കോളേജിൽ കോമേഴ്‌സ് അധ്യാപക ഒഴിവ്: തൊഴിൽ അവസരങ്ങൾ അറിയാം
നെയ്യാർഡാം ആർ. പരമേശ്വരൻ പിള്ള മെമോറിയൽ ആർട്‌സ് ആൻഡ് സയൻസ് കോളജിൽ കോമേഴ്‌സ് ഡിപ്പാർട്ട്‌മെന്റിൽ കോൺട്രാക്ട് വ്യവസ്ഥയിൽ ഒരു അധ്യാപകന്റെ ഒഴിവുണ്ട്. ഉദ്യോഗാർഥികൾ നവംബർ 25ന് രാവിലെ 10.30ന് കോളജിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാൻ അസൽ സർട്ടിഫിക്കറ്റുമായി ഹാജരാകണം. ഫോൺ: 7012443673.

വീഡിയോ സ്ട്രിംഗർ - അപേക്ഷ ക്ഷണിച്ചു
ഇ൯ഫർമേഷ൯ ആന്റ് പബ്ലിക്ക് റിലേഷ൯സ് വകുപ്പിന്റെ എറണാകുളം ജില്ലാ ഇ൯ഫർമേഷ൯ ഓഫീസിന് കീഴിൽ വീഡിയോ സ്ട്രിംഗർമാരുടെ പാനലിൽ ഉൾപ്പെടുത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: പ്രീഡിഗ്രി / പ്ലസ് ടു അഭിലഷണീയം, ദൃശ്യമാധ്യമരംഗത്ത് ന്യൂസ് ക്ലിപ്പുകൾ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് വോയ്സ് ഓവർ നൽകി ന്യൂസ് സ്റ്റോറിയായി അവതരിപ്പിക്കുന്നതിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം. പി.ആർ.ഡിയിൽ പ്രവർത്തന പരിചയമുള്ളവർക്കും ഇലക്ട്രോണിക് വാർത്താമാധ്യമത്തിൽ വീഡിയോഗ്രഫി, എഡിറ്റിംഗ് എന്നിവയിൽ പ്രവർത്തനപരിചയമുള്ളവർക്കും മു൯ഗണന. എറണാകുളം ജില്ലയിൽ സ്ഥിരതാമസക്കാരും എൽ.എം.വി ലൈസ൯സ് ഉള്ളവരുമായിരിക്കണം.
താൽപര്യമുള്ളവർ വിശദമായ അപേക്ഷ, ബന്ധപ്പെട്ട രേഖകൾ സഹിതം 2022 ഡിസംബർ ഒന്നിനകം ജില്ലാ ഇ൯ഫർമേഷ൯ ഓഫീസർ, പഴയ കളക്ടറേറ്റ്, പാർക്ക് അവന്യൂ, എറണാകുളം, കൊച്ചി 6820211 എന്ന വിലാസത്തിൽ സമർപ്പിക്കണം.
അപേക്ഷയിൽ ഉൾപ്പെടുത്തേണ്ട വിവരങ്ങൾ: പേര്, വിലാസം, ഇ മെയിൽ, ഫോൺ നമ്പർ, ക്യാമറ, ലാപ് ടോപ് കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, എഡിറ്റിംഗ് സോഫ്റ്റ് വെയർ, വീഡിയോ ട്രാ൯സ്മിഷനുള്ള സംവിധാനങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ, ആധാർ നമ്പർ, ഡ്രൈവിംഗ് ലൈസ൯സ് നമ്പർ. വിവരങ്ങൾ തെറ്റായോ അപൂർണമായോ രേഖപ്പെടുത്തിയ അപേക്ഷകൾ പരിഗണിക്കുന്നതല്ല. അഭിരുചി പരീക്ഷ, അഭിമുഖം, ഉപകരണങ്ങളുടെ പരിശോധന, ടെസ്റ്റ് കവറേജ് എന്നിവയുടെ അടിസ്ഥാനത്തിലാണ് പാനലിലേക്ക് വീഡിയോഗ്രാഫർമാരെ ഉൾപ്പെടുത്തുക.
അഭിമുഖത്തിനായി ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർ ക്രിമിനൽ കേസിൽ ഉൾപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ലെന്നത് സംബന്ധിച്ച് താമസസ്ഥലം ഉൾപ്പെടുന്ന പ്രദേശത്തെ പൊലീസ് സ്റ്റേഷനിൽ നിന്നും ലഭ്യമാക്കിയ പൊലീസ് ക്ലിയറ൯സ് സർട്ടിഫിക്കറ്റും സമർപ്പിക്കണം.

അതിഥി അദ്ധ്യാപക ഒഴിവ്
കുട്ടനെല്ലൂർ ശ്രീ.സി.അച്യുത മേനോൻ ഗവൺമെന്റ് കോളേജിൽ 2022-23 അദ്ധ്യയന വർഷത്തിൽ സൈക്കോളജി വിഭാഗത്തിൽ അതിഥി അദ്ധ്യാപക ഒഴിവുണ്ട്. ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാതെ മാർക്കുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. നെറ്റ്, പിഎച്ച്ഡി യോഗ്യതയുള്ളവർക്ക് മുൻഗണനയുണ്ട്. നവംബർ 25ന് രാവിലെ 10.30 നാണ് അഭിമുഖം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ രേഖകൾ സഹിതം അഭിമുഖത്തിന് കോളേജിൽ നേരിട്ട് ഹാജരാകണം. ഇന്റർവ്യൂവിന് വരുമ്പോൾ ഡെപ്യൂട്ടി ഡയറക്ടറുടെ മേഖല കാര്യാലയത്തിൽ ഗസ്റ്റ് ലക്ചറർ പോളിൽ രജിസ്റ്റർ ചെയ്തതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

അപ്രന്റിസ് ട്രെയിനി ഒഴിവ്
പട്ടികജാതി വികസന വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന തൃശൂർ ജില്ലയിലെ എരുമപ്പെട്ടി ഐടിഐയിലേക്ക്, ഡ്രാഫ്റ്റ്മാൻ സിവിൽ ട്രേഡിലേക്ക് അപ്രന്റിസ് ട്രെയിനിയുടെ ഒരു ഒഴിവിലേക്ക് ഉദ്യോഗാർഥിയെ തെരഞ്ഞെടുക്കുന്നു. ഇന്റർവ്യൂ തിയ്യതി നവം. 24ന് വ്യാഴാഴ്ച 10.30ന്. പട്ടികജാതി വിഭാഗത്തിൽപെട്ട എൻ സി വി ടി യോഗ്യത നേടിയവരായിരിക്കണം ഇന്റർവ്യൂ സമയത്ത് എൻ ടി സി, എസ് എസ് എൽ സി എന്നിവയുടെ ഒറിജിനൽ സർട്ടിഫിക്കറ്റ്, മാർക്ക് ഷീറ്റ് എന്നിവയും ജാതി സർട്ടിഫിക്കറ്റും ഹാജരാക്കണം. പ്രതിമാസം 5700 രൂപ സ്റ്റൈപ്പൻറ ലഭിക്കുന്നതാണ്. ഫോൺ: 7306428316,9605661920












Click it and Unblock the Notifications