കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ കേന്ദ്രം മാറ്റാന്‍ അവസരം

  • By News Desk
Google Oneindia Malayalam News

ദില്ലി: ഒക്ടോബര്‍ നാലിന് നടക്കുന്ന സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷയുടെ പരീക്ഷ കേന്ദ്രം മാറ്റാന്‍ അവസരം. ജൂലൈ ഏഴ് മുതല്‍ 13 വരെ ന് വൈകിട്ട് ആറ് വരേയും 20 മുതല്‍ 24 ന് വൈകിട്ട് ആറ് വരേയുമാണ് പരീക്ഷ കേന്ദ്രം മാറ്റാം. upsconline.in എന്ന സൈറ്റ് വഴിയാണ് അപേക്ഷിച്ചത്.

പ്രിലിമിനറി പുറമേ സിവില്‍ സര്‍വീസസ്, ഫോറസ്റ്റ് സര്‍വീസസ് മെയിന്‍ പരീക്ഷയ്ക്കുള്ള കേന്ദ്രവും മാറ്റാമെന്ന് യുപിഎസ്‌സി അറിയിച്ചു.

upsc

അപേക്ഷകള്‍ പിന്‍വലിക്കാന്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ എട്ടുവരെ അവസരമുണ്ട്. ഒരിക്കല്‍ അപേക്ഷ പിന്‍വലിച്ചാല്‍ പരീക്ഷാ കേന്ദ്രമാറ്റം പിന്നീട് പരിഗണിക്കില്ല.

മെയ് 31 നാണ് യുപിഎസ്സി സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ രാജ്യത്ത് കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷ കേന്ദ്രങ്ങളില്‍ എത്താന്‍ ബുദ്ധിമുട്ട് നേരിട്ടേക്കാം. ഈ സാഹചര്യത്തിലാണ് പരീക്ഷ തിയ്യതി മാറ്റിയത്.

Recommended Video

cmsvideo
Indian army deploys ghatak force in Ladakh | Oneindia Malayalam

കൊവിഡ് ബാധയെ തുടര്‍ന്ന് 2019 ലെ സിവില്‍ സര്‍വ്വീസസ് അഭിമുഖവും യുപിഎസ്സി മാറ്റി വെച്ചിരുന്നു. സിവില്‍ സര്‍വീസ് പരീക്ഷക്ക് പുറമേ ഇന്ത്യന്‍ എകണോമിക് സര്‍വീസസ്, ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസസ്, കമ്പൈന്‍ഡ് മെഡിക്കല്‍ സര്‍വ്വീസസ്,എന്‍ഡിഎ ആന്‍ഡ് നേവല്‍ അക്കാദമി തുടങ്ങിയ പരീക്ഷകളും കൊറോണ വൈറസിനെ തുടര്‍ന്ന് മാറ്റി വെച്ചിരുന്നു.

നിങ്ങളുടെ കൈകളിൽ രാജ്യം സുരക്ഷിതം; ലഡാക്കിൽ സൈനികരെ പ്രകീർത്തിച്ച് മോദിനിങ്ങളുടെ കൈകളിൽ രാജ്യം സുരക്ഷിതം; ലഡാക്കിൽ സൈനികരെ പ്രകീർത്തിച്ച് മോദി

ബിജെപിക്ക് ഉഗ്രൻ പണിവെച്ച് കോൺഗ്രസ്;10 എംഎൽഎമാർ കോൺഗ്രസിലെത്തും?ചങ്കിടിപ്പോടെ ബിജെപിബിജെപിക്ക് ഉഗ്രൻ പണിവെച്ച് കോൺഗ്രസ്;10 എംഎൽഎമാർ കോൺഗ്രസിലെത്തും?ചങ്കിടിപ്പോടെ ബിജെപി

English summary
Civil Service Aspirant to Change Preliminary Exam Centre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X