കൊച്ചിൻ ഷിപ്യാർഡില്‍ ജോലി വേണോ: ഇതാ സുവർണ്ണാവസരം: അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത എസ്എസ്എല്‍സി
കൊച്ചി: കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡിന് കീഴില്‍ വീണ്ടും തൊഴില്‍ അവസരം. ഔട്ട്ഫിറ്റ് അസിസ്റ്റന്റ് തസ്തികകളിലേക്ക് ആകെ 19 പേർക്ക് അഞ്ച് വർഷ കരാർ അടിസ്ഥാനത്തിലുള്ള റിക്രൂട്ട്മെന്റാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മാസം 23300 രൂപ ശമ്പളമുള്ള ഈ ജോലികൾക്ക് എസ് എസ് എല്‍ സി വിജയം, പ്രസക്ത മേഖലകളില്‍ ഐ ടി ഐ, എന്‍ ടി സി യോഗ്യത, സമാന മേഖലയിൽ മൂന്ന് വർഷ പ്രവൃത്തിപരിചയം എന്നിവയാണ് ഉദ്യോഗാർത്ഥികള്‍ വേണ്ട യോഗ്യതകള്‍. പ്രായപരിധി 45 വയസ്സ് (ഒക്ടോബർ 29, 2025 അടിസ്ഥാനം).
ഔട്ട്ഫിറ്റ് അസിസ്റ്റന്റ് (എയർ കണ്ടിഷണർ ടെക്നീഷ്യൻ) തസ്തികയ്ക്ക് 4 ഒഴിവുകളാണ് ഉള്ളത്, അതിൽ ജനറൽ-2, ഒ ബി സി-1, എസ് സി-1 എന്നിങ്ങനെ വേർതിരിച്ചിട്ടുണ്ട്. യോഗ്യതയ്ക്ക് റഫ്രിജറേഷൻ ആൻഡ് എയർ കണ്ടിഷണിങ് മെക്കാനിക്ക് ട്രേഡിൽ ഐ ടി ഐ, എന്‍ ടി സി ആവശ്യമാണ്.

ഔട്ട്ഫിറ്റ് അസിസ്റ്റന്റ് (ക്രെയിൻ ഓപ്പറേറ്റർ) തസ്തികയ്ക്ക് 15 ഒഴിവുകൾ ഉണ്ട്, അതിൽ ജനറൽ-7, ഒ ബി സി-7, ഇ ഡബ്ല്യൂ എസ് 1 എന്നിങ്ങനെയാണ് ഒഴിവുകള്‍. ഈ ഒഴിവിലേക്ക് അപേക്ഷിക്കാന്‍ ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക് അല്ലെങ്കിൽ ഇൻസ്ട്രുമെന്റ് മെക്കാനിക് ട്രേഡിൽ ഐ ടി ഐ, എന്‍ ടി സി യോഗ്യത വേണം.
തിരഞ്ഞെടുപ്പ് ഒബ്ജക്ടീവ് ടൈപ്പ് ടെസ്റ്റിന്റെയും പ്രാക്ടിക്കൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകർ www.cochinshipyard.in വെബ്സൈറ്റിലൂടെ ഓൺലൈനായി സമർപ്പിക്കണം, അവസാന തീയതി ഒക്ടോബർ 29, 2025. വിശദാംശങ്ങൾക്ക് CSL വെബ്സൈറ്റ് സന്ദർശിക്കുക, യോഗ്യരായ തൊഴിലാളികൾക്ക് ഇത് സുവർണാവസരമാണ്.
ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
തിരുവനന്തപുരം ചാക്ക ഗവ. ഐ ടി ഐയിൽ ടർണർ ട്രേഡിൽ മുസ്ലിം വിഭാഗത്തിൽ നിലവിലുള്ള ഒരു ഇൻസ്ട്രക്ടർ (ഗസ്റ്റ്) ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 22 രാവിലെ 11 ന് അസൽ സർട്ടിഫിക്കറ്റുമായി പ്രിൻസിപ്പാൾ മുൻപാകെ ഹാജരാകണം. ഫോൺ: 0471 2502612.
നഴ്സിംഗ് ഓഫീസർ തസ്തികയിൽ നിയമനം
എറണാകുളം ജനറൽ ആശുപത്രിയിൽ നഴ്സിംഗ് ഓഫീസർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി ഒക്ടോബർ 28 രാവിലെ 10.30 ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. പ്ലസ് ടു/ പ്രീഡിഗ്രി (സയൻസ്) പാസായിരിക്കണം അല്ലെങ്കിൽ സയൻസ് വിഷയങ്ങളുള്ള വി.എച്ച്.എസ്.ഇ/ ഡൊമസ്റ്റിക് നേഴ്‌സിംഗിൽ വി.എച്ച്.എസ്.ഇ പാസായിരിക്കണം. അംഗീകൃത സർവകലാശാലയിൽ നിന്ന് ബി.എസ്.സി നഴ്‌സിംഗ് അല്ലെങ്കിൽ സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും കുറഞ്ഞത് 3 വർഷം ദൈർഘ്യമുള്ള ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കോഴ്‌സ് പാസായിരിക്കണം.
എന്നിവയാണ് യോഗ്യത. വനിതാ ഉദ്യോഗാർഥികൾക്ക് കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്സ് കൗൺസിലിൽ നിന്നും നഴ്‌സ് ആയും മിഡ്‌വൈഫ് ആയും പുരുഷ ഉദ്യോഗാർഥികൾക്ക് നഴ്‌സായും രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.താല്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484 - 2386000.












Click it and Unblock the Notifications