കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിവില്‍ സര്‍വ്വീസസ് പരീക്ഷ തിയ്യതി ജൂണ്‍ അഞ്ചിന് ശേഷം പ്രഖ്യാപിക്കും

  • By News Desk
Google Oneindia Malayalam News

ദില്ലി: സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ തിയ്യതി ജൂണ്‍ അഞ്ചിന് ശേഷം പ്രഖ്യാപിക്കുമെന്ന് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍. കൊറോണയുടെ സാഹചര്യം പരിശോധിച്ചായിരിക്കും പുതിയ തിയ്യതികളുടെ പ്രഖ്യാപനം ഉണ്ടാവുക.

മെയ് 31 നാണ് യുപിഎസ്‌സി സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ രാജ്യത്ത് കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷ കേന്ദ്രങ്ങളില്‍ എത്താന്‍ ബുദ്ധിമുട്ട് നേരിട്ടേക്കാം. ഈ സാഹചര്യത്തിലാണ് പരീക്ഷ തിയ്യതി മാറ്റിയത്.

upsc

പരീക്ഷ തിയ്യതി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ upsc.gov.in എന്ന് വെബ്‌സൈറ്റ് വഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. കൊവിഡ് ബാധയെ തുടര്‍ന്ന് 2019 ലെ സിവില്‍ സര്‍വ്വീസസ് അഭിമുഖവും യുപിഎസ്‌സി മാറ്റി വെച്ചിരുന്നു. സിവില്‍ സര്‍വീസ് പരീക്ഷക്ക് പുറമേ ഇന്ത്യന്‍ എകണോമിക് സര്‍വീസസ്, ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസസ്, കമ്പൈന്‍ഡ് മെഡിക്കല്‍ സര്‍വ്വീസസ്,എന്‍ഡിഎ ആന്‍ഡ് നേവല്‍ അക്കാദമി തുടങ്ങിയ പരീക്ഷകളും കൊറോണ വൈറസിനെ തുടര്‍ന്ന് മാറ്റി വെച്ചിരുന്നു.

കൊവിഡ് കാലത്തെ വിമാനയാത്ര; യാത്രക്കാർ എന്തൊക്കെ കരുതണം? മര്‍ഗനിര്‍ദ്ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രംകൊവിഡ് കാലത്തെ വിമാനയാത്ര; യാത്രക്കാർ എന്തൊക്കെ കരുതണം? മര്‍ഗനിര്‍ദ്ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രം

 തമിഴ്നാട് സ്വദേശികൾ ക്വാറന്റൈൻ ലംഘിച്ച് പുറത്തിറങ്ങി: പ്രതിഷേധിച്ച് നാട്ടുകാർ, നിർദേശം ഇങ്ങനെ തമിഴ്നാട് സ്വദേശികൾ ക്വാറന്റൈൻ ലംഘിച്ച് പുറത്തിറങ്ങി: പ്രതിഷേധിച്ച് നാട്ടുകാർ, നിർദേശം ഇങ്ങനെ

English summary
Civil Services Exam Date will be announce After June 5
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X