ഐടിഐയില്‍ ക്ലർക്ക്, കേന്ദ്രസർക്കാർ സ്ഥാപനത്തില്‍ ഡ്രൈവർ: പരീക്ഷയില്ലാതെ നിങ്ങള്‍ക്കും നേടാം ജോലി
തൃശ്ശൂർ ജില്ലയിലെ ഒമ്പത് ഐടിഐകളിലേക്ക് അപ്രന്റീസ് ക്ലര്‍ക്കുമാരെ നിയമിക്കുന്നതിന് പട്ടികജാതി വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത- ബിരുദവും ഡി സി എ/ സി ഒ പി എ, മലയാളം കമ്പ്യൂട്ടിങ് വിജ്ഞാനവും. പ്രതിമാസം 10000 രൂപ സ്‌റ്റൈപ്പന്റായി ലഭിക്കും. ഒരു വര്‍ഷമാണ് പരിശീലന കാലാവധി.
താല്പര്യമുള്ളവര്‍ ബയോഡാറ്റ ഉള്‍പ്പെടെ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ജാതി, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, അയന്തോള്‍ 680003 എന്ന വിലാസത്തില്‍ ജനുവരി 25ന് വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണം. ഫോണ്‍: 0487 2360381.

അക്രഡിറ്റഡ് ഓവർസിയർമാരെ നിയമിക്കുന്നു
ആലപ്പുഴ: അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്രഡിറ്റഡ് ഓവർസിയറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. മൂന്നുവർഷ സിവിൽ ഡിപ്ലോമ അല്ലെങ്കിൽ രണ്ടു വർഷ ഡ്രാഫ്റ്റ്മാൻ സിവിൽ ഡിപ്ലോമ യോഗ്യതയും 18-35 വയസ്സ് പ്രായമുള്ളവർക്കും അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 25 ന് വൈകുന്നേരം അഞ്ചിനു മുമ്പായി ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഗ്രാമപഞ്ചായത്ത് ഓഫീസിൽ എത്തിക്കണം.
ട്രാക്ടർ ഡ്രൈവർ താൽകാലിക ഒഴിവ്
ഒരു കേന്ദ്ര അർദ്ധ സർക്കാർ സ്ഥാപനത്തിൽ ട്രാക്ടർ ഡ്രൈവർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ നിലവിലുള്ള ഒരു താൽകാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 27ന് മുൻപായി യോഗ്യത പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം.
എസ്.എസ്.എൽ.സി., ട്രാക്ടർ ഡ്രൈവിംഗ് ലൈസൻസ്, ട്രാക്ടർ ഡ്രൈവർ തസ്തികയിലെ 3 വർഷത്തെ പ്രവൃത്തി പരിചയം, മോട്ടോർ മെക്കാനിസത്തിലുള്ള അറിവ് (വാഹനത്തിനുണ്ടാകുന്ന സ്വാഭാവിക കേടുപാടുകൾ പരിഹരിക്കാൻ കെല്പുണ്ടായിരിക്കണം ) എന്നിവയാണ് യോഗ്യത. പ്രായം 18-30.
തൊടുപുഴ ആശുപത്രിയില്‍ ഒഴിവുകള്‍
തൊടുപുഴ ജില്ലാ ആശുപത്രിയിൽ ദിവസ വേതന വ്യവസ്ഥയില്‍ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ലാബ്‌ടെക്‌നീഷ്യന്‍ തസ്തികയിലെ ഒരു പ്രതീക്ഷിത ഒഴിവിലേക്ക് സർക്കാർ സ്ഥാപനങ്ങളിൽനിന്നോ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ ബി.എസ്.സി.എം.എല്‍.ടി, ഡി.എം.എല്‍.ടി. (ഡി എം ഇ സർട്ടിഫിക്കേറ്റ് ) ഉള്ളവർക്ക് അപേക്ഷിക്കാം .പാരാമെഡിക്കല്‍ കൗൺസിൽ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം . പ്രായപരിധി 35 വയസില്‍ താഴെ. പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.
നിലവിൽ ഒഴിവുള്ള റേഡിയോഗ്രാഫര്‍ തസ്തികയിലേക്ക് സർക്കാർ സ്ഥാപനങ്ങളിൽനിന്നോ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ 2 വർഷ റെഗുലർ ഡിപ്ലോമ ഇൻ റേഡിയോളോജിക്കൽ ടെക്‌നിഷ്യൻ പാസായവർക്ക് അപേക്ഷിക്കാം . പാരാമെഡിക്കല്‍ കൗൺസിൽ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. പ്രായപരിധി 35 വയസില്‍ താഴെ. ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.
സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് ഡയാലിസിസില്‍ പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. നിലവിൽ ഒരു ഒഴിവാണ് ഉള്ളത്. സർക്കാർ സ്ഥാപനങ്ങളിൽനിന്നോ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ ബി.എസ്.സി./ ജി.എന്‍.എം. പാസായവർക്ക് അപേക്ഷിക്കാം. കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. പ്രായപരിധി 35വയസില്‍ താഴെ.
നിലവിൽ ഒഴിവുള്ള ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നോ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ ഫിസിയോതെറാപ്പിയില്‍ ബിരുദം/ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. പ്രായപരിധി 35വയസില്‍ താഴെ. പ്രവൃത്തി പരിചയമുള്ളവർക്ക് മുന്‍ഗണന.
താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിലാസം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍റ്റിഫിക്കറ്റുകളുടെ ഒറിജിനലും, പകര്‍പ്പും സഹിതം വാക് ഇൻ ഇന്റർവ്യൂവിന് എത്തണം . തൊടുപുഴ ജില്ലാ ആശുപത്രി കോൺഫറന്‍സ് ഹാളില്‍ ജനുവരി 19 -ന് രാവിലെ 10 മണിക്കാണ് അഭിമുഖം. കൂടുതൽ വിവരങ്ങള്‍ക്ക് 04862 222630












Click it and Unblock the Notifications