കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍, കാത്ത് ലാബ് ടെക്‌നീഷ്യൻ: തൊഴിൽ അവസരങ്ങൾ അറിയാം
തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി വകുപ്പിലേയ്ക്ക് ദിവസവേതന/ കരാറടിസ്ഥാനത്തില്‍ കാത്ത് ലാബ് ടെക്‌നീഷ്യന്‍മാരെ നിയമിക്കുന്നു. കൂടിക്കാഴ്ച/ എഴുത്തുപരീക്ഷ സെപ്റ്റംബര്‍ 1ന് ഉച്ചയ്ക്ക് 12 മണിക്ക് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ നടത്തും. യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബാച്ചിലര്‍ ഓഫ് കാര്‍ഡിയോ വാസ്‌ക്യുലര്‍ ടെക്‌നോളജി യിലുള്ള ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും ബിരുദ ശേഷമുള്ള രണ്ട് വര്‍ഷത്തെ കാത്ത് ലാബിലുള്ള പ്രവര്‍ത്തി പരിചയവും ഉണ്ടായിരിക്കണം. കാത്ത് ലാബില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. യോഗ്യരായവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം അന്നേദിവസം 11 മണിക്ക് അഭിമുഖത്തിന് ഹാജരാകണം.
കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍
പട്ടികജാതി വികസന വകുപ്പിന്റെ നൂതന പരിശീലന പദ്ധതിയുടെ ഭാഗമായി സോഷ്യല്‍ വര്‍ക്കിങ്ങില്‍ ബിരുദാനന്തര ബിരുദമുള്ളവരെ കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍മാരായി നിയമിക്കുന്നു. ആഗസ്റ്റ് 30ന് അയ്യന്തോള്‍ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ രാവിലെ 10നാണ് കൂടിക്കാഴ്ച. അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍:0487 2360381.

ഐടിഐ പ്രവേശനം
ദേശമംഗലം ഗവ. ഐടിഐ പ്രവേശനത്തിന്റെ ആദ്യ കൗൺസിലിംഗ് ആഗസ്റ്റ് 30ന് നടക്കും. വനിതകൾക്കും സ്പെഷ്യൽ കാറ്റഗറിയിലുള്ളവർക്കും ഉച്ചക്ക് 2നും മറ്റ് വിഭാഗങ്ങൾക്കും രാവിലെ 10നും ആയിരിക്കും കൗൺസിലിംഗ്. അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി രക്ഷിതാവിനൊപ്പം ഹാജരാകണം. ഹാജരാകാത്തവരെ തുടർന്നുള്ള കൗൺസിലിങ്ങിലേക്ക് പരിഗണിക്കുന്നതല്ല. ഫോൺ: 9995055168.
പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തില്‍ ഒഴിവുള്ള പ്രോജക്ട് അസിസ്റ്റന്റ് താല്‍ക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അത്യാവശ്യ യോഗ്യത: അഗ്രിക്കള്‍ച്ചര്‍/ ഫോറസ്ട്രി ഇവയില്‍ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദം. മണ്ണ് വിശകലനത്തില്‍ പരിചയം അഭികാമ്യം. അപേക്ഷകര്‍ക്ക് 01.01.2022ന് 36 വയസ് കവിയരുത്. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ചും മറ്റ് പിന്നോക്ക വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും നിയമാനുസൃതമായ വയസ് ഇളവ് ലഭിക്കും. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 14ന് രാവിലെ 10 മണിക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ പീച്ചിയിലുള്ള ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കുക. വിശദവിവരങ്ങള്‍ക്ക് www.kfri.res.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: ആലുവ ഗവണ്‍മെന്റ് പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പി.എസ്.സി, ബിരുദ പരീക്ഷകള്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ളവരെയാണ് പരിഗണിക്കുന്നത്.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഹാജര്‍ നിലവാരത്തില്‍ സ്റ്റൈപ്പന്റ് ലഭിക്കും. ഫോട്ടോ, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ്, പി.എസ്.സി ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ് എന്നിവ സഹിതം ഓഫീസില്‍ നേരിട്ടെത്തി സെപ്റ്റംബര്‍ 26 വരെ അപേക്ഷിക്കാം. ഫോണ്‍: 0484 2623304.
വനിത സെക്യൂരിറ്റി അപേക്ഷ ക്ഷണിച്ചു
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ വനിത സെക്യൂരിറ്റിയെ നിയമിക്കുന്നു. ഏഴാം തരം പാസ്സായ 45 വയസ്സ് കവിയാത്ത വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സെപ്റ്റംബര്‍ 12വരെ ചെമ്മട്ടംവയലിലെ ജില്ലാ ആശുപത്രി ഓഫീസില്‍ സ്വീകരിക്കും.












Click it and Unblock the Notifications