കൊച്ചിൻ ഷിപ്‌യാഡില്‍ 70 ഒഴിവുകള്‍: വിദ്യാഭ്യാസ യോഗ്യത പത്താംക്ലാസം വിജയം മാത്രം: ഉടന്‍ അപേക്ഷിക്കാം
കൊച്ചി: എഴുപതോളം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് കൊച്ചിൻ ഷിപ്പ് യാർഡ്. കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ (CSI) വർക്ക്‌മാൻ തസ്തികകളിലാണ് ഒഴിവ് വന്നിരിക്കുന്നത്. കരാറടിസ്ഥാനത്തിൽ അഞ്ചുവർഷത്തേക്കാണ് നിയമനം. സ്കഫോൾഡർ, സെമി സ്കിൽഡ് റിഗർ വിഭാഗത്തിലാണ് ഒഴിവ്. ഓരോ വിഭാഗത്തിലേക്കും അപേക്ഷിക്കാന്‍ വേണ്ട യോഗ്യതയും ശമ്പളം അടക്കമുള്ള വിശദ വിവരങ്ങളും താഴെ നല്‍കുന്നു.
സ്കഫോൾഡർ
ആകെ ഒഴിവ് 11 (ജനറൽ -5, ഒ ബി സി-5. ഇ ഡബ്ല്യു എസ്.-1). 22100 രൂപ ശമ്പളത്തിന് പുറമെ അധിക മണിക്കൂർ ജോലിക്ക് അതിന് അനുസരിച്ചുള്ള തുകയും ലഭിക്കും. അപേക്ഷകർക്ക് വേണ്ട യോഗ്യത പത്താംക്ലാസ് വിജയമാണ്. ജനറൽ സ്‌ട്രക്‌ചറൽ/സഫോൾഡിങ് ജോലികളിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രായം: 45 വയസ്സ് കവിയരുത് (സംവരണവിഭാഗങ്ങൾക്ക് പ്രായ ത്തിൽ ഇളവുണ്ട്).

സെമി സ്കിൽഡ് റിഗർ
ഒഴിവ്: 59 (ജനറൽ-34, ഒ.ബി സി.-15. എസ്.സി.-5, ഇ.ഡബ്ല്യു എസ്.-5). ശമ്പളം: 22100 രൂപ (അധിക മണിക്കൂർ ജോലിക്ക് തുക ലഭിക്കും) യോഗ്യത: നാലാംക്ലാസ് വിജയം. സമാനമേഖലയിൽ മൂന്നുവർഷ ത്തെ പ്രവൃത്തിപരിചയം. പ്രായം: 45 വയസ്സ് കവിയരുത് (സംവരണവിഭാഗങ്ങൾക്ക് പ്രായത്തില്‍ ഇളവുണ്ട്).
100 മാർക്കിന്റെ പ്രാക്ടിക്കൽ/ഫിസിക്കൽ ടെസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും രണ്ട് തസ്തികയിലേക്കും തിരഞ്ഞെടുപ്പ് നടക്കുക. സ്‌കഫോൾഡർ തസ്തികയ്ക്ക് 80 മാർക്കിന്റെ പ്രാക്ടിക്കൽ ടെസ്റ്റും 20 മാർക്കിന്റെ ഫിസിക്കൽ ടെസ്റ്റുമുണ്ടാകും. സെമി സ്കിൽഡ് റിഗർ തസ്തികയ്ക്ക് 100 മാർക്കിന്റെ പ്രാക്ടിക്കൽ ടെസ്റ്റ് മാത്രമാണുണ്ടാക.
ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികള്‍ക്ക് കൊച്ചിൻ ഷിപ്‌യാഡിന്റെ വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന
തീയതി: മാർച്ച് 28. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. വെബ് സൈറ്റ് : cochinshipyard.in.
അതേസമയം, ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പിന്റെ ആലപ്പുഴ ജില്ലയിലെ ആലപ്പുഴ ഡിവിഷന്‍, ചെത്തി സബ് ഡിവിഷന്‍ എന്നീ കാര്യാലയങ്ങളില്‍ നിലവിലുള്ള ഡ്രാഫ്റ്റ്‌സ്മാന്‍, ഓവര്‍സിയര്‍ ഗ്രേഡ് രണ്ട് (സിവില്‍) തസ്തികയിലെ മൂന്ന് ഒഴിവുകളിലേക്ക് ദിവസ വേതാനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നുണ്ട്.
ഐ ടി ഐ അല്ലെങ്കില്‍ ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം മാര്‍ച്ച് 26 ന് രാവിലെ 11 മണിക്ക് ആലപ്പുഴ ജില്ലാ കോടതിയ്ക്ക് എതിര്‍വശമുള്ള ഹാര്‍ബര്‍ എന്‍ജിനീയറിംഗ് ഡിവിഷന്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തിച്ചേരണം. ഫോണ്‍: 0477-2962710.












Click it and Unblock the Notifications