കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ കരാർ ഒഴിവ്; 65,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം
കൊച്ചിൻ പോർട്ട് അതോറിറ്റി കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സീനിയർ പ്രോജക്ട് കൺസൾട്ടൻ്റ് (സിവിൽ) വിഭാഗത്തിൽ 2 ഒഴിവുകൾ ലഭ്യമാണ്. സിവിൽ എഞ്ചിനീയറിംഗിൽ ബി.ഇ./ബി.ടെക് ബിരുദം, കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തിപരിചയം (അതിൽ 5 വർഷം പ്രോജക്ട് മാനേജർ തലത്തിൽ ഉൾപ്പെടെ) എന്നിവയാണ് യോഗ്യതകൾ. മറൈൻ ജോലികൾ ചെയ്തവർക്ക് മുൻഗണന ലഭിക്കും. ഉയർന്ന പ്രായപരിധി 55 വയസ്സും പ്രതിമാസം 65,000 രൂപയുമാണ് ശമ്പളം.
പ്രോജക്ട് കൺസൾട്ടൻ്റ് (സിവിൽ) തസ്തികയിൽ 3 ഒഴിവുകളുണ്ട് (1 SC, 2 UR). സിവിൽ എഞ്ചിനീയറിംഗിൽ ബി.ഇ./ബി.ടെക് ബിരുദവും കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയവുമാണ് ഈ തസ്തികയിലേക്കുള്ള യോഗ്യത. മറൈൻ ജോലികളിലെ പരിചയം അഭികാമ്യമാണ്. ഉയർന്ന പ്രായപരിധി 55 വയസ്സും പ്രതിമാസം 55,000 രൂപയുമാണ് ശമ്പളം. കൂടുതൽ വിവരങ്ങൾക്ക് https://www.cochinport.gov.in/sites/default/files/2026-02/Web%20Advertisement_0.pdf

കുടുംബശ്രീ നിയമനം
കുടുംബശ്രീ ഐഎഫ്എസ് സി ആങ്കര്‍ , സീനിയര്‍ സിആര്‍പി തസ്തികകളിലേക്ക് നിയമനം നടത്തുന്നു. 40 വയസ് കഴിയാത്ത കുടുംബശ്രീ/ ഓക്‌സിലറി/ കുടുംബാംഗങ്ങളായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം.കാലാവധി മൂന്ന് വര്‍ഷം. ഇരവിപേരൂര്‍, അരുവാപ്പുലം ക്ലസ്റ്ററുകളിലാണ് നിയമനം.
ഐഎഫ്എസ് സി ആങ്കര്‍
പ്ലസ്ടു /വി എച് എസ് ഇ അഗ്രികള്‍ച്ചര്‍/ ഡിഗ്രി യോഗ്യതയുള്ളവര്‍ ആയിരിക്കണം . എക്സ്റ്റന്‍ഷന്‍ ആന്റ് മാര്‍ക്കറ്റിംഗ് പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. ഓണറേറിയം 8750 രൂപ.
സീനിയര്‍ സിആര്‍പി
ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. കൃഷി സഖി/പശുസഖി/അഗ്രി സിആര്‍പി എന്ന നിലയില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം. ഓണറേറിയം 10,000 രൂപ.
അപേക്ഷകര്‍ അതത് ബ്ലോക്കിലുളളവരായിരിക്കണം. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ/ അനുഭവ പരിചയം, കുടുംബശ്രീ അംഗത്വം, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. അവസാന തിയതി ഫെബുവരി 16 . ഫോണ്‍ : 6235000825.
ലക്ചറർ അഭിമുഖം
കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ കമ്പ്യൂട്ടർ എൻജിനിയറിങ് ബ്രാഞ്ചിൽ ലക്ചറർ തസ്തികയിൽ 2025-26 അധ്യയന വർഷത്തേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് ഫെബ്രുവരി 17 ന് അഭിമുഖം നടക്കും. ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസിൽ കുറയാത്ത ബി.ടെക് ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി സ്ഥാപന മേധാവി മുൻപാകെ രാവിലെ 10ന് ഹാജരാകണം.
താൽക്കാലിക നിയമനം
പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കി വരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുമായി ബന്ധപ്പെട്ട ക്ലറിക്കൽ ജോലികൾക്കായി വകുപ്പ് ഡയറക്ടറേറ്റിൽ മൂന്നും, കൊല്ലം, എറണാകുളം, കോഴിക്കോട്, പാലക്കാട് കാര്യാലയങ്ങളിൽ ഒന്നു വീതവും ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ താല്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമും വിജ്ഞാപനവും https://egrantz.kerala.gov.in/ ൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട ഓഫീസുകളിൽ ഇ-മെയിൽ ആയോ നേരിട്ടോ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 19. കൂടുതൽ വിവരങ്ങൾക്ക്: ഡയറക്ടറേറ്റ്, തിരുവനന്തപുരം 0471 2727378 / 2727379, കൊല്ലം - 0474 2914417, എറണാകുളം - 0484 2983130, പാലക്കാട് - 0492 2222335, കോഴിക്കോട് - 0495 2377786.
വിജ്ഞാൻവാടി കോർഡിനേറ്റർ നിയമനം
പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിച്ചു വരുന്ന വിജ്ഞാനവാടികളിൽ കോർഡിനേറ്റർമാരുടെ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളവർക്ക് അപേക്ഷിക്കാം. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. പ്രായപരിധി: 21-45 വയസ്സ്. പട്ടികജാതി വികസന വകുപ്പലോ മറ്റു സർക്കാർ വകുപ്പുകളിലോ ഫീൽഡ് പ്രവർത്തകരായി പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 20. കൂടുതൽ വിവരങ്ങൾക്ക്: 0471 2737100, [email protected].
-
നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററില്‍ ജോലി വേണോ? ഇതാ സുവര്‍ണാവസരം വന്നെത്തി -
റെയിൽവേയിൽ കാത്തിരിക്കുന്നത് 2801 ഒഴിവുകൾ; പരീക്ഷയോ ഇന്റർവ്യൂവോ ഇല്ല, ജോലി നേടാൻ ഇതാ സുവർണ്ണാവസരം! -
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ












Click it and Unblock the Notifications