നാളികേര വികസന ബോർഡിൽ ജോലി നേടാം: നിരവധി ഒഴിവുകൾ..അപേക്ഷിക്കേണ്ടത് അറിയാം
കേരള നാളികേര വികസന ബോർഡിൽ ജോലി ഒഴിവ്. 13 തസ്തികകളിലാണ് നിയമനം. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 21 ആണ്. തസ്തിക, യോഗ്യത, ശമ്പളം തുടങ്ങിയ വിശദ വിവരങ്ങൾ അറിയാം
ഡെപ്യൂട്ടി ഡയറക്ടർ
4 ഒഴിവാണ് ഉള്ളത്. ഹോർട്ടികൾച്ചറിലോ അഗ്രികൾച്ചറിലോ അല്ലെ്കിൽ പ്ലാൻ്റ് സയൻസിലോ ബിരുദാനന്ത ബിരുദം ഉളളവർക്ക് അപേക്ഷിക്കാം. അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 67,700-208700 രൂപ വരെയാണ് ശമ്പളം.

അസിസ്റ്റൻ്റ് ഡയറക്ടർ
ഒരു ഒഴിവ്. ഹോർട്ടികൾച്ചറിലോ അഗ്രികൾച്ചറിലോ അല്ലെ്കിൽ പ്ലാൻ്റ് സയൻസിലോ ബിരുദാനന്ത ബിരുദം. .56,100-1,77,500 ആണ് ശമ്പളം.
അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ
ഒരു ഒഴിവ് .ബിരുദാനന്തര ബിരുദവും അഞ്ചവർഷത്തെ പ്രവൃത്തിപരിചയവും വേണം. 44900 മുതൽ 142400 രൂപ വരെയാണ് ശമ്പളം.
അക്കൌണ്ട്സ് ഓഫീസർ
ഒരു ഒഴിവാണ് ഉള്ളത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ അസോസിയേറ്റ് അംഗത്വം അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യഅസോസിയേറ്റ് അംഗത്വം അല്ലെങ്കിൽ
കൊമേഴ്സ് ബിരുദാനന്തര ബിരുദവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ ഇന്റർമീഡിയറ്റ് പരീക്ഷയോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെഇന്റർമീഡിയറ്റ് പരീക്ഷയോ വിജയിച്ചിരിക്കണം..44,900-1,42,400 രൂപയാണ് ശമ്പളം.
ഡെവലെപ്മെൻ്റ് ഓഫീസർ
2 ഒഴിവ്. അഗ്രികൾച്ചറിലോ അല്ലെങ്കിൽ ഹോർട്ടി കൾച്ചറിലോ ബിരുദം. രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. 44,900-1,42,400 ആണ് ശമ്പളം.
ഡെവലെപ്മെൻ്റ് ഓഫീസർ
2 ഒഴിവ്. ഫുഡ് പ്രോസസിങ്ങിലോ ഫുഡ് ടെക്നോളജിയിലോ ബി.ടെക് അല്ലെങ്കിൽ ഫുഡ് ആൻ്റ് ന്യൂട്രീഷനിൽ ബിരുദാനന്തര ബിരുദം രണ്ട് വർഷത്തെ പ്രവൃത്തിപരിചയം
അസിസ്റ്റൻ്റ്
1 ഒഴിവ്-ബിരുദവും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും. 35,400-1,12,400 ആണ് ശമ്പളം.
ഓഡിറ്റർ
ഒരു ഒഴിവ്. എം.കോം ബിരുദാനന്തര ബിരുദമോ അല്ലെങ്കിൽ ചാർട്ടേഡ് അക്കൗണ്ടൻസി ഇന്റർമീഡിയറ്റ് പരീക്ഷയോ കോസ്റ്റ് അക്കൗണ്ടൻസി ഇന്റർമീഡിയറ്റ് പരീക്ഷയോ പാസായിരിക്കണം.35,400-1,12,400 ആണ് ശമ്പളം
ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ-1, സ്റ്റെനോഗ്രാഫർ-2, ഫീൽഡ് ഓഫീസർ-5, ഡാറ്റാ എൻട്രി ഓപ്പറേറ്റർ-1, എൽഡി ക്ലർക്ക് -13 എന്നിങ്ങനെയാണ് മറ്റ് ഒഴിവുകൾ. അപേക്ഷിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും https://coconutboard.gov.in/docs/cdbrecruitment.pdf


Click it and Unblock the Notifications
