കൊച്ചിന്‍ ഷിപ്‌യാർഡില്‍ ജോലി സ്വന്തമാക്കാം: ഏഴാം ക്ലാസ് പാസായവർക്കും അവസരങ്ങളുണ്ട്
കൊച്ചിൻ ഷിപ്‌യാർഡ് ലിമിറ്റഡ് 27 ഓപ്പറേറ്റർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിയമനം അഞ്ച് വർഷത്തേക്കുള്ള കരാർ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 21 ആണ്. ഔദ്യോഗിക വെബ്സൈറ്റായ www.cochinshipyard.in വഴി ഓൺലൈനായി മാത്രമേ ഉദ്യോഗാർത്ഥികള്‍ക്ക് അപേക്ഷിക്കാനാവൂ.
ഓപ്പറേറ്റർ (Forklift / Aerial Work Platform) തസ്തികയ്ക്ക് അപേക്ഷിക്കുന്നവർ ഏഴാം ക്ലാസ് പാസായിരിക്കണം. കൂടാതെ ഹെവി വെഹിക്കിൾ ഫോർക്ലിഫ്റ്റ് ഡ്രൈവിംഗ് ലൈസൻസ് ഉണ്ടാകണം. കുറഞ്ഞത് ഒരു വർഷത്തെ ബന്ധപ്പെട്ട ജോലിപരിചയവും നിർബന്ധമാണ്. അതുപോലെ ഓപ്പറേറ്റർ (Diesel Cranes) തസ്തികയ്ക്കും ഏഴാം ക്ലാസ് പാസായിരിക്കുകയും ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസും ഒരു വർഷത്തെ ജോലി പരിചയവുമുണ്ടാകണം.

അപേക്ഷകന്റെ പ്രായം അപേക്ഷയുടെ അവസാന തീയതിയ്ക്ക് 45 വയസ്സ് കവിയരുത്. നിയമാനുസൃതമായി അർഹരായവർക്ക് പ്രായ ഇളവ് ലഭിക്കും. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പ്രായോഗിക പരീക്ഷ (Practical Test) ഉൾപ്പെടുത്തിയിട്ടുണ്ട്. യോഗ്യത നേടിയവർക്ക് പ്രതിമാസം ₹27,000 രൂപ ശമ്പളമായി ലഭിക്കും. അപേക്ഷാ ഫീസ് ₹200 രൂപയാണ്, ഇത് ഓൺലൈനായി അടയ്ക്കേണ്ടതുണ്ട്. എന്നാൽ പട്ടികവിഭാഗത്തിൽപ്പെടുന്ന അപേക്ഷകർക്കു ഫീസ് ഒഴിവാണ്.
താൽപ്പര്യമുള്ളവർ ആവശ്യമായ രേഖകളും യോഗ്യതാ വിവരങ്ങളും സഹിതം നവംബർ 21-നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കും വിശദമായ അറിയിപ്പിനുമായി കൊച്ചിൻ ഷിപ്‌യാർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് www.cochinshipyard.in
സന്ദർശിക്കാം.
നിയമനം
കൊളച്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക ഡോക്ടറെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ നവംബർ 18 ന് രാവിലെ 11 മണിക്ക് കണ്ണൂർ കലക്ടറേറ്റിൽ നടക്കും. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റ്, ബയോഡാറ്റ എന്നിവ സഹിതം എത്തിണം. ഫോൺ: 0460-2244500.
അഭിമുഖം 15 ന്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നവംബർ 15 ന് രാവിലെ പത്ത് മണി മുതൽ ഒരു മണി വരെ ഇലക്ട്രീഷ്യൻ, ഇലക്ട്രീഷ്യൻ ട്രെയിനി, ടെലികോളർ, ഓഫീസ് സ്റ്റാഫ്, മെക്കാനിക്ക് ട്രെയിനി, എച്ച് ആർ ഓഫീസർ, ടൂ വീലർ മെക്കാനിക്ക്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, സർവീസ് അഡൈ്വസർ, അസിസ്റ്റന്റ് സെയിൽസ് മാനേജർ, ഷോറൂം കൺസൾട്ടന്റ് തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു/ഡിഗ്രി, ഐ.ടി.ഐ. ഇലക്ട്രിക്കൽ, ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കാനിക്/മെക്കാനിക്കൽ എഞ്ചിനീയറിങ്ങ് യോഗ്യതയുള്ളവർ തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 300 രൂപയും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ- 0497-2707610, 6282942066
പ്രൊബേഷൻ അസിസ്റ്റന്റ് നിയമനം
എറണാകുളം ജില്ലാ പ്രൊബേഷൻ ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ പ്രൊബേഷൻ അസിസ്റ്റൻ്റ് തസ്തികയിൽ നിയമനം നടത്തുന്നു.അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എസ്.ഡബ്ലിയു, സാമൂഹ്യ പ്രവർത്തന മേഖലയിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്. എറണാകുളം ജില്ലയിലുള്ളവർക്ക് മുൻഗണന.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ,ബയോഡേറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം നവംബർ 22-ന് രാവിലെ 10.30 ന് കാക്കനാട്, സിവിൽ സ്റ്റേഷനിലെ ജില്ലാ പ്രൊബേഷൻ ഓഫീസിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.
ഫോൺ : 0484-2425249
താൽക്കാലിക നിയമനം
കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിലെ വി.ആർ.ഡി.എൽ സ്കീമിൽ റിസേർച്ച് സൈന്റിസ്റ്റ് ബി (മെഡിക്കൽ) തസ്തികയിൽ താൽക്കാലിക ഒഴിവ്. എം.ബി.ബി.എസ് കഴിഞ്ഞ് ടി.സി.എം.സി / കെ.എസ്.എം സി രജിസ്‌ട്രേഷൻ നേടിയിരിക്കണം. കുറഞ്ഞത് നാല് വർഷത്തെ ഗവേഷണ/ അധ്യാപന പരിചയം നിർബന്ധമാണ്. അല്ലെങ്കിൽ യഥാക്രമം ഡി.സി.ഐ , വി.സി.ഐ അംഗീകരിച്ച ബി.ഡി.എസ് , ബി.വി.എസ്.സി കോഴ്സ് കഴിഞ്ഞ് അഞ്ചുവർഷത്തെ ഗവേഷണം / അധ്യാപന പരിചയം ഉണ്ടായിരിക്കണം. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം നവംബർ 15 ന് രാവിലെ 11 മണിക്ക് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് gmckannur.edu.in ൽ ലഭ്യമാണ്.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ്












Click it and Unblock the Notifications