കൊച്ചിൻ ഷിപ്പ്യാഡിൽ വീണ്ടും അവസരം: 260 ഒഴിവുകൾ, ഇപ്പോൾ തന്നെ അപേക്ഷിക്കാം
കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫാബ്രിക്കേഷൻ അസിസ്റ്റന്റ്, ഔട്ട്ഫിറ്റ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. തസ്തിക, യോഗ്യത തുടങ്ങിയ വിശദാംശങ്ങൾ അറിയാം.
അപേക്ഷകർ എസ്.എസ്.എൽ.സി പാസ്സായിരിക്കണം. അതത് ട്രേഡിൽ ഐ.ടി.ഐ ദേശീയ ട്രേഡ് സർട്ടിഫിക്കറ്റ് (NTC) ഉണ്ടായിരിക്കേണ്ടതും നിർബന്ധമാണ്. കൂടാതെ, ബന്ധപ്പെട്ട ട്രേഡിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവർത്തിപരിചയമോ പരിശീലനമോ അനിവാര്യമാണ്.

ഫാബ്രിക്കേഷൻ അസിസ്റ്റന്റ് വിഭാഗത്തിൽ ഷീറ്റ് മെറ്റൽ വർക്കർ, വെൽഡർ എന്നീ തസ്തികകളാണുള്ളത്. ഷീറ്റ് മെറ്റൽ വർക്കർക്ക് ഷീറ്റ് മെറ്റൽ വർക്കർ ട്രേഡിൽ ഐ.ടി.ഐ എൻ.ടി.സി സർട്ടിഫിക്കറ്റും, കട്ടിംഗ്, ഫിറ്റ്-അപ്പ്, വെൽഡിംഗ് പ്രക്രിയകളിൽ മൂന്ന് വർഷത്തെ പരിചയവും വേണം.
വെൽഡർ തസ്തികയിലേക്ക് വെൽഡർ അല്ലെങ്കിൽ വെൽഡർ (ഗ്യാസ് & ഇലക്ട്രിക്) ട്രേഡിൽ ഐ.ടി.ഐ എൻ.ടി.സി സർട്ടിഫിക്കറ്റും അതേ മേഖലയിലെ മൂന്ന് വർഷത്തെ പ്രവർത്തിപരിചയവും ആവശ്യമാണ്.
ഔട്ട്ഫിറ്റ് അസിസ്റ്റന്റ് തസ്തികകളിൽ ഫിറ്റർ, ഇലക്ട്രീഷ്യൻ, മെക്കാനിക്ക് ഡീസൽ, മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ, ഇലക്ട്രോണിക് മെക്കാനിക്ക്, പെയിന്റർ, മെഷിനിസ്റ്റ്, ഇൻസ്ട്രുമെന്റ് മെക്കാനിക്ക്, പ്ലംബർ എന്നിവ ഉൾപ്പെടുന്നു. ഇവർക്ക് അതത് ട്രേഡിൽ ഐ.ടി.ഐ എൻ.ടി.സി സർട്ടിഫിക്കറ്റും മൂന്ന് വർഷത്തെ പ്രവർത്തിപരിചയവുമാണ് യോഗ്യത.
ക്രെയിൻ ഓപ്പറേറ്റർക്ക് ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്ക്, അല്ലെങ്കിൽ ഇൻസ്ട്രുമെന്റ് മെക്കാനിക്ക് ട്രേഡുകളിൽ ഐ.ടി.ഐ എൻ.ടി.സി ഉണ്ടായിരിക്കണം. ഇലക്ട്രിക്കൽ ക്രെയിനുകൾ പ്രവർത്തിപ്പിക്കുന്നതിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയം നിർബന്ധമാണ്.
ഷിപ്പ്റൈറ്റ് വുഡ് തസ്തികയിലേക്ക് ഷിപ്പ്റൈറ്റ് വുഡ് അല്ലെങ്കിൽ കാർപ്പെന്റർ ട്രേഡിൽ ഐ.ടി.ഐ ദേശീയ ട്രേഡ് സർട്ടിഫിക്കറ്റ് ആവശ്യമാണ്. ഇതിനും മൂന്ന് വർഷത്തെ പ്രവർത്തിപരിചയം വേണം. കൂടുതൽ വിവരങ്ങൾ സി.എസ്.എൽ വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 7 ആണ്. കൂടുതൽ വിവരങ്ങൾക്ക് https://cochinshipyard.in/uploads/career/3f42ff72495098e71dc62d9c0fb409a4.pdf
സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവുകൾ
എൻജിനിയറിംഗ് അസിസ്റ്റന്റ്
തിരുവനന്തപുരം ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലെ റെക്കോർഡിങ് തീയേറ്ററിൽ ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ ബിരുദ യാഗ്യതയും റെക്കോർഡിങ് സ്റ്റുഡിയോയിൽ ഒരു വർഷത്തെ പ്രവർത്തി പരിചയവുമുള്ള എൻജിനീയറിംഗ് അസിസ്റ്റന്റിനെ കരാറടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നു. ഒഴിവ് - 1. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 10 ന് കോളേജിൽ നടക്കുന്ന നേരിട്ടുള്ള അഭിമുഖത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ മറ്റു അനുബന്ധ രേഖകൾ സഹിതം രാവിലെ 10 മണിക്ക് ഹാജരാകണം. ഫോൺ 04712323027.
ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം
ആറ്റിങ്ങൽ ഗവ ഐ.ടി.ഐ-യിൽ ഇലക്ട്രിഷ്യൻ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ മുസ്ലിം വിഭാഗത്തിനായുള്ള ഒരു ഒഴിവിലേക്ക് ബന്ധപ്പെട്ട വിഷയങ്ങളിൽ എൻജിനിയറിംഗ് ഡിഗ്രി/ഡിപ്ലോമ/ ട്രേഡിലെ NTCയും മൂന്നു വർഷത്തെ പ്രവർത്തിപരിചയവും/ NAC-യും ഒരു വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവരിൽ നിന്നും ഗസ്റ്റ് ഇൻസ്ട്രക്ടറെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 7ന് നടക്കും. താൽപ്പര്യമുള്ളവർ യോഗ്യത, ഐഡന്റിറ്റി തെളിയിയ്ക്കുന്ന അസ്സൽ രേഖകളുമായി രാവിലെ 10.15-ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0470 2622391.
വെറ്ററിനറി സര്‍ജന്‍ നിയമനം
മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന രാത്രികാല അടിയന്തര വെറ്ററിനറി സേവനം പദ്ധതിയില്‍ ജില്ലയിലെ വിവിധ ബ്ലോക്കുകളിലെ വെറ്ററിനറി സര്‍ജന്‍ ഒഴിവുകളില്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച ഫെബ്രുവരി അഞ്ചിന് രാവിലെ 11ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കും. യോഗ്യത: വെറ്ററിനറി സയന്‍സില്‍ ബിരുദം, വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. വെള്ളക്കടലാസില്‍ തയാറാക്കിയ ബയോഡേറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം എത്തണം.
-
കുസാറ്റില്‍ എസ്എസ്എല്‍സിക്കാര്‍ക്ക് അവസരം, 22 ഒഴിവുകള്‍; ശമ്പളം എത്രയെന്നോ? -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications