കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ കരാർ അടിസ്ഥാനത്തിൽ ജോലി ഒഴിവുകൾ: 44,000 രൂപ വരെ ശമ്പളം

കൊച്ചിൻ ഷിപ്പ്യാർഡിൽ ഒഴിവ്. ഓഫീസർ തസ്തികയിലാണ് ഒഴിവ്. കരാർ നിയമനമാണ്. യോഗ്യത, ശമ്പളം തുടങ്ങിയ വിശദാംളങ്ങൾ അറിയാം

മെക്കാനിക്കൽ എഞ്ചിനിയർ തസ്തികയിൽ മൂന്ന് വർഷത്തെ ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം. ഐടിഐ/ പ്രാദേശിക സ്ഥാപനങ്ങളിൽ ട്രെയിനിങ് ഇൻസ്പെക്ടർ/ ക്ലാസ് വണ്‍ പ്രിൻസിപ്പൽ/ വൈസ് പ്രിൻസിപ്പൽ/ ക്ലാസ് 2 പ്രിൻസിപ്പൽ/ ട്രെയിനിങ് ഓഫീസർ, ട്രേർ് ടെസ്റ്റ് ഓഫീസർ എന്നീ തസ്തികകളിലുള്ള പ്രവൃത്തിപരിചയം അഭികാമ്യം. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 1 ആണ്.

jobs2-12

ആകെ രണ്ട് ഒഴിവുകളാണ് ഉള്ളത്. അഞ്ച് വർഷത്തേക്കാണ് നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 43750 രൂപയാണ് ശമ്പളം ലഭിക്കുക. ഓരോ വർഷവും ശമ്പളം വർധിക്കും. പ്രായപരിധി 62 വയസാണ്. അപേക്ഷിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും https://cochinshipyard.in/uploads/career/1a6571482ee60691f1a16132de53b8fe.pdf

ഫീമെയിൽ ഹോസ്റ്റൽ സൂപ്രണ്ട്

മൂന്ന് വർഷത്തെ ഡിപ്ലോമയോ ഡിഗ്രിയോ ഉള്ളവർക്കാണ് അപേക്ഷിക്കാനാകുക. ലേഡീസ് ഹോസ്റ്റൽ വാർഡനായുള്ള മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കിൽ ഇന്ത്യൻ ആംഡ് ഫോഴ്സിലോ അല്ലെങ്കിൽ സെൻട്രൽ ആംഡ് ഫോഴ്സിലോ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം. ഹിന്ദിയിലും ഇംഗ്ലീഷിലും ആശയവിനിമയം ചെയ്യാൻ അറിയണം. വിദ്യാർത്ഥികളുട അച്ചടക്കവും ക്ഷേമവും ഉറപ്പാക്കണം. ഹോസ്റ്റൽ വൃത്തിയായും ശുചിയായും സൂക്ഷിക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 1 ആണ്.

ഒരു ഒഴിവാണ് ഉള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 36,500 രൂപയാണ് ശമ്പളം. ഒരു വർഷത്തേക്കായിരിക്കും നിയമനം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 58 വയസാണ്. കൂടുതൽ വിവരങ്ങൾക്ക് https://cochinshipyard.in/uploads/career/0e6e0aa67fd1589c28ba51dd912273ef.pdf

സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക നിയമനം

തൃപ്പൂണിത്തുറ സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിൽ ഒഴിവ്. ബയോഗ്യാസ് / ഇൻസിനറേറ്റർ പ്ലാന്റ് ഓപ്പറേറ്റർ തസ്തികയിലാണ് നിയമനം. താത്ക്കാലിക നിയമനമാണ്. ഏഴാം ക്ലാസ് ആണ് അപേക്ഷിക്കാനുള്ള യോഗ്യത. അപേക്ഷിക്കാനുള്ള അവസാന പ്രായപരിധി 50 വയസാണ്. സമാന മേഖലയിലെ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.

അപേക്ഷിക്കുമ്പോൾ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും ഹാജരാക്കണം. സെപ്റ്റംബർ 23-ന് രാവിലെ 11 ന് അഭിമുഖം നടക്കും. കോളേജ് ആശുപത്രി ഓഫീസിൽ വെച്ചായിരിക്കും അഭിമുഖം .ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ആണ് അഭിമുഖത്തിന് ഹാജരാകേണ്ടത് . കൂടുതൽ വിവരങ്ങൾക്ക് 0484 2777489, 0484 2776043, 9400571860 എന്നീ നമ്പറുകളിലോ ആശുപത്രി ഓഫീസിലോ ബന്ധപ്പെടാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma