സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ തിയ്യതി പ്രഖ്യാപിച്ചു
ദില്ലി: 2020 ലെ സിവില്‍ സര്‍വ്വീസസ് പ്രിലിമിനറി പരീക്ഷാ തിയ്യതി പ്രഖ്യാപിച്ച് യൂണിയന് പബ്ലിക് സര്‍വ്വീസ് കമ്മീഷന്. ഒക്ടോബര്‍ 4 നാണ് പ്രിലിമിനറി പരീക്ഷ നടക്കുന്നത്. മെയിന്‍ പരീക്ഷ 2021 ജനുവരി എട്ടിനായിരിക്കും നടക്കുക.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയായിരിക്കും പരീക്ഷ നടത്തുന്നത്. സാമൂഹിക അകലം പാലിക്കുക, മാസ്ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കുക തുടങ്ങിയ നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷ.
ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസസ് പ്രിലിമിനറി പരീക്ഷയും ഇതേ ദിവസം നടക്കും. 2021 ഫെബ്രുവരി 28 നാകും മെയിന്‍ പരീക്ഷ.

ഹാള്‍ ടിക്കറ്റ് എത്രയും പെട്ടെന്ന് പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ച് കഴിഞ്ഞു. പരീക്ഷ കേന്ദ്രം, സമയം സംബന്ധിക്കുന്ന വിവരങ്ങള്‍ ഹാള്‍ ടിക്കറ്റിലുണ്ടാവും. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ച 2019 ല സിവില്‍ സര്‍വീസസ് അഭിമുഖവും ജൂലൈ 20 മുതല്‍ പുനഃരാരംഭിക്കുമെന്ന് യുപിഎസ്സി അറിയിച്ചു. മാറ്റിവെച്ച് മറ്റ് ചില പരീക്ഷ തിയ്യതിയും യുപിഎസ്സി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ഇക്കണോമിക് സര്‍വീസ്/സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വ്വീസ് പരീക്ഷ- ഒക്ടോബര്‍-16
എന്‍ഡിഎ/എന്‍എ പരീക്ഷ-സെപതംബര്‍-6
കമ്പൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ്-ഒക്ടോബര്‍ 22
സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്സസ് പരീക്ഷ-ഡിസംബര്‍ 20
കൂടുതല്‍ വിവരങ്ങള്‍ക്കായി www.upsc.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
-
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക്












Click it and Unblock the Notifications