Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ കരാർ അടിസ്ഥാനത്തിൽ നഴ്സ് റിക്രൂട്ട്മെൻ്റ്; ഇപ്പോൾ അപേക്ഷിക്കാം

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL) നഴ്‌സ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത, ആർക്കൊക്കെ അപേക്ഷിക്കാം, ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ അറിയാം.

പുരുഷ നഴ്‌സ്, വനിതാ നഴ്‌സ് എന്നീ രണ്ട് തസ്തികകളാണ് നിലവിലുള്ളത്. ഓരോ തസ്തികയിലും ഒരു ഒഴിവ് വീതമാണുള്ളത്. അപേക്ഷകർക്ക് ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറിയിൽ മൂന്ന് വർഷത്തെ ഡിപ്ലോമ ഉണ്ടായിരിക്കണം. കൂടാതെ, ഒരു ആശുപത്രിയിലോ നഴ്‌സിംഗ് ഹോമിലോ പ്രൈമറി ഹെൽത്ത് സെന്ററിലോ ഫാക്ടറിയിലെ പ്രാഥമിക ശുശ്രൂഷാ കേന്ദ്രത്തിലോ നഴ്‌സായി കുറഞ്ഞത് നാല് വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്.

job-nn-jpg-17670022

ജനുവരി 14 ആയിരിക്കും അപേക്ഷിക്കാനുള്ള അവസാന തീയതി.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മൂന്ന് വർഷത്തെ കരാർ നിയമനമാണ് ലഭിക്കുക. സ്ഥാപനത്തിൻ്റെ ആവശ്യകതകളും വ്യക്തിഗത പ്രകടനവും അനുസരിച്ച് ഇത് രണ്ട് വർഷം കൂടി ദീർഘിപ്പിക്കാം. ഉയർന്ന പ്രായപരിധി 40 വയസ്സാണ്. ആദ്യ വർഷം 23,300 രൂപ ശമ്പളവും 5,830 രൂപ അധിക സമയ ജോലിക്കുളള തുകയും ഉൾപ്പെടെ 29,130 രൂപയാണ് പ്രതിമാസം ലഭിക്കുക. രണ്ടാം വർഷം ഇത് 30,000 രൂപയും മൂന്നാം വർഷം 31,000 രൂപയും ലഭിക്കും.

എഐസിടിഇ പോലുള്ള അംഗീകൃത അതോറിറ്റികളിൽ നിന്നുള്ള യോഗ്യതകൾ മാത്രമേ പരിഗണിക്കൂ. സമാന യോഗ്യതകൾ ഉള്ളവർ അംഗീകൃത അതോറിറ്റി നൽകുന്ന യോഗ്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഓൺലൈൻ അപേക്ഷയിൽ കൃത്യമായ മാർക്ക് ശതമാനം രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് -https://cochinshipyard.in/uploads/career/a1c9b3ae33845f40b3387fe25014258e.pdf

പ്രമോട്ടര്‍/ഹെല്‍ത്ത് പ്രമോട്ടര്‍ അഭിമുഖം

കോഴിക്കോട്; പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലെ ഓഫീസുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും ഫീല്‍ഡ്തല പ്രമോട്ടര്‍/ഹെല്‍ത്ത് പ്രമോട്ടര്‍ നിയമനത്തിനുള്ള പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റഷന്‍ ഓഫീസിന് കീഴിലെ അപേക്ഷകരുടെ കൂടിക്കാഴ്ച ജനുവരി ആറിനും കോടഞ്ചേരിയിലേത് ഏഴിനും കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ (സി ബ്ലോക്ക്, നാലാംനില) നടക്കും. അപേക്ഷ സമര്‍പ്പിച്ചവരില്‍ ഇന്റര്‍വ്യൂ കാര്‍ഡ് ലഭിക്കാത്തവര്‍ക്ക് നേരിട്ടെത്തി കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.

ഫിസിയോതെറാപ്പിസ്റ്റ്, നഴ്സിങ് ഓഫീസര്‍ നിയമനം

തിരൂര്‍ ജില്ലാ അശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഫിസിയോതെറാപ്പിസ്റ്റ്, നഴ്സിങ് ഓഫീസര്‍ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഫീസിയോതെറാപ്പിയില്‍ ബിരുദമുള്ളവര്‍ക്ക് ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്കും പ്ലസ്ടു, ജനറല്‍ നഴ്സിങ് അല്ലെങ്കില്‍ ബി.എസ്.സി നഴ്സിങ്, കേരള നഴ്സസ് ആന്‍ഡ് മിഡ് വൈഫ്സ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവ ഉള്ളവര്‍ക്ക് നഴ്സിങ് ഓഫീസര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേയ്ക്ക് ഡിസംബര്‍ 30ന് രാവിലെ 11നും നഴ്സിങ് ഓഫീസര്‍ തസ്തികയിലേയ്ക്ക് ഉച്ചയ്ക്ക് 12നുമാണ് അഭിമുഖം

ഇ.സി.ജി ടെക്നീഷ്യൻ താൽകാലിക നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴിൽ ജനറൽ മെഡിസിൻ വിഭാഗത്തിലേക്ക് ഇ.സി.ജി ടെക്നിഷ്യൻ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽകാലിക നിയമനം നടത്തുന്നു. ഡിപ്ലോമ ഇൻ കാർഡിയോ വാസ്കുലർ ടെക്നോളജി , ബാച്ചിലർ ഓഫ് കാർഡിയോ വാസ്കുലർ ടെക്നോളജി , അല്ലെങ്കിൽ പ്രവൃത്തിപരിചയത്തോടുകൂടിയ വി.എച്ച്.എസ്.ഇ എന്നിവയാണ് നിശ്ചിത യോഗ്യതകൾ.

35 വയസ്സാണ് ഉയർന്ന പ്രായപരിധി. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം

ജനുവരി 3 ന് രാവിലെ 10:30 ക്ക് മെഡിക്കൽ കോളേജ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലെ സി.സി.എം ഹാളിൽ നടക്കുന്ന അഭിമുഖത്തിന് നേരിട്ട് ഹാജരാകേണ്ടതാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+