സിവിൽ സർവ്വീസ് അഭിമുഖം: ഷെഡ്യൂൾ പ്രസിദ്ധീകരിച്ച് യുപിഎസ്സി, അറിയേണ്ട കാര്യങ്ങൾ
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) 2022 ലെ സിവിൽ സർവീസസ് പരീക്ഷയുടെ ഇന്റർവ്യൂ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു. ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഷെഡ്യൂൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അപേക്ഷിച്ച യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റിൽ-- upsc.gov.in-ൽ നിന്ന് ഇന്റർവ്യൂ ഷെഡ്യൂൾ ഡൗൺലോഡ് ചെയ്യാം. 2023 ജനുവരി 30 മുതൽ 2023 മാർച്ച് 10 വരെയാണ് ഇന്റർവ്യൂ നടക്കുക. അഭിമുഖം രണ്ട് ഷിഫ്റ്റുകളിലായി നടക്കുക. രാവിലെ 9 മണി മുതൽ ഒരു മണിവരെ. ആകെ 1026 ഉദ്യോഗാർത്ഥികളാണ് ഇന്റർവ്യൂ റൗണ്ടിലേക്ക് ഷോർട്ട്‌ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ആയുർവേദ കോളേജിൽ അസി. പ്രൊഫസർ
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ രസശാസ്ത്ര ആൻഡ് ഭൈഷജ്യകല്പന വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വാക്ക്-ഇൻ-ഇന്റർവ്യൂ ജനുവരി അഞ്ചിന് രാവിലെ 11 മണിക്ക് കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടക്കും. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് ഹാജരാകണം.
നിഷിൽ ഒഴിവുകൾ
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് ഏർലി ഇന്റർവെൻഷൻ വിഭാഗത്തിലെ അധ്യാപക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ ടീച്ചിംഗ് യംഗ് ഹിയറിംഗ് ഇംപയേർഡ് അല്ലെങ്കിൽ ഡിപ്ലോമ ഇൻ ഏർലി ചൈൽഡ്ഹുഡ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ യോഗ്യതയും, അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഓൺലൈനിൽ സമർപ്പിക്കണം. അവസാന തീയതി ഡിസംബർ 29. വിശദ വിവരങ്ങൾക്ക് http://nish.ac.in/others/career സന്ദർശിക്കുക.












Click it and Unblock the Notifications