സിഐഎസ്എഫില്‍ അവസരം; സ്‌പോര്‍ട്‌സ് ക്വാട്ട ഒഴിവുകള്‍, അപേക്ഷിക്കേണ്ടത് ഇങ്ങനെ
സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് ( സി ഐ എസ് എഫ്) ല്‍ സ്പോര്‍ട്സ് ക്വാട്ട ഒഴിവുകളിലേക്ക് അപേക്ഷിക്കാം. 249 ഒഴിവുകളിലേക്ക് ഇന്ത്യയിലെ യോഗ്യരായ പുരുഷ/സ്ത്രീ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഹെഡ് കോണ്‍സ്റ്റബിള്‍ ( ജനറല്‍ ഡ്യൂട്ടി തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പുരുഷ ഉദ്യോഗാര്‍ത്ഥികളുടെ കുറഞ്ഞ പ്രായപരിധി 18 വയസ്സും ഉയര്‍ന്ന പ്രായപരിധി 2022 മാര്‍ച്ച് 4-ന് 23 വയസ്സും ആയിരിക്കണം.
അപേക്ഷകര്‍ 12-ാം ക്ലാസ് പാസായിരിക്കണം അല്ലെങ്കില്‍ സയന്‍സ് വിഷയമുള്ള അംഗീകൃത ബോര്‍ഡ്/സര്‍വകലാശാലയില്‍ നിന്ന് തത്തുല്യ യോഗ്യത നേടിയിരിക്കണം. ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റ് ( പി ഇ ടി ), ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ് ( പി എസ് ടി), ഒ എം ആര്‍ / കമ്പ്യൂട്ടര്‍ ബേസ്ഡ് ടെസ്റ്റ് ( സി ബി ടി ), ഡോക്യുമെന്റ് വെരിഫിക്കേഷന്‍ ( ഡി വി ) / വിശദമായ മെഡിക്കല്‍ പരീക്ഷ ( ഡി എം ഇ), റിവ്യൂ മെഡിക്കല്‍ എക്‌സാമിനേഷന്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്.

ശമ്പള സ്‌കെയില്‍ - 21,700-69,100 രൂപ
ഉദ്യോഗാര്‍ത്ഥികള്‍ക്ക് സി ഐ എസ് എഫ് ഔദ്യോഗിക റിക്രൂട്ട്മെന്റ് വെബ്സൈറ്റായ www.cisfrectt.in- ലൂടെ അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾക്ക് അവരുടെ അപേക്ഷകൾ 2022 മാർച്ച് 31-നോ അതിന് മുമ്പോ അയക്കാം . ഒഴിവുള്ള സ്‌പോര്‍ട്‌സ് ഇനങ്ങള്‍, ഒഴിവുകളുടെ എണ്ണം എന്നിവ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
2019 സെപ്റ്റംബര്‍ 1 മുതല്‍ 2022 മാര്‍ച്ച് 31 വരെ നടന്ന കായിക ടൂര്‍ണമെന്റുകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. അപേക്ഷകര്‍ അപേക്ഷാ ഫീസായി 100 രൂപ അടയ്ക്കണം. സ്ത്രീ, എസ്സി, എസ്ടി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷാ ഫീസ് ബാധകമല്ല.
പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭ്യമായ ഒഴിവുകള്‍ - 181
വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭ്യമായ ഒഴിവുകള്‍ - 68












Click it and Unblock the Notifications