കൊച്ചിൻ ഷിപ്പ്‌യാർഡിൽ 210 അപ്രൻ്റിസ്ഷിപ്പ് ഒഴിവ്: ഈ യോഗ്യതയുണ്ടോ? അപേക്ഷിക്കാം
കൊച്ചിൻ ഷിപ്പ്യാർഡിൽ ഒഴിവുകൾ. അപ്രൻ്റിസ്ഷിപ്പ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെ 210 ഒഴിവുകളാണ് ഉള്ളത്. ട്രേഡ് , സ്റ്റൈപ്പൻ്റ് യോഗ്യത തുടങ്ങിയ വിശദാംശങ്ങൾ അറിയാം.
ഐഐടി ട്രഡിൽ
ഇലക്ട്രീഷ്യൻ - 31, ഫിറ്റർ - 23, വെൽഡർ - 31, മെഷിനിസ്റ്റ് - 5, ഇലക്ട്രോണിക് മെക്കാനിക് - 9, ഇൻസ്ട്രുമെന്റ് മെക്കാനിക് - 8, ഡ്രാഫ്റ്റ്‌സ്മാൻ (മെക്കാനിക്കൽ) - 4, ഡ്രാഫ്റ്റ്‌സ്മാൻ (സിവിൽ) - 2, പെയിന്റർ (ജനറൽ) / പെയിന്റർ (മറൈൻ) - 5, മെക്കാനിക് മോട്ടോർ വെഹിക്കിൾ - 7, ഷീറ്റ് മെറ്റൽ വർക്കർ - 23, ഷിപ്പ് റൈറ്റ് വുഡ് / കാർപെന്റർ / വുഡ് വർക്ക് ടെക്നീഷ്യൻ - 12, മെക്കാനിക് ഡീസൽ - 7, പൈപ്പ് ഫിറ്റർ / പ്ലംബർ - 23, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ് മെക്കാനിക് / ടെക്നീഷ്യൻ - 1, മറൈൻ ഫിറ്റർ - 14 എന്നിങ്ങനെയാണ് ഒഴിവുകൾ.

ടെക്നീഷ്യൻ വിഭാഗത്തിൽ അഞ്ച് ഒഴിവുകൾ ഉണ്ട്
അക്കൗണ്ടിംഗ് ആൻ്റ് ടാക്‌സേഷൻ / അക്കൗണ്ട്സ് എക്‌സിക്യൂട്ടീവ് - 1 , ബേസിക് നഴ്‌സിംഗ് ആൻഡ് പാലിയേറ്റീവ് കെയർ / ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് - 1, കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്‌മെന്റ് / ഓഫീസ് ഓപ്പറേഷൻ എക്‌സിക്യൂട്ടീവ് - 1, ഇലക്ട്രിക്കൽ ആൻ്റ് ഇലക്ട്രോണിക് ടെക്‌നോളജി / ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക് സൊല്യൂഷൻ - 1, ഫുഡ് ആൻ്റ് റെസ്റ്റോറന്റ് മാനേജ്‌മെന്റ് / ക്രാഫ്റ്റ് ബേക്കർ - 1 എന്നിങ്ങനെയാണ് ഒഴിവുകൾ.
ഐടിഐ ട്രേഡിൽ അപേക്ഷിക്കുന്നവർ പത്താം ക്ലാസും ഏതെങ്കിലും ഐടിഐ ട്രോഡും പാസായിരിക്കണം. അതേസമയം ടെക്നീഷ്യൻ ട്രേഡിൽ അപേക്ഷർ വിഎച്ച്സി പാസായവരായിരിക്കണം. 18 വയസിൽ കൂടുതലുള്ളവർക്ക് അപേക്ഷിക്കാം. കേരളത്തിൽ താമസിക്കുന്നവരായിരിക്കണം. ഒരു വർഷമാണ് പരിശീലന കാലാവധി. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 11,000 രൂപയാണ് സ്റ്റൈപ്പൻ്റായി ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക് https://cochinshipyard.in/uploads/career/5ae90b62a706ce5794a3c65f0f9464b4.pdf
സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവ്
വടക്കാഞ്ചേരി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കൗണ്‍സിലര്‍ നിയമനം
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ വടക്കാഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കൗണ്‍സിലര്‍ തസ്തികയിൽ ഒഴിവ്. താത്കാലിക നിയമനമാണ്. കൗണ്‍സിലിംഗില്‍ പരിചയസമ്പത്തും സൈക്കോളജി, സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി എന്നീ വിഷയങ്ങളിലൊന്നില്‍ ബിരുദാനന്തര ബിരുദവുമുള്ള പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്നവർക്ക് അപേക്ഷിക്കാം. പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ അഭാവത്തില്‍ മറ്റു വിഭാഗക്കാരെയും പരിഗണിക്കും.
പ്രതിമാസ ഹോണറേറിയം 20,000 രൂപയായിരിക്കും. ഉദ്യോഗാര്‍ത്ഥികള്‍ പേര്, ഫോണ്‍ നമ്പര്‍, വിലാസം എന്നിവ രേഖപ്പെടുത്തിയ വെള്ളക്കടലാസിലെ അപേക്ഷയോടൊപ്പം യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സെപ്റ്റംബര്‍ 22-ന് രാവിലെ 11.30 ന് വടക്കാഞ്ചേരി എം.ആര്‍.എസ്. സ്‌കൂളില്‍ നടത്തുന്ന വാക്- ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 04884 235356, 9746562989, 04884 200408.


Click it and Unblock the Notifications
