Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപകർ: തൊഴിൽ അവസരങ്ങൾ അറിയാം

മലപ്പുറം:തിരൂര്‍ തുഞ്ചന്‍ സ്മാരക സര്‍ക്കാര്‍ കോളജില്‍ 2021-22 അധ്യയനവര്‍ഷത്തേക്ക് ഇംഗ്ലീഷ് വിഭാഗത്തില്‍ രണ്ട് ഗസ്റ്റ് അധ്യാപകരെ താത്ക്കാലികമായി നിയമിക്കുന്നു. യുജിസി നിഷ്‌ക്കര്‍ഷിച്ച യോഗ്യതയുള്ളവരും കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ അധ്യാപകരുടെ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ഉദ്യോഗാര്‍ഥികല്‍ ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റ്, മുന്‍പരിചയം, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 9809698095, 9447116833.

job

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നിയമനം

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ക്ലിനിക്കല്‍ സൈക്കോളജിയില്‍ എംഫിലും ആര്‍.സി.ഐ രജിസ്ട്രേഷനും വേണം. 33,925 രൂപയാണ് പ്രതിമാസ വേതനം. ഒരു വര്‍ഷത്തേക്കാണ് കരാര്‍ നിയമനം.
ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം, മേല്‍വിലാസം (ഇ-മെയില്‍ അഡ്രസ്സ്, മോബൈല്‍ നമ്പര്‍ ഉള്‍പ്പെടെ) എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷകള്‍ 28 ന് വൈകുന്നേരം മൂന്ന് മണിക്ക് മുന്‍പ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ തപാല്‍ വഴിയോ, ഇ-മെയില്‍ വഴിയോ, നേരിട്ടോ നല്‍കണം. നിശ്ചിത സമയം കഴിഞ്ഞുകിട്ടുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. അപേക്ഷകള്‍ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇന്റര്‍വ്യൂ നടത്തും.

അഭിമുഖം 25ന്

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്കിൽ ട്രേഡ്‌സ്മാൻ (ഇലക്ട്രിക്കൽ) തസ്തികയിലെ താൽക്കാലിക ഒഴിവിൽ അഭിമുഖം ഒക്ടോബർ 25ന് രാവിലെ 10 മണിക്ക് കോളേജിൽ നടക്കും. റ്റി.എച്ച്.എസ്.എൽ.സി/ വി.എച്ച്.എസ്.സി/ കെ.ജി.സി.ഇ. നിശ്ചിത യോഗ്യതയുളളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് എത്തണം. വിശദവിവരങ്ങൾക്ക്: www.cpt.ac.in, 0471 2360391.

ഡ്രൈവർ തസ്തിക: നിയമനം നടത്തും

തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള നഗരകാര്യ വകുപ്പിൽ വിവിധ ജില്ലകളിലായി നിലവിലുള്ള 16 എൽ ഡി വി ഡ്രൈവർമാരുടെ ഒഴിവുകളിൽ വിവിധ വകുപ്പുകളിലെ ഡ്രൈവർ തസ്തികയിലേക്ക് നിയമനത്തിനായി പി.എസ്.സി പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.

നഗരകാര്യ വകുപ്പ്, തദ്ദേശ സ്വയംഭരണ പൊതു സർവ്വീസിന്റെ ഭാഗമായി മാറിയ സാഹചര്യത്തിൽ പുതിയ റാങ്ക്ലിസ്റ്റ് തയ്യാറാക്കേണ്ടതില്ലാത്തതിനാലാണ് മറ്റ് വകുപ്പുകളിലെ ഒഴിവുകൾ നികത്താൻ തയ്യാറാക്കിയ റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്താൻ സർക്കാർ ശുപാർശ ചെയ്തതെന്ന് മന്ത്രി വ്യക്തമാക്കി.

യോഗ പരിശീലനത്തിന് ട്രെയിനറിനെ ആവശ്യമുണ്ട്

പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ 2020-21 സാമ്പത്തിക വര്‍ഷത്തെ ബാലസഭ ജില്ലാതല കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി കുട്ടികള്‍ക്കായി ജില്ലയിലെ 8 ബ്ലോക്കുകളിലായി യോഗ പരിശീലനം നല്‍കുന്നതിന് ട്രെയിനറിനെ ആവശ്യമുണ്ട്. പരിശീലനം നടത്താന്‍ യോഗ്യതയുള്ളവര്‍ ഒക്‌ടോബര്‍ 27ന് മൂന്നിനകം അപേക്ഷ പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷനില്‍ എത്തിക്കണം. അപേക്ഷയില്‍ പരിശീലന ഫീസ് ഉള്‍പ്പെടെയുള്ള വിശദ വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കണം. ഫോണ്‍ : 0468 2221807

കിടിലന്‍ ലുക്കില്‍ ഐശ്വര്യ രാജീവ്: ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ താൽക്കാലിക ഒഴിവ്

ജലവിഭവ വകുപ്പിന് കീഴിൽ തൃശൂർ ഫീൽഡ് സ്റ്റഡി സർക്കിൾ കാര്യാലയത്തിൽ വാട്ടർ ഇയർബുക്ക് പ്രസിദ്ധീകരണത്തിന്റെ ഭാഗമായി ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ താൽക്കാലിക ഒഴിവ്. ഒരു വർഷത്തേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം നവംബർ 3 ന് 5 മണിക്ക് മുമ്പ്
അപേക്ഷകൾ നൽകണം.
പ്രായപരിധി 18-45. പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണനയുണ്ട്.
ഫോൺ : 0487 2332054
ഇമെയിൽ :
[email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+