്‍പ്പറേറ്റ് ഓഫീസുകളില്‍ ജോലി ലഭിച്ചതാണ്. എന്നാല്‍ ടാര്‍ഗറ്റുകളും, അവസാനിക്കാത്ത മാനസിക സമ്മര്‍ദവും, മറ്റ് മേഖലകള്‍ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചുവെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ കുറിച്ചവരുണ്ട്.
യുവതിയുടെ പ്രതികരണം
ചൈനയിലെ ഗ്വാങ് ഡോങ് പ്രവിശ്യയിലെ താമസക്കാരിയായ ഒരു യുവതിയും തന്റെ തീരുമാനം സന്തോഷം സമ്മാനിക്കുന്നതാണെന്ന് പറയുന്നു. ഇവര്‍ ബൈറ്റ് ഡാന്‍സിലായിരുന്നു ജോലി ചെയ്തിരുന്നത്. ടിക് ടോക്കിന്റെ മാതൃകമ്പനിയാണിത്.
കമ്പനിയുടെ റിപ്പോര്‍ട്ടുകളും, മറ്റ് പ്രവര്‍ത്തനങ്ങളെ കുറിച്ചും തനിക്കിനി ആശങ്കപ്പെടേണ്ട കാര്യമില്ല. ഇപ്പോള്‍ വലിയ ആശ്വാസമുണ്ട്. ഒരു ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റില്‍ കുക്കാണ് ഇവര്‍. ഈ റെസ്റ്റോറന്റിന്റെ ഉടമയും ഇവര്‍ തന്നെയാണ്.
ശമ്പളം ഒട്ടും കുറവല്ല
ഈ മേഖലകളിലൊന്നും വരുമാനമോ, ശമ്പളമോ കുറവല്ല. റെസ്റ്റോറന്റ് നടത്തുന്ന യുവതി ഒരു ദിവസം ശരാശരി 140 ഡോളര്‍ സമ്പാദിക്കുന്നുണ്ട്. ഏകദേശം പതിനൊന്നായിരം രൂപയില്‍ അധികം വരുമിത്. പ്രതിദിനം ഇത്രയും തുക നേടാന്‍ സാധിക്കുന്നുണ്ടെങ്കില്‍ പിന്നെന്തിനാണ് ടെന്‍ഷനുള്ള ജോലിക്ക് പിന്നാലെ പോകുന്നതെന്നാണ് ഇവര്‍ ചോദിക്കുന്നത്.
ലിയോണിംഗില്‍ നിന്നുള്ള മറ്റൊരു സ്വന്തമായി കഫേ ബിസിനസാണ് തുടങ്ങിയത്. ഇവിടെ കാപ്പി ഉണ്ടാക്കുന്നതും ഇവരാണ്. അനാവശ്യമായ തിരക്കുകളില്ലാതെ തന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ഈ ബിസിനസാണ് നല്ലതെന്നും, മികച്ച വരുമാനം ലഭിക്കുന്നുണ്ടെന്നും ഇവര്‍ പറഞ്ഞു.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ്












Click it and Unblock the Notifications