കൊച്ചിൻ ഷിപ്പ്‌യാർഡിൽ ജോലി നേടാം; 7ാം ക്ലാസ് യോഗ്യത മതി..അപേക്ഷിക്കാം

കൊച്ചിൻ ഷിപ്പ്യാഡിൽ ജോലി നേടാൻ അവസരം. ജനറൽ വർക്കർ (കാന്റീൻ) തസ്തികയിൽ ആണ് നിയമനം നടത്തുന്നത്. താത്കാലിക നിയമനമാണ്. പുരുഷൻമാർക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. യോഗ്യത, ഒഴിവുകൾ, ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ അറിയാം.

ഏഴാം ക്ലാസ് പാസായവർക്കാണ് അപേക്ഷിക്കാനാകുക. ഫുഡ് പ്രൊഡക്ഷൻ അല്ലെങ്കിൽ സർക്കാർ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഫുഡ് ആൻ്റ് ബിവറേജസ് സർവ്വീസിൽ ഒരു വർഷത്തെ സർട്ടിഫിക്കേഷൻ കോഴ്സ് കഴിഞ്ഞവരായിരിക്കണം. അല്ലെങ്കിൽ കേന്ദ്ര/സംസ്ഥാന സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും കാറ്ററിംഗ് ആൻഡ് റെസ്റ്റോറന്റ് മാനേജ്‌മെന്റിലുള്ള രണ്ട് വർഷത്തെ വൊക്കേഷണൽ സർട്ടിഫിക്കറ്റ് വേണം. നന്നായി മലയാളം സംസാരിക്കാൻ അറിയണം. അതുപോലെ തന്നെ ഭക്ഷണം വിളമ്പിയുള്ള പരിചയം വേണം.

jobs2-

ജനറൽ വിഭാഗത്തിൽ -6, ഒബിസി വിഭാഗത്തിൽ -3, എസ് സി-2, എസ് ടി -1, ഇ ഡബ്ല്യു എസ്- 1 എന്നിങ്ങനെ 13 ഒഴിവുകളാണ് ഉള്ളത്.

ജോലിയുടെ സ്വഭാവം

ഭക്ഷണം തയ്യാറാക്കുകയും വിളമ്പുകയും ചെയ്യണം. പാത്രങ്ങൾ, ഫർണിച്ചറുകൾ, ബിൽഡിങ്ങുകൾ എന്നിവ വൃത്തിയാക്കണം. അതുപോലെ തന്നെ കൊച്ചിൻ ഷിപ്പ്യാഡ് കാൻ്റീനിലുള്ള ലുള്ള സമാന ജോലികളും ചെയ്യേണ്ടി വരും.സൂപ്പർവൈസർ നൽകുന്ന ഉത്തരവാദിത്തങ്ങൾ നിറവേറ്റണം. നിർമ്മാണത്തിലിരിക്കുന്നതോ അറ്റകുറ്റപ്പണികൾ നടക്കുന്നതോ ആയ കപ്പലുകൾ, ഡോക്കുകൾ എന്നിവിടങ്ങളിൽ ഏണികൾ വഴി കയറി ചായയും ലഘുഭക്ഷണവും വിതരണം ചെയ്യേണ്ടി വരും. രാത്രി ഏഴ് മണിക്ക് ശേഷമുള്ള ഷിഫ്റ്റുകളിലും ജോലി ചെയ്യേണ്ട സാഹചര്യം വരും.

അഞ്ച് വർഷത്തേക്കായിരിക്കും നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 20200 രൂപയാണ് ശമ്പളമായി ലഭിക്കുക. വാർഷിക ഇൻക്രിമെൻ്റും ലഭിക്കും. സാധാരണ ജോലി സമയത്തേക്കാൾ കൂടുതൽ സമയം ജോലി ചെയ്താൽ അധിക തുക ലഭിക്കും. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 30 വയസാണ്. അപേക്ഷകർ 1996 നവംബർ 25 ന് മുൻപ് ജനിച്ചവരായിരിക്കണം.

ഒബസിവി വിഭാഗത്തിമ് 3 വർഷവും എസ് സി / എസ് ടി വിഭാഗത്തിന് 5 വർഷവും വയസ് ഇളവ് ലഭിക്കും.

പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. 100 മാർക്കിൻ്റെ പ്രാക്ടിക്കൽ ടെസ്റ്റാണ് നടത്തുക. ഇഡബ്ല്യുഎസ് ഉദ്യോഗാർത്ഥികൾക്ക് 50 ശതമാനവും ഒബിസി -45 ശതമാനം, എസ് സി / എസ് ടി -40 ശതമാനം എന്നിങ്ങനെയാണ് പാസ് മാർക്ക്.

യോഗ്യരായ ഉദ്യോഗാർത്ഥികൾ നവംബർ 24-ന് ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma