Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രസർക്കാർ സ്ഥാപനത്തിൽ മാനേജ്മെന്റ് ട്രെയിനി തസ്തികയിൽ ഒഴിവ്; ഈ യോഗ്യതയുണ്ടോ? ലക്ഷങ്ങൾ ശമ്പളം

കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന കോൾ ഇന്ത്യ ലിമിറ്റഡിന് കീഴിൽ മാനേജ്മെന്റ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവിൽ 434 ഒഴിവുകളാണ് ഉള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരുവർഷത്തെ പരിശീലനത്തിന് ശേഷമായിരിക്കും നിയമനം. യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ട അവസാന തീയതി തുടങ്ങിയ വിവരങ്ങൾ അറിയാം.

job2-17

വിഭാഗങ്ങളും യോഗ്യതയും അറിയാം

കമ്മ്യൂണിറ്റി ഡെവലെപ്മെന്റ്- കമ്മ്യൂണിറ്റി ഡെവലെപ്മെന്റ്/ റൂറൽ ഡെവലപ്പ്മെന്റ്/ കമ്മ്യൂണിറ്റി ഓർഗനൈസേഷൻ ആന്റ് ഡെവലെപ്മെന്റ് പ്രാക്ടീസ്/ അർബൻ ആന്റ് റൂറൽ കമ്മ്യൂണിറ്റി ഡെവലെപ്മെന്റ്/ റൂറൽ ആന്റ് ട്രൈബൽ ഡെവലെപ്മെന്റ്/ ഡെവലെപ്മെന്റ് മാനേജ്മെന്റ്' റൂറൽ മാനേജ്മെന്റ് അല്ലെങ്കിൽ കമ്മ്യൂണിറ്റി ഡെവലപ്‌മെൻ്റിൽ സ്പെഷ്യലൈസേഷനോടെ സോഷ്യൽ വർക്കിൽ കുറഞ്ഞത് 2 വർഷത്തെ ബിരുദാനന്തര ബിരുദം/ റൂറൽ ഡെലവപ്മെന്റ്/ കമ്മ്യൂണിറ്റി ഓർഗനൈസേഷൻ ആന്റ് ഡെവലപ്മെന്റ് പ്രക്ടീസ്/ അർബൻ ആന്റ് റൂറൽ കമ്മ്യൂണിറ്റി ഡെവലപ്മെന്റ്/ റൂറൽ ആന്റ് ട്രൈബൽ ഡെവലെപ്മെന്റ്/ ഡെവലെപ്മെന്റ് മാനേജ്മെന്റ്.

എൻവിയോൺമെന്റ്- കുറഞ്ഞത് 60% മാർക്കോടെ എൻവയോൺമെൻ്റൽ എഞ്ചിനീയറിംഗിൽ ഒന്നാം ക്ലാസ് ബിരുദം അല്ലെങ്കിൽ എഞ്ചനിയറിങ് ബിരുദവും എൻവയോൺമെന്റ് എഞ്ചിനിയറിങിൽ പിജി അല്ലെങ്കിൽ ഡിപ്ലോമ

ഫിനാൻസ്-സിഎ അല്ലെങ്കിൽ ഐസിഡബ്ല്യുഎ

ലീഗൽ-മൂന്നോ അല്ലെങ്കിൽ അഞ്ചോ വർഷത്തെ നിയമബിരുദം

മാർക്കറ്റിങ് ആന്റ് സെയിൽസ്-രണ്ട് വർഷത്തെ എംബിഎ അല്ലെങ്കിൽ മാനേജ്മെന്റിൽ പിജി ഡിപ്ലോമ

പേഴ്സമൽ ആന്റ് എച്ച് ആർ- ബിരുദം; മാനേജ്മെന്റിൽ പിജി/പിജി ഡിപ്ലോമ/എംഎച്ച്ആർഒഡി/എംഎച്ച്ആർഒഡി/എംബിഎ/എംഎസ്ഡബ്ല്യു

സെക്യൂരിറ്റ്-ബിരുദം

കോൾ പ്രിപറേഷൻ-ബിഇ/ബിടെക്/ കെമിക്കൽ എഞ്ചിനിയറങ്ങിൽ ബിഎസ്സി/മിനറൽ ആന്റ് മെറ്റലേർജിക്കൽ എഞ്ചിനിയറിങ്

21 നും 30 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗങ്ങൾക്ക് ഇളവുകൾ ഉണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലനസമയത്ത് 50,000-1.60 ലക്ഷം വരെ സ്റ്റൈപ്പന്റ് ലഭിക്കും. പരിശീലനം പൂർത്തിയാക്കി നിയമനം ലഭിച്ചാൽ60,000-1.80 ലക്ഷം വരെയാണ് ശമ്പളം. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 14. കൂടുതൽ വിവരങ്ങൾക്ക്- https://www.coalindia.in/career-cil/

സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ താത്കാലിക ഒഴിവുകൾ

റേഡിയോഗ്രാഫർ അഭിമുഖം

എറണാകുളം ജനറൽ ആശുപത്രിയിൽ റേഡിയോഗ്രാഫർ വിത്ത് എംആർഐ ആൻഡ് സിടി എക്സ്പീരിയൻസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 7 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി കൂടുതൽ വിവരങ്ങൾക്ക്: 0484-2386000.

നിഷ്-ൽ ഒഴിവുകൾ

തിരുവനന്തപുരം - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) കോളേജ് ഓഫ് ഒക്യുപേഷണൽ തെറാപ്പിയിൽ ലക്ചറർ, ക്ലിനിക്കൽ സൂപ്പർവൈസർ തസ്തികകളിൽ ഒഴിവുകൾ. . അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 5- വിശദ വിവരങ്ങൾക്ക്: http://nish.ac.in/others/career.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+