1,105 ഒഴിവുകള്‍; സിവില്‍ സര്‍വീസ് പരീക്ഷ, അപേക്ഷിക്കാനുള്ള സമയം ഇന്ന് അവസാനിക്കും
ജനറല്‍ വിഭാഗത്തിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് 32 വയസാണ് പ്രായപരിധി.

ദില്ലി: യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യു പി എസ് സി) സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷയുടെ അപേക്ഷാ പ്രക്രിയ ഫെബ്രുവരി 21 ( ഇന്ന് ) ന് അവസാനിപ്പിക്കും. ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് upsc.gov.in അല്ലെങ്കില്‍ upsconline.nic.in എന്ന വൈബ്‌സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. 1,105 തസ്തികകളിലേക്കാണ് ഇത്തവണ യു പി എസ് സി നിയമനം നടത്തുന്നത്. പ്രിലിമിനറി, മെയിന്‍, ഇന്റര്‍വ്യൂ റൗണ്ട് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് പരീക്ഷ.
2023 മെയ് 28ന് ആണ് പ്രിലിമിനറി പരീക്ഷ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ ചുവടെ നല്‍കിയിരിക്കുന്ന ഘട്ടങ്ങള്‍ പാലിക്കുക:
UPSC യുടെ ഔദ്യോഗിക വെബ്‌സൈറ്റ് upsc.gov.in അല്ലെങ്കില്‍ upsconline.nic.in സന്ദര്‍ശിക്കുക.
ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കുക.
ലോഗിന്‍ ചെയ്ത് പരീക്ഷ തിരഞ്ഞെടുക്കുക.
അപേക്ഷാ ഫോം പൂരിപ്പിച്ച് രേഖകള്‍ അപ്ലോഡ് ചെയ്ത് പരീക്ഷാ ഫീസ് അടയ്ക്കുക.
നിങ്ങളുടെ ഫോം സമര്‍പ്പിച്ച് പേജിന്റെ പ്രിന്റൗട്ട് എടുക്കുക.
21 വയസായ ആര്‍ക്കും പരീക്ഷ എഴുതാം. ജനറല്‍ വിഭാഗത്തിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് 32 വയസാണ് പ്രായപരിധി. ജനറല്‍ വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 6 തവണയും ഒ ബി സി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് 9 തവണയും എസ് സി, എസ് ടി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് 37 വയസ് വരെയാണ് പരീക്ഷ എഴുതാനുള്ള അവസരം .












Click it and Unblock the Notifications