കൊച്ചിൻ ഷിപ്യാഡില്‍ ജോലി വേണോ? ഇതാ നിരവധി ഒഴിവുകള്‍: ഉടന്‍ അപേക്ഷിക്കാം
കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ച് വർഷത്തേക്ക് കരാറടിസ്ഥാന ത്തിലാണ് നിയമനം. പ്രോജക്ട് ഓഫീസർ (മെക്കാനിക്കൽ) വിഭാഗത്തില്‍ 23 ഒഴിവാണുള്ളത്.
യോഗ്യത: അംഗീകൃത സർവക ലാശാലയിൽനിന്ന് 60 ശതമാനം മാർക്കോടെ മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം, സമാനമേഖലയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രായം 45 വയസ്സ് കവിയരുത്. പ്രായത്തിൽ ഒ ബി സി വിഭാഗക്കാർക്ക് മൂന്ന് വർഷത്തേയും എസ് സി, എസ് ടി വിഭാഗക്കാർക്ക് അഞ്ചുവർത്തേയും ഇളവുണ്ട്.

വിശദമായ വിജ്ഞാപനം കൊച്ചിൻ ഷിപ്യാഡിൻ്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. കൊച്ചിൻ ഷിപ്‌യാഡിന്റെ വെബ്സൈറ്റ് വഴിഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി: ഏപ്രിൽ 31 മറ്റ് തസ്തിക
ലെയ്സൺ റെപ്രസെന്റേറ്റീവ് ആൻഡ് ടെക്നിക്കൽ സപ്പോർട്ട് മാനേജർ വിഭാഗത്തില്‍ ഒരു ഒഴിവാണുള്ളത്. ചെന്നൈ, കൊച്ചി പ്രൊജക്ട് സൈറ്റുകളിലായാണ് നിയമനം. 60 ശതമാനം മാർക്കാടെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബിരുദമാണ് ഈ ഒഴിവിലേക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത. ഒരു വർഷത്തെ പ്രീ-സി ട്രെയിനിങ് കോഴ്‌സ് അല്ലെ ങ്കിൽ 60 ശതമാനം മാർക്കോടെ മറൈൻ എൻജിനിയറിങ് ബിരുദം അല്ലെങ്കിൽ ഇന്ത്യൻ നേവിയിൽ നിന്ന് മറൈൻ എൻജിനീയറിങ് സർട്ടിഫിക്കേഷൻ 36 മാസ സീ ടൈം ഉണ്ടായിരിക്കണം.
പ്രായം 55 വയസ്സ് കവിയരുത്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷ കൊച്ചിൻ ഷിപ്യാ ഡിന്റെ വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി: ഏപ്രിൽ 9.
വെബ്സൈറ്റ് - www.cochinshipyardin
നിയമനം
മത്സ്യഫെഡ് തിരുവനന്തപുരം ജില്ലാ ഓഫീസിന് കീഴിലെ വിഴിഞ്ഞം ഒ.ബി.എം സർവീസ് സെന്ററിൽ നിലവിലുള്ള ഒരു ഒഴിവിൽ മെക്കനിക്കിനെ നിയമിക്കുന്നതിനായി യോഗ്യതയും തൊഴിൽ പരിചയവുമുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഐ.ടി.ഐയും (ഫിറ്റർ, ഇലക്ട്രിക്കൽ, മെഷിനിസ്റ്റ് ട്രേഡുകളിൽ) ഒ.ബി.എം സർവീസിംഗിൽ മൂന്ന് വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത.
നിർദ്ദിഷ്ട വിദ്യാഭ്യാസ യോഗ്യതയില്ലാത്തവർ ആണെങ്കിൽ ഒ.ബി.എം സർവീസിംഗിൽ കുറഞ്ഞത് 10 വർഷത്തെ പ്രവർത്തി പരിചയം, ഹൈഡ്രോളിക് പ്രസ്സിങ്ങ് മെഷീൻ ഉപയോഗിച്ച് എഞ്ചിന്റെ ക്രാങ്ക് സെറ്റ് ചെയ്യുന്നതിനുള്ള പ്രാവീണ്യം എന്നിവ വേണം. ഉദ്യോഗാർഥികൾ അപേക്ഷകൾ അസൽ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഏപ്രിൽ 10ന് വൈകിട്ട് 4ന് മുമ്പായി മത്സ്യഫെഡിന്റെ തിരുവനന്തുപരം ജില്ലാ ഓഫീസിൽ ജില്ലാ മാനേജർക്ക് നേരിട്ടോ തപാൽ മുഖേനയോ താഴെ പറയുന്ന വിലാസത്തിൽ ഹാജരാക്കണം.
വിലാസം: ജില്ലാ മാനേജർ, മത്സ്യഫെഡ് ജില്ലാ ഓഫീസ്, മത്സ്യഫെഡ് നെറ്റ് ഫാക്ടറി ബിൽഡിംഗ്, മുട്ടത്തറ, വള്ളക്കടവ് പി.ഒ, തിരുവനന്തപുരം- 695008, ഫോൺ: 8590887012.












Click it and Unblock the Notifications