Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടതിയില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റിനേയും എല്‍ഡിടൈപ്പിസ്റ്റിനേയും ആവശ്യമുണ്ട്: വേറേയും ഒഴിവുകള്‍

കരുനാഗപ്പളളി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്/ എല്‍ഡിടൈപ്പിസ്റ്റ് തസ്തികകളിലേയ്ക്ക് കരാര്‍ നിയമനം നടത്തും. സിവില്‍/ക്രിമിനല്‍ കോടതികളില്‍ നിന്നും വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാതീയതി ജൂണ്‍ 10 വരെ ദീര്‍ഘിപ്പിച്ചു. അപേക്ഷകള്‍ ഫോട്ടോ പതിച്ച പൂര്‍ണ്ണമായ ബയോഡേറ്റയും വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം 'ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കൊല്ലം' വിലാസത്തില്‍ സമര്‍പ്പിക്കണം.

വിവിധ തസ്തികകളിൽ അഭിമുഖം

തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ 7 ന് രാവിലെ 10 മുതൽ വിവിധ തസ്തികകളിൽ അഭിമുഖം നടക്കും. സെയിൽസ് ഓഫീസർ (പുരുഷൻമാർ), ഇൻഷ്വറൻസ് എക്സിക്യൂട്ടീവ് (പുരുഷൻമാർ) തസ്തികകളിൽ ബിരുദമാണ് യോഗ്യത. സ്ത്രീകൾക്കും പുരുഷൻമാർക്കും സർവീസ് അസോസിയേറ്റ് തസ്തികയിലെ ഇന്റർവ്യൂവിൽ പങ്കെടുക്കാം. പ്ലസ് ടു വാണ് യോഗ്യത. 35 വയസാണ് പ്രായപരിധി. ഫോൺ: 0471-2992609.

court

റസിഡൻഷ്യൽ ടീച്ചർ

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ കണ്ണൂരിൽ പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിൽ റസിഡൻഷ്യൽ ടീച്ചർ തസ്തികയിൽ സ്ത്രീ ഉദ്യോഗാർഥികൾക്ക് വാക്-ഇൻ ഇന്റർവ്യു നടത്തും. വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജൂൺ 14 ന് രാവിലെ 11 ന് കണ്ണൂർ സി.ഡി ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം.

ബിരുദവും ബി.എഡുമാണ് യോഗ്യത. 25 വയസ് പൂർത്തിയായിരിക്കണം. പ്രതിമാസം 11000 രൂപ ഹോണറേറിയം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: കേരള മഹിള സമഖ്യ സൊസൈറ്റി, ഉരുവച്ചാൽ. പി.ഒ, മട്ടന്നൂർ, കണ്ണൂർ - 670702, ഫോൺ: 0490-2478022, 8547366336, 9744885426.

അസസ്സർമാരുടെ പാനൽ രൂപീകരിക്കുന്നു

കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ്‌ കേരളത്തിലെ ലബോറട്ടറി, ഡയഗ്‌നോസ്റ്റിക്‌ വിഭാഗങ്ങളിലെ ക്ലിനിക്കൽ സ്ഥാപനങ്ങൾക്കുള്ള സ്ഥിര രജിസ്ട്രേഷനുമായി ബന്ധപ്പെട്ട നിലവാരം നിർണയിക്കുന്നതിന് അസസ്സർമാരുടെ പാനൽ രൂപീകരിക്കുന്നു. അപേക്ഷ ഓൺലൈനായി ജൂലൈ അഞ്ചിനകം നൽകണം. വിശദവിവരങ്ങൾക്ക്: www.clinicalestablishments.kerala.gov.in.

ഗസ്റ്റ് അധ്യാപക ഒഴിവ്

തോലനൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2024-25 അധ്യയന വർഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് ഷോർട്ട് ലിസ്റ്റ് തയ്യാറാക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. ഉദ്യോഗാർഥികൾക്ക് നിലവിലെ യു.ജി.സി. റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനം നേടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കേണ്ടതും (NET/PhD), കോളേജ് വിദ്യാഭ്യാസ വകുപ്പ് തൃശൂർ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ / വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (http://117.218.120.177/guestregistration) പേര് രജിസ്റ്റർ ചെയ്തവരുമായിരിക്കണം.

താല്പര്യമുള്ളവർ പൂരിപ്പിച്ച ബയോഡാറ്റയും (ബയോഡാറ്റയുടെ മാതൃക https://www.govtcollegetholanur.com/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്) ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂൺ 12നു വൈകിട്ട് അഞ്ചിനു മുമ്പായി കോളേജിന്റെ ഔദ്യോഗിക മെയിലിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ് ([email protected]). കൂടുതൽ വിവരങ്ങൾക്ക് 9188900196 നമ്പറിൽ വിളിക്കാവുന്നതാണ്. ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുന്ന ഉദ്യോഗാർഥികൾക്കുള്ള ഇന്റർവ്യൂ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും. ഈ അധ്യയന വർഷത്തിൽ മുൻ വിജ്ഞാന പ്രകാരം നേരത്തെ അപേക്ഷിച്ച ഉദ്യോഗാർഥികൾ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+