കേരള ഹൈക്കോടതിയില്‍ കംപ്യൂട്ടര്‍ അസിസ്റ്റന്റ് തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
എറണാകുളം: കേരള ഹൈക്കോടതി കംപ്യൂട്ടര്‍ അസിസ്റ്റന്റ് തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏഴ് ഒഴിവുകളാണ് ഉള്ളത്. പരസ്യ വിജ്ഞാപന നമ്പര്‍: 22/2020. നേരിട്ടുള്ള നിയമനമായിരിക്കും. ഓണ്‍ലൈനായി അപേക്ഷിക്കണം.
യോഗ്യത: പ്ലസ്‌ടു അല്ലെങ്കില്‍ തത്തുല്യം. ഇംഗ്‌ളീഷ് ടൈപ്പ് റൈറ്റിങ്ങില്‍ കെ.ജി.ടി.ഇ ഹയര്‍ യോഗ്യതയുണ്ടായിരിക്കണം. കംപ്യൂട്ടര്‍ വേഡ് പ്രൊസസിങ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യം അഭിലഷണീയ യോഗ്യത.
പ്രായപരിധി: 02.01.1984നും 01.01.2002നും ഇടയില്‍ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം(രണ്ട് തീയതികളും ഉള്‍പ്പെടെ). എസ്.സി/ എസ്.ടി വിഭാഗത്തിന് അഞ്ച് വര്‍ഷവും, ഒബിസി വിഭാഗത്തിന് മൂന്ന് വര്‍ഷവും പ്രായത്തില്‍ ഇളവ് ലഭിക്കും.

തിരഞ്ഞെടുപ്പ്: ഒബ്‌ജക്ടീവ് പരീക്ഷയുടേയും ടൈപ്പിങ് ടെസ്റ്റിന്റെയും അടിസ്ഥാനത്തില്‍. 75 മിനിറ്റുള്ള പരീക്ഷയില്‍ കംപ്യൂട്ടര്‍ പ്രൊഫിഷ്യന്‍സി(50) ജനറല്‍ ഇംഗ്ലീഷ് (50) ജനറല്‍ നോളജ് ആന്റ് കറന്റ് അഫയേഴ്‌സ് (30 മാര്‍ക്ക്) എന്നീ വിഷയങ്ങളില്‍ നിന്നുള്ള ചോദ്യങ്ങള്‍ ഉണ്ടാകും. ഒബ്‌ജക്ടീവ് പരീക്ഷയില്‍ ഷോര്‍ട്ട്‌ലിസ്‌റ്റ് ചെയ്യുന്നവര്‍ക്ക് ടൈപ്പിങ് ടെസ്റ്റുണ്ടായിരിക്കും. ടെസ്റ്റില്‍ ടൈപ്പിങ് സ്‌പീഡും, കംപ്യൂട്ടര്‍ പ്രൊഫിഷന്‍സി ടെസ്റ്റുമായിരിക്കും പരിശോധിക്കുക.
അപേക്ഷ ഫീസ്: 500 രൂപ. എസ്.സി/എസ്.ടി/ തൊഴില്‍രഹിതരായ ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഫീസില്ല, ചേലാന്‍ വഴിയോ ഡെബിറ്റ് കാര്‍ഡ്/ ക്രെഡിറ്റ് കാര്‍ഡ്/ നെറ്റ് ബാങ്കിങ് മുഖേനയോ ഫീസടക്കാം.
അപേക്ഷിക്കേണ്ട വിധം: വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി WWW.hckrecruitment.nic.in എന്ന വെബ്‌സൈറ്റല്‍ കാണുക. അപേക്ഷ അയക്കേണ്ട അവസാന തിയതി: ജനുവരി 4












Click it and Unblock the Notifications