സി എച്ച് എസ് എല്‍ പരീക്ഷ: പ്ലസ് ടു പാസായവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം, 4726 ഒഴിവുകള്‍
ദില്ലി: 2020-ലെ കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി ലെവല്‍ (സി എച്ച് എസ് എല്‍) പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ച് സ്റ്റാഫ് സിലക്ഷന്‍ കമ്മീഷന്‍ (എസ്.എസ്.സി). 4,726 ഒഴിവുകളിലേക്കാണ് ഇപ്പോള്‍ എസ് എസ് സി വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. എല്‍.ഡി.ക്ലര്‍ക്ക്, ജൂനിയര്‍ സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ്, പോസ്റ്റല്‍ അസിസ്റ്റന്റ്, സോര്‍ട്ടിങ് അസിസ്റ്റന്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലെ ഒഴിവുകളിലേക്കാണ് പരീക്ഷ. പ്ലസ്ടു പാസായവര്‍ക്കാണ് അപേക്ഷിക്കാനാകുക.

Recommended Video
India likely to get COVID-19 vaccine soon
ssc.nic.in എന്ന വെബ്‌സൈറ്റ് വഴി ഉദ്യോഗര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഡിസംബര്‍ 15 വരെയാണ് അപേക്ഷിക്കാനവസരം. അതേസമയം, 2019-ലെ സി.എച്ച്.എസ്.എല്‍ പരീക്ഷയ്ക്ക് 4,893 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ 2017, 18 വര്‍ഷങ്ങളില്‍ യഥാക്രമം 5,874, 5,789 ഒഴിവുകളാണുണ്ടായിരുന്നത്.












Click it and Unblock the Notifications