Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊമേഴ്ഷ്യല്‍ അപ്രന്റീസ് നിയമനം, സ്റ്റാഫ് നഴ്‌സ് ഒഴിവ്: തൊഴിൽ അവസരങ്ങൾ അറിയാം

തൃശൂർ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2021 - 22 അധ്യയന വർഷത്തേയ്ക്ക് ഫുഡ് പ്രൊഡക്ഷൻ, ഫുഡ് ആന്റ് ബിവറെജ് സർവ്വീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ എന്നീ വിഭാഗങ്ങളിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപക ജീവനക്കാരുടെ ഒഴിവുകളുണ്ട്. എൻസിഎച്ച്എംസിടി ന്യൂഡൽഹി, സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എജ്യൂക്കേഷൻ എന്നിവയിൽ ഏതെങ്കിലും അംഗീകരിച്ച സ്ഥാപനത്തിൽ നിന്നും ലഭിച്ച 50% മാർക്കോടെയുള്ള മൂന്ന് വർഷ ഡിഗ്രി/ ഡിപ്ലോമ അല്ലെങ്കിൽ എഐസിടിഇ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് ലഭിച്ച 60% മാർക്കോടെയുള്ള ഹോട്ടൽ മാനേജ്മെന്റ് ബിരുദമാണ് യോഗ്യത. പ്രവർത്തിപരിചയം അഭികാമ്യം. താൽപര്യമുള്ളവർ ഓഗസ്റ്റ് 13നകം [email protected]എന്ന ഇ-മെയിൽ വിലാസത്തിലേയ്ക്ക് സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അപേക്ഷ സമർപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487- 2384 253

job

കൊമേഴ്ഷ്യല്‍ അപ്രന്റീസുമാരെ നിയമിക്കുന്നു

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ മലപ്പുറം ജില്ലാ കാര്യാലയത്തിലേക്ക് കൊമേഴ്ഷ്യല്‍ അപ്രന്റീസുമാരെ തെരഞ്ഞെടുക്കുന്നതിനായി വാക് - ഇന്‍- ഇന്റര്‍വ്യു നടത്തുന്നു. 19 നും 26നും ഇടയില്‍ പ്രായമുള്ള അംഗീകൃത സര്‍വകലാശാല ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും (എം.എസ് ഓഫീസ്) ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 9000 രൂപ സ്റ്റൈപ്പന്റോടെ ഒരു വര്‍ഷമാണ് പരിശീലന കാലാവധി. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഫോട്ടോയും സഹിതം മലപ്പുറം പെരിന്തല്‍മണ്ണ റോഡില്‍ മുട്ടേങ്ങാടന്‍ ബില്‍ഡിംഗില്‍ രണ്ടാം നിലയിലുള്ള ബോര്‍ഡിന്റെ ജില്ലാ കാര്യാലയത്തില്‍ ഓഗസ്റ്റ് 17ന് രാവിലെ 11 മണിക്ക് മുമ്പ് ഹാജരാകേണ്ടതാണ്. അപ്രന്റീസ്ഷിപ്പ് സ്ഥിര നിയമനത്തിന് സാധുതയുണ്ടായിരിക്കുന്നതല്ല. മുന്‍ കാലങ്ങളില്‍ ബോര്‍ഡില്‍ കൊമേഷ്യല്‍ അപ്രന്റീസായി സേവനമനുഷ്ഠിച്ചിട്ടുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല. വിവരങ്ങള്‍ക്ക് 0483 2733211

സ്റ്റാഫ് നഴ്‌സ്, സ്റ്റാഫ് നഴ്‌സ് ട്രെയിനി

Recommended Video

cmsvideo
    You Must Know These Modification Rules In India, Do's and Don'ts | Oneindia Malayalam

    പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയിലേക്ക് സ്റ്റാഫ് നഴ്‌സ്, സ്റ്റാഫ് നഴ്‌സ് ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള നഴ്‌സസ് ആന്‍ഡ് മിഡ് വൈഫറി രജിസ്‌ട്രേഷനും ഒരു വര്‍ഷം പ്രവൃത്തി പരിചയമുള്ളവര്‍ക്ക് സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്കും പ്രവൃത്തി പരിചയമില്ലാത്തവര്‍ക്ക് സ്റ്റാഫ് നഴ്‌സ് ട്രെയിനി തസ്തികയിലേക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ആശുപത്രിയിലെ എച്ച്.ആര്‍ വിഭാഗത്തില്‍ ബയോഡാറ്റ, ഫോട്ടോ, സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജനലും പകര്‍പ്പും സഹിതം ഓഗസ്റ്റ് 10 മുതല്‍ 12 വരെ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ നേരിട്ട് ഹാജരാകണം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+