കൊച്ചിൻ ഷിപ്പ്യാർഡിൽ ജോലി നേടാം; 43,000 വരെ ശമ്പളം..വേറേയും നിരവധി ഒഴിവുകൾ
കൊച്ചിയിൽ ജോലി, അതും അഞ്ചക്ക ശമ്പളത്തിൽ, ബിരുദം കഴിഞ്ഞവരാണെങ്കിൽ ധൈര്യമായി അപേക്ഷിച്ചോളൂ. കൊച്ചിൻ ഷിപ്പ്യാഡ് ആണ് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നത്. പ്രൊജക്ട് അസിസ്റ്റന്റ്, ഇൻസ്ട്രക്റ്റർ തസ്തികയിലാണ് ഒഴിവ്. കരാർ നിയമമാണ് കേട്ടോ.
പ്രൊജക്ട് അസിസ്റ്റന്റ് (ലോജിസ്റ്റിക്സ്)-ബിഎ (ഫൈൻ ആർട്സ് / പെർഫോമിങ് ആർട്സ് ഒഴികെ)/ബി കോ/ ബി എസ് സി/ ബി സി എ/ ബി ബി എ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 2 വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 30 വയസാണ്. 24,400-25,900 രൂപ വരെ ശമ്പളമായി ലഭിക്കും.

ഇൻസ്ട്രക്ടർ തസ്കികയിൽ എൻജിനിയറിങ് ഡിപ്ലോമ/ ഏതെങ്കിലും ബിരുദ യോഗ്യത കൂടാതെ നേവി/ കോസ്റ്റ് ഗാർഡിൽ 10 വർഷത്തെ പ്രവൃത്തിപരിചയം. അപേക്ഷക്കാനുള്ള ഉയർന്ന പ്രായപരിധ 35 വയസ്. ശമ്പളമായി 43,750 രൂപ ലഭിക്കും.
കുടുംബശ്രീയിൽ ബ്ലോക്ക് കോ-ഓർഡിനേറ്റർ ഒഴിവ്
കുടുംബശ്രീ ബ്ലോക്ക് കോ-ഓർഡിനേറ്റർമാരുടെ ഒഴിവിലേയ്ക്ക്് അപേക്ഷ ക്ഷണിച്ചു. യോഗ്യത: വി.എച്ച്.എസ്.സി.(അഗ്രി/ലൈവ് സ്്‌റ്റോക്ക്). കുടുംബശ്രീ അംഗം, കുടുംബാംഗം, ഓക്‌സിലറി അംഗം എന്നിവയിലൊന്ന് ആയിരിക്കണം. 2024 ജൂൺ 30ന് 35 വയസിൽ കൂടരുത്. യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രം, പ്രായം, ഫോട്ടോ അടങ്ങിയ മേൽവിലാസ രേഖ, പ്രവൃത്തി പരിചയം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, സിഡിഎസ് സാക്ഷ്യപത്രം, അപേക്ഷ ഫീസ് ഇനത്തിൽ ജില്ല മിഷൻ കോ-ഓർഡിനേറ്റർ കോട്ടയത്തിന്റെ പേരിൽ മാറാവുന്ന 200/- രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം നിശ്ചിതഫോർമാറ്റിലുളള അപേക്ഷകൾ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ല മിഷൻ, ജില്ല പഞ്ചായത്ത് ഭവൻ, കോട്ടയം-02 എന്ന വിലാസത്തിൽ ഡിസംബർ 20 വൈകിട്ട് അഞ്ചുമണിക്കു മുമ്പ് ലഭിക്കണം. അപേക്ഷ ഫോമും, വിശദാംശങ്ങളും www.kudumbashree.org ലഭ്യമാണ്. ഫോൺ: 0481-2302049
അക്രിഡിറ്റഡ് ഓവര്‍സിയര്‍, അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് ഒഴിവ്
കാസർഗോഡ്: പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ അക്രിഡിറ്റഡ് ഓവര്‍സിയറെയും അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റിനെയും നിയമിക്കുന്നു. മൂന്ന് വര്‍ഷ പോളിടെക്നിക്ക് സിവില്‍ ഡിപ്ലോമയാണ് അക്രിഡിറ്റഡ് ഓവര്‍സിയറുടെ യോഗ്യത. ബികോം സര്‍ക്കാര്‍ അംഗീകൃത പി.ജിഡി.സിഎയാണ് അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് യോഗ്യത. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 12.












Click it and Unblock the Notifications