കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്,ഗസ്റ്റ് അധ്യാപകർ, ഡ്രാഫ്റ്റ്സ്മാൻ; സർക്കാർ ഓഫീസുകളിൽ താത്കാലിക ജോലി
തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കോടതികളില്‍ നിന്നോ കോടതിയോട് സമാനതയുള്ള വകുപ്പുകളില്‍ നിന്നോ അല്ലെങ്കില്‍ മറ്റ് സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നോ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയില്‍ നിന്നും വിരമിച്ചവരായിരിക്കണം. 62 വയസ് പൂര്‍ത്തിയാകാത്തവരായിരിക്കണം. കോടതികളില്‍ നിന്ന് വിരമിച്ചവര്‍ക്ക് മുന്‍ഗണന.
നിയമനം തുടര്‍ച്ചയായ 179 ദിവത്തേക്കോ അല്ലെങ്കില്‍ നിയമിക്കപ്പെടുന്ന വ്യക്തിക്ക് 62 വയസ് പൂര്‍ത്തിയാകുന്നതുവരെയോ ആയിരിക്കും. താല്‍പര്യമുള്ളവര്‍ പൂര്‍ണ്ണമായ ബയോഡാറ്റയും (മൊബൈല്‍ നമ്പറും, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് ഉള്‍പ്പെടെ), വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 15ന് വൈകിട്ട് അഞ്ച് മണിക്കകം ജില്ലാ ജഡ്ജ്, ജില്ലാ കോടതി, തലശ്ശേരി 670101 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0490 2341008.

ഗസ്റ്റ് അധ്യാപക നിയമനം
മേപ്പാടി ഗവ.പോളിടെക്‌നിക്കില്‍ ഇലക്‌ട്രോണിക് എഞ്ചിനീയറിങ്ങ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്ങ് ആന്‍ഡ് കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എഞ്ചിനീയറിങ്ങ് ബ്രാഞ്ചില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ലക്ചറര്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്‌ളാസ് എഞ്ചിനീയറിങ്ങ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. മേയ് 31 ന് രാവിലെ 11 ന് പോളിടെക്‌നിക്കില്‍ കൂടിക്കാഴ്ചയും മത്സര പരീക്ഷയും നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 04936 282095, 9400006454
താല്‍ക്കാലിക നിയമനം
നടുവില്‍ ഗവ.ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് -2 (മെക്കാനിക്കല്‍), വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്, ഓട്ടോമൊബൈല്‍), ട്രേഡ്‌സ്മാന്‍ (ഇലക്‌ട്രോണിക്‌സ്) എന്നീ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയാണ് വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടറുടെ അടിസ്ഥാന യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം.
കൂടിക്കാഴ്ചയുടെ തീയതി, സമയം, തസ്തിക എന്ന ക്രമത്തില്‍. മെയ് 31 - ഉച്ചക്ക് 1.30 - ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് -2 (മെക്കാനിക്കല്‍), വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രിക്കല്‍). ജൂണ്‍ 3 - ഉച്ചക്ക് 1.30 - വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (ഇലക്‌ട്രോണിക്‌സ്), (ഓട്ടോമൊബൈല്‍), ട്രേഡ്‌സ്മാന്‍ ഇലക്‌ട്രോണിക്‌സ്. ഫോണ്‍: 0460 2251091.
താത്ക്കാലിക അധ്യാപക ഇന്റർവ്യൂ
ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളജിൽ അധ്യാപക ഒഴിവുകളിലേക്ക് താത്ക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.
മെയ് 30ന് ലക്ചറർ ഇൻ ബയോമെഡിക്കൽ എൻജിനിയറിങ്, 31ന് ലക്ചറർ ഇൻ കമ്പ്യൂട്ടർ എൻജിനിയറിങ്, ലക്ചറർ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ജൂൺ 4ന് ട്രേഡ്‌സ്മാൻ ഇൻ ഇലക്ട്രോണിക്‌സ്, 5ന് ഡെമോൺസ്‌ട്രേറ്റർ ഇൻ കമ്പ്യൂട്ടർ എന്നിങ്ങനെയാണ് ഇന്റർവ്യൂ ക്രമീകരിച്ചിരിക്കുന്നത്. താത്പര്യമുള്ളവർ അതത് ദിവസം രാവിലെ 10ന് ബയോഡേറ്റയും അസൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ ഓരോ പകർപ്പും സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 04862 297617, 9947130573, 9744157188.












Click it and Unblock the Notifications