Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്ലിനിക്കൽ സൈക്കോളജിസ്റ്റ്,സൈക്കോ സോഷ്യൽ വർക്കർ: തൊഴിൽ അവസരങ്ങൾ അറിയാം

തിരുവനന്തപുരം മെഡിക്കൽ കോളജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ പ്രോജക്ടുകളിലേക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ ഒരു താത്കാലിക (ഒരു വർഷം) ഒഴിവുണ്ട്. പ്രതിമാസ വേതനം 30,995 രൂപ. സൈക്കോളജിയിലുള്ള ബിരുദാനന്തര ബിരുദവും, ക്ലിനിക്കൽ സൈക്കോളജിയിൽ എം.ഫിലും ആർ.സി.ഐ രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം.

ഒരു വർഷത്തെ ക്ലിനിക്കൽ പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡേറ്റ, എന്നിവയുൾപ്പെടെ അപേക്ഷ ഓഗസ്റ്റ് 29ന് വൈകുന്നേരം 5ന് മുമ്പായി സി.ഡി.സിയിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്: www.cdckerala.org, 0471-2553540.

job

വിദഗ്ദ്ധ പാനലിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

ജുവനൈൽ ജസ്റ്റിസ് ബോർഡുകൾക്ക് അനുബന്ധമായി വിദഗ്ദ്ധ പാനൽ രൂപീകരിക്കുന്നതിന് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള സർക്കാർ - വനിതാ ശിശു വികസന വകുപ്പ് - ഐ.സി.പി.എസ് - ബാലനീതി (ശ്രദ്ധയും സംരക്ഷണവും) നിയമപ്രകാരം നീചമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന 16 - 18 വയസിന് ഇടയിൽ പ്രായമുള്ള നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികളുടെ മാനസിക ആരോഗ്യനില നിർണ്ണയിക്കുന്നതിനാണ് പാനൽ. അപേക്ഷകർ തൃശൂർ ജില്ല നിവാസികളായിരിക്കണം. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് യോഗ്യത : എം.എസ്.സി. സൈക്കോളജി, കുട്ടികളുടെ മേഖലയിൽ 5 വർഷത്തെ പ്രവൃത്തി പരിചയം വേണം.

സൈക്കോ സോഷ്യൽ വർക്കർ യോഗ്യത:
(എം.എസ്.ഡബ്ല്യൂ/എം.എ (സോഷ്യോളജി),
അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം.
മറ്റു വിദഗ്ദ്ധർക്ക് (ജില്ലയിലെ ആവശ്യകതയും ലഭ്യതയും അനുസരിച്ചായിരിക്കും നിയമനം,
പ്രയാസമനുഭവിക്കുന്ന കുട്ടികളുടെ മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയവും അതാത് മേഖലയിൽ ഉള്ള വിദ്യാഭ്യാസ യോഗ്യതയും വേണം.
താൽപ്പര്യമുള്ളവർ സെപ്റ്റംബർ 3ന് വൈകിട്ട് അഞ്ച് മണിക്കകം ബയോഡാറ്റയും യോഗ്യതകൾ തെളിയിക്കുന്ന രേഖകളും സഹിതം ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, രണ്ടാം നില സിവിൽ സ്റ്റേഷൻ, അയ്യന്തോൾ, തൃശൂർ - 680003 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0487- 2364445, 9446921755

അഭിമുഖം

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ ഇലക്ട്രിക്കൽ എൻജിനിയങ് (ഒഴിവ് - 2), സിവിൽ എൻജിനിയങ് (ഒഴിവ്-1) വിഭാഗങ്ങളിലെ ട്രേഡ്‌സ്മാൻ തസ്തികയിലെ താത്കാലിക ഒഴിവിലേയ്ക്കുളള അഭിമുഖം ഈ മാസം 22 -ന് രാവിലെ 10 ന് കോളേജിൽ നടക്കും. യോഗ്യത - ഐ.റ്റി.ഐ / റ്റി.എച്ച്.എസ്.എൽ.സി / വി.എച്ച്.എസ്.സി (ഇലക്ട്രിക്കൽ/ സിവിൽ). വിശദവിവരങ്ങൾക്ക്: www.cpt.ac.in, 0471 2360391.

സ്വകാര്യസ്ഥാപനങ്ങളിലേയ്ക്ക് അഭിമുഖം

തൃശൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്ക് ആഗസ്റ്റ് 20ന് അഭിമുഖം നടത്തുന്നു. ഫാർമസിസ്റ്റ്, എസ് ഒ എസ് സ്റ്റാഫ് നഴ്സ് (ബിഎസ് സി/ ജിഎൻഎം), എസ് ഒ എസ് ഹൗസ് ഫാദർ, എസ് ഒ എസ് ഹൗസ് മദർ, സ്റ്റാഫ് നഴ്സ് (ബിഎസ് സി/ ജിഎൻഎം/ എ എൻ എം) തുടങ്ങി ഒഴിവുകളിലേയ്ക്ക്‌ രാവിലെ 11 മുതല്‍ ഒരു മണി വരെയാണ് അഭിമുഖം.
ഡി ഫാം (ബിഎസ് സി/ ജിഎൻഎം/ എ എൻ എം), ബിരുദം (സയൻസുകാർക്ക് മുൻഗണന) തുടങ്ങി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വാട്ടർഹൗസ് സൂപ്പർവൈസർ, വാട്ടർഹൗസ് അസിസ്റ്റന്റ്, ഡി ടി പി ഓപ്പറേറ്റർ, ജൂനിയർ സെയ്ൽസ് ഓഫീസർ, സെയ്ൽസ് മാനേജർ, ബിസിനസ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ്, ഏജന്റ്സ്, സെയ്ൽസ് എക്സിക്യൂട്ടീവ്, ഫീൽഡ് സെയ്ൽസ് ഓഫീസേഴ്സ്, ഡ്രൈവർ(3 വീലർ), ബില്ലിംഗ് സ്റ്റാഫ്, അക്കൗണ്ടന്റ്, ഷോറും സെയ്ൽസ് ഓഫീസർ, മാർക്കറ്റ് സ്റ്റഡി റിപ്പോർട്ടർ തുടങ്ങി ഒഴിവുകളിലേക്ക് അന്നേ ദിവസം ഉച്ചയ്ക്ക് 2 മണി മുതൽ 4 വരെയാണ് അഭിമുഖം. ബി ബി എ/ ബി.കോം/ എം ബി എ/ എം കോം, ഡിപ്ലോമ, ഡി ടി പി കോഴ്സ്, തുടങ്ങി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. എംപ്ലോയബിലിറ്റി സെന്ററില്‍ പേര്‌ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. തൃശൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ വാട്സാപ്പ് നമ്പർ: 9446228282. എംപ്ലോയബിലിറ്റി സെന്ററില്‍ പേര്‌ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസായ 250 രൂപ അടക്കാനുള്ള സൗകര്യം എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+