കൊച്ചിൻ പോട്ടിൽ ഒഴിവുകൾ; ഈ ഡിഗ്രിയുണ്ടോ? 60,000 രൂപ ശമ്പളം, അപേക്ഷിക്കാം
ജോലി അന്വേഷിക്കുകയാണോ? ഇതാ കൊച്ചിൻ പോർട്ടിൽ അവസരങ്ങൾ.. പബ്ലിക് റിലേഷൻസ് കൺസൽറ്റന്റ്, ലീഗൽ അസോഷ്യേറ്റ് തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യതയും ശമ്പളവും വിശദമായി തന്നെ അറിയാം
∙പബ്ലിക് റിലേഷൻസ് കൺസൽറ്റന്റ്: പബ്ലിക് റിലേഷൻസ് / ജേണലിസം / മാസ് കമ്യൂണിക്കേഷൻ / മീഡിയ മാനേജ്മെന്റ് / അഡ്വർട്ടൈസിങ് / അനുബന്ധ വിഷയത്തിൽ ബിരുദം അല്ലെങ്കിൽ ഏതെങ്കിലും ബിരുദവും മേൽപ്പറഞ്ഞ വിഭാഗങ്ങളിലൊന്നിൽ ഡിപ്ലോമ /പിജി / പിജി ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം. 5 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 40 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസം 60,000 രൂപ ശമ്പളമായി ലഭിക്കും.

ലീഗൽ അസോഷ്യേറ്റ് തസ്തികയിൽ നിയമ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. 5 വർഷത്തെ പ്രവൃത്തിപരിചയവും വേണം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 35 വയസാണ്. ശമ്പളമായി 50,000 രൂപ ലഭിക്കും. രണ്ട് തസ്തികകളിലേക്കും അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 27 ആണ്. വിശദവിവരങ്ങൾക്ക്
സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ജോലി സ്വന്തമാക്കാം
അസിസ്റ്റന്റ് എഞ്ചിനീയർ നിയമനം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ നിയമനമാണ്. സര്‍ക്കാര്‍/ കേന്ദ്ര സര്‍ക്കാര്‍ / പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്ന് വിരമിച്ച എഞ്ചിനീയര്‍മാർക്ക് അപേക്ഷിക്കാം. ഡിസംബർ 7 നകം അപേക്ഷിക്കണം. അപേക്ഷയോടൊപ്പം പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, പെന്‍ഷന്‍ പേയ്‌മെന്റ് ഓര്‍ഡറിന്റെ പകര്‍പ്പ്, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയും ഉൾപ്പെടുത്തണം. അപേക്ഷിക്കേണ്ട മേൽവിലാസം- എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍, ജില്ലാ പഞ്ചായത്ത് എഞ്ചിനിയറിംഗ് വിഭാഗം, ജില്ലാ പഞ്ചായത്ത്, പാലക്കാട് 678001.
മെഡിക്കൽ ഓഫീസർ നിയമനം
കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ കോവില്‍ക്കടവില്‍ പ്രവര്‍ത്തിച്ചുവരുന്ന ഒ.പി ക്ലിനിക്കിലേക്ക് മെഡിക്കല്‍ ഓഫീസര്‍(അലോപ്പതി) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. 'പി.എസ്.സി അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികൾക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, മറ്റുയോഗ്യതകള്‍, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ഡിസംബർ 11 ന് വൈകീട്ട് 5 മണിക്ക് മുന്‍പായി അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്‍റ് ഓഫീസില്‍ നേരിട്ടോ, ട്രൈബല്‍ ഡെവലപ്പ്മെന്‍റ് ഓഫീസ്, 2-ാം നില പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ്, അടിമാലി, 685561 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ ലഭ്യമാക്കുക. ഫോൺ: 04864224399.












Click it and Unblock the Notifications