Get Updates
Get notified of breaking news, exclusive insights, and must-see stories!

സിഐഎസ്എഫില്‍ ജോലി നേടാന്‍ സുവർണ്ണാവസരം: ശമ്പളം 81100 രൂപ വരെ, ഇപ്പോള്‍ അപേക്ഷിക്കാം

ഡൽഹി: സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സില്‍ (സി ഐ എസ് എഫ്) ജോലി നേടാന്‍ സുവർണ്ണാവസരം. ഹെഡ് കോൺസ്റ്റബിൾ (ജിഡി) തസ്തികകളിലേക്കുള്ള അപേക്ഷാ നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. 2023 ഒക്ടോബർ 30 ന് പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം 215 തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്.

താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ cisfrectt.cisf.gov.in വഴി അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി 2023 നവംബർ 28, രാത്രി 11 മണി. വിജ്ഞാപനം പ്രകാരം കായിക പ്രേമികൾക്കും ഈ തസ്തികകളിലേക്ക് അപേക്ഷിക്കാൻ അവസരമുണ്ട്. അപേക്ഷകർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് 12-ാം ക്ലാസ് പാസായിരിക്കണം. കൂടാതെ ഗെയിംസ്, സ്‌പോർട്‌സ്, അത്‌ലറ്റിക്‌സ് എന്നിവയിൽ സംസ്ഥാന, ദേശീയ, അന്തർദേശീയ തലങ്ങളെ പ്രതിനിധീകരിച്ചതിന്റെ സർട്ടിഫിക്കറ്റും ഹാജരാക്കണം.

cisf-job

അപേക്ഷകരുടെ പ്രായം 18-നും 23-നും ഇടയിൽ ആയിരിക്കണം. ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങളിലെ അപേക്ഷകർക്ക് ₹ 100/- ആണ് അപേക്ഷാ ഫീസ്. സ്ത്രീ ഉദ്യോഗാർത്ഥികളേയും പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിൽ പെട്ടവരേയും അപേക്ഷാ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പേ ലെവൽ-04 (25500 രൂപ മുതൽ 81100 രൂപ വരെ) പ്രതിമാസ ശമ്പളവും കേന്ദ്ര സർക്കാർ ജീവനക്കാർക്ക് നൽകുന്ന മറ്റെല്ലാ അലവൻസുകളും ലഭിക്കും. നാഷണൽ പെൻഷൻ സിസ്റ്റം എന്നറിയപ്പെടുന്ന പെൻഷൻ സംവിധാനം" എല്ലാ ജീവനക്കാർക്കും ബാധകമായിരിക്കും.

രണ്ട് ഘട്ടങ്ങളിലായി, ട്രയൽ ടെസ്റ്റ്, പ്രോഫിഷ്യൻസി ടെസ്റ്റ്, ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ് (പിഎസ്ടി), ഡോക്യുമെന്റേഷൻ, മെഡിക്കൽ എക്സാമിനേഷൻ എന്നിവയ്ക്ക് ശേഷമായിരിക്കും നിയമനം. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് റിക്രൂട്ട്‌മെന്റ് 2023-ന്റെ ഔദ്യോഗിക അറിയിപ്പ് അനുസരിച്ച്, താൽപ്പര്യമുള്ള അപേക്ഷകർക്ക് നിശ്ചിത തീയതിയിലോ അതിന് മുമ്പോ സി ഐ എസ് എഫ് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

സിഐഎസ്എഫ്

രാജ്യത്തെ പ്രധാനപ്പെട്ട സർക്കാർ സ്ഥാപനങ്ങളുടെയും, വ്യവസായ സ്ഥാപനങ്ങളുടെയും സുരക്ഷക്കായി രൂപീകരിച്ച സായുധ സുരക്ഷാവിഭാഗമാണ് കേന്ദ്ര വ്യവസായ സുരക്ഷാസേന (സി ഐ എസ് എഫ്). കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ കീഴിൽ നേരിട്ട് പ്രവർത്തിക്കുന്ന സേനയുടെ ആസ്ഥാനം ഡൽഹിയിലാണ്. ഇന്ത്യയിലുടനീളമുള്ള 300 വ്യാവസായിക യൂണിറ്റുകൾ, സർക്കാർ അടിസ്ഥാന സൗകര്യ പദ്ധതികൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് സി ഐ എസ് എഫ് സുരക്ഷ നൽകുന്നു

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള വ്യവസായ മേഖലകളായ ആറ്റോമിക് പവർ പ്ലാൻറുകൾ, സ്പേസ് സ്റ്റേഷനുകൾ, മൈനുകൾ, എണ്ണപ്പാടങ്ങൾ, റിഫൈനറികൾ, പ്രധാന തുറമുഖങ്ങൾ, സ്റ്റീൽ പ്ലാന്റ്സ്, ബാരേജുകൾ, ഫെർട്ടിലിസർ യൂണിറ്റുകൾ, വിമാനത്താവളങ്ങൾ, ജലവൈദ്യുത/താപ വൈദ്യുതി നിലയങ്ങൾ, ഇന്ത്യൻ കറൻസി നിർമ്മിക്കുന്ന കേന്ദ്രങ്ങളും സി ഐ എസ് എഫിന്റെ സംരക്ഷണത്തിലാണ്. സ്വകാര്യ സ്ഥാപനങ്ങള്‍ക്കും പണം വാങ്ങി സി ഐ എസ് എഫിന്റെ സേവനം വാങ്ങിക്കാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+