സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സര്‍ക്കിള്‍ ബേസ്ഡ് ഓഫീസര്‍ ;ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം
ദില്ലി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സര്‍ക്കിള്‍ ബേസ്ഡ് ഓഫീസര്‍ ഒഴിവുകള്‍. എസ്ബിഐയുടെ ഏഴ് സര്‍ക്കിളുകളിലാണ് ഒഴിവ്. അപേക്ഷിക്കുന്ന സര്‍ക്കിളുകളിലായിരിക്കും നിയമനം. അഹമ്മദാബാദ്, ബംഗ്‌ളൂരുെ സര്‍ക്കുകളിലായി 750 ഒഴിവുകള്‍ വീതമുണ്ട്.
ഭോപ്പാല്‍, ചെന്നൈ, ഹൈദര്ബാദ്, ജയ്പൂര്‍. മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് മറ്റ് ഒഴിവുകള്‍. ഒരാള്‍ക്ക് ഒരു സംസ്ഥാനങ്ങളിലേക്ക് മാത്രെ അപേക്ഷിക്കാന്‍ കഴിയുകയുള്ളൂ. ഏതെങ്കിലും വിഷയത്തിവുള്ള ബിരുധമാണ് യോഗ്യത.

മുപ്പത് വയസാണ് യോഗ്യത. 02-08-1990 നും 01-08-2020 നും ഇടയില്‍ ജനിച്ചവരായിരിക്കണം.അതേസമയം സംവരക്കാര്‍ക്ക് വയസിളവ് ലഭിക്കും. അപേക്ഷിക്കുന്ന സംസ്ഥാനത്ത് പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം. പ്രാദേശിക ഭാഷാ പരിജ്ഞാനം തെളിയിക്കുന്നതിനായി അതത് സംസ്ഥാനങ്ങളില്‍ പത്താം ക്ലാസ് അഥവ് പ്ലസ്ടു ക്ലാസ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.
Recommended Video
ഇതിന് പുറമേ ഏതെങ്കിലും ഷെഡ്യൂള്‍ഡ് കൊമേഷ്യല്‍ ബാങ്കിലോ റീജണ ല്‍ റൂറല്‍ ബാങ്കിലോ ഓഫീസറായുള്ള 2 വര്‍ഷത്തെ പരിജ്ഞാനവും അനിവാര്യമാണ്. ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യുന്നവരെ അഭിമുഖത്തിലൂടെ തെരഞ്ഞെടുക്കും. തെരഞ്ഞെടുക്കുന്നവര്‍ക്ക് ആറ് വര്‍ഷത്തെ പ്രോബേഷന്‍ ഉണ്ടായിരിക്കും.
750 രൂപയാണ് അപേക്ഷ ഫീസ്. എസ്‌സി/ എസിടി ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ഫീസില്ല. ഓണ്‍ലൈനായി ഫീസടക്കാം. www.sbi.co.in/careers എന്ന വെബ്‌സെററ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കാന്‍ കഴിയുക. ഓഗസ്റ്റ് 16 വരെ അപേക്ഷിക്കാന്‍ കഴിയും.












Click it and Unblock the Notifications