ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, പ്രൊജക്ട് ഓഫിസർ: തൊഴിൽ അവസരങ്ങൾ അറിയാം
ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ പാലക്കാട് ജില്ലയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്‌ററ്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് (ജെ.പി.എച്ച്.എന്‍) തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം . താത്പര്യമുള്ളവര്‍ മാര്‍ച്ച് 15 ന് രാവിലെ 9.30 ന് എന്‍.എച്ച്.എം ജില്ലാ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.
ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തരബിരുദം/എം.ഫില്‍, ആര്‍.സി.ഐ രജിസ്ട്രേഷനാണ് യോഗ്യത. പ്രായം മാര്‍ച്ച് ഒന്ന് 2022 ന് 40 വയസില്‍ കൂടരുത്. എസ്.എസ്.എല്‍.സി, സര്‍ക്കാര്‍/ സര്‍ക്കാര്‍ അംഗീകൃതസ്ഥാപനങ്ങളില്‍ നിന്നും ജെ.പി.എച്ച്.എന്‍ കോഴ്‌സ് കഴിഞ്ഞവര്‍ക്കും (18 മാസത്തില്‍ കുറയാത്ത ഓക്‌സിലറി നഴ്‌സ് മിഡ് വൈഫറി ട്രെയിനിങ്കോഴ്‌സ്) കെ.എന്‍.സി. (കേരള നഴ്സിംഗ് കൗണ്‍സില്‍) രജിസ്ട്രേഷനുള്ളവര്‍ക്ക് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് (ജെ.പി.എച്ച്.എന്‍) തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രായം മാര്‍ച്ച് ഒന്ന് 2022 ന് 40 വയസില്‍ കൂടുതലാവരുത്. ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, വിദ്യാഭ്യാസയോഗ്യത, തിരിച്ചറിയല്‍ രേഖ, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം കൂടിക്കാഴ്ച്ചക്ക് നേരിട്ട് എത്തണം. ഫോണ്‍ :- 0491 2504695. വിശദവിവരങ്ങള്‍ക്ക് www.arogyakeralam.go.

പ്രൊജക്ട് ഓഫിസർ താത്ക്കാലിക ഒഴിവ്
സൈനിക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം കെക്‌സ്‌കോൺ ഓഫീസിൽ പ്രോജക്ട് ഓഫീസറുടെ താത്ക്കാലിക ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. 57 വയസിൽ കവിയാത്തതും (01 ഏപ്രിൽ 2022ന്) ആർമി/ നേവി/ എയർഫോഴ്‌സ് ഇവയിലേതിലെങ്കിലും കുറഞ്ഞത് 15 വർഷത്തെ ജോലി പരിചയവും, ക്ലറിക്കൽ ആൻഡ് കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രോജക്ട് മാനേജ്‌മെന്റിൽ പ്രാവീണ്യമുള്ളവർക്ക് മുൻഗണന നൽകും. കരാർ അടിസ്ഥാനത്തിലാകും നിയമനം. എഴുത്തു പരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലാകും നിയമനം നടത്തുക. 27,000 രൂപയാണ് വേതനം.
വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷകൾ വിലാസം, ഫോൺ നമ്പർ, യോഗ്യത തെളിയിക്കുന്ന/ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 'Director, Sainik Welfare & MD KEXCON, Kerala State Ex-Servicemen Corporation, TC-25/ 838, Opp. Amritha Hotel, Thycaud, Thiruvananthapuram- 695014' എന്ന വിലാസത്തിൽ മാർച്ച് 17ന് വൈകിട്ട് അഞ്ചിന് മുൻപ് ലഭിക്കണം. ഫോൺ: 0471-2320772/ 2320771.
കരാര്‍ നിയമനം - അഭിമുഖം 16 ന്
കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ കരാര്‍ വ്യവസ്ഥയില്‍ വിവിധ തസ്തികകളില്‍ നിയമനം നടത്തുന്നു. റേഡിയോഗ്രാഫര്‍, ഓര്‍ത്തോ അസിസ്റ്റന്റ് എന്നി തസ്തികകളിലേക്കാണ് നിയമനം. ഡി. ആര്‍. ടി /എം. ആര്‍.ടി, കേരള പാരമെഡിക്കല്‍ രജിസ്‌ട്രേഷന്‍ യോഗ്യതയുള്ളവര്‍ക്ക് റേഡിയോഗ്രാഫര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ബി.എസ്.സി എമര്‍ജന്‍സി ആന്‍ഡ് ട്രാമാ കെയര്‍, ഡി.എം.ഇ രജിസ്‌ട്രേഷന്‍ / പ്ലസ്ടു സയന്‍സ് യോഗ്യതയുള്ളവര്‍ക്ക് ഓര്‍ത്തോ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രായ പരിധി 18-36 വയസ്സ്. ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം നിര്‍ബദ്ധം. താത്പര്യമുള്ളവര്‍ മാര്‍ച്ച് 16ന് വൈകുന്നേരം നാലിന് മുന്‍പായി ബയോഡാറ്റ, യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് ആശുപത്രി ഓഫീസില്‍ നേരിട്ടോ, പോസ്റ്റ് മുഖേനയോ സൂപ്രണ്ട്, ഗവ. ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി , കോട്ടത്തറ പോസ്റ്റ്, അട്ടപ്പാടി, പാലക്കാട്, കേരള - 678581 വിലാസത്തില്‍ നല്‍കണം. ഫോണ്‍ : 0492425439
അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
സാങ്കേതികവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മരുതറോഡ് ഗവ. കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കും. വിദ്യാഭ്യാസ യോഗ്യത ബികോം(റകുലര്‍)ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ്, ഡിപ്ലോമ ഇന്‍ ഷോര്‍ട്ഹാന്‍ഡ് ആന്‍ഡ് ടൈപ്പ്‌റൈറ്റിങ്, കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസ്സിങ് യോഗ്യതയുള്ളവര്‍ മാര്‍ച്ച് 14 ന് രാവിലെ 10 ന് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുമായി ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍ : 04912532371,9497356922












Click it and Unblock the Notifications