ഔഷധ സസ്യ ബോർഡിൽ കൺസൾട്ടന്റ്, ടെക്‌നിക്കൽ കൺസൾട്ടന്റ് : തൊഴിൽ അവസരങ്ങൾ അറിയാം
സംസ്ഥാന ഔഷധ സസ്യ ബോർഡിൽ കൺസൾട്ടന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കൺസൾട്ടന്റ് (അഗ്രികൾച്ചർ/ഹോർട്ടികൾച്ചർ), കൺസൾട്ടന്റ് (മെഡിസിനൽ പ്ലാന്റ്സ്) തസ്തികകളിലാണ് ഒഴിവ്.
കൺസൾട്ടന്റ് (അഗ്രികൾച്ചർ/ഹോർട്ടികൾച്ചർ) തസ്തികയിൽ അപേക്ഷിക്കുന്നതിന് അഗ്രികൾച്ചർ/ഹോർട്ടികൾച്ചർ വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണു യോഗ്യത. ബിരുദത്തിനു ശേഷം 15 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും വേണം. വനം വകുപ്പ്, കൃഷി വകുപ്പ്, സർവകലാശാല കോളേജ്, ശാസ്ത്ര സാങ്കേതിക വകുപ്പ് എന്നിവിടങ്ങളിൽനിന്നു വിരമിച്ചവർക്ക് മുൻഗണന. പ്രതിമാസം 35000 രൂപയാണു ശമ്പളം. പരമാവധി പ്രായം 63 വയസ്.

കൺസൾട്ടന്റ് (മെഡിസിനൽ പ്ലാന്റ്സ്) തസ്തികയിൽ അപേക്ഷിക്കുന്നതിന് ബോട്ടണി, ഫോറസ്റ്ററി, അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ വിഷയങ്ങളിലൊന്നിൽ ബിരുദാനന്തര ബിരുദവും ഔഷധ സസ്യങ്ങളുമായി ബന്ധപ്പെട്ട ജോലിയിൽ ബിരുദാനന്തര ബിരുദത്തിനു ശേഷം 15 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും വേണം. വനം വകുപ്പ്, കൃഷി വകുപ്പ് എന്നീ സ്ഥാപനങ്ങളിൽനിന്ന് വിരമിച്ചവർക്ക് മുൻഗണന ലഭിക്കും. ശമ്പളം പ്രതിമാസം 35000 രൂപ. പരമാവധി പ്രായം 63 വയസ്.
വിശദമായ ബയോഡാറ്റയും, യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളും സഹിതം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, സംസ്ഥാന ഔഷധസസ്യ ബോർഡ്, തിരുവമ്പാടി പോസ്റ്റ്, ഷൊർണ്ണൂർ റോഡ്, തൃശ്ശൂർ 22 എന്ന വിലാസത്തിൽ മാർച്ച് അഞ്ചിന് വൈകിട്ട് അഞ്ചിന് മുൻപ് അപേക്ഷ ലഭിക്കത്തക്ക രീതിയിൽ അപേക്ഷിക്കണം. അപേക്ഷയും മറ്റു വിശദവിവരങ്ങളും smpbkerala.org യിൽ ലഭിക്കും. 01.02.2022 ന് സംസ്ഥാന ഔഷധസസ്യ ബോർഡ് പ്രസിദ്ധീകരിച്ച വിജ്ഞാപന പ്രകാരം അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
എസ്.എസ്.എൽ.സി പരീക്ഷ: ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് നിയമനം
2022 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി ഗൾഫ്, ലക്ഷദ്വീപ് മേഖലകളിലെ പരീക്ഷാ സെന്ററുകളിലെ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനത്തിനുള്ള അപേക്ഷ iExaMS ന്റെ വെബ്‌സൈറ്റ് വഴി ഓൺലൈനായി നൽകണം. https://www.sslcexam.kerala.gov.in ലെ Latest News നു താഴെയുള്ള Deputy Chief Superintendent (Gulf/Lakshadweep) എന്ന ലിങ്കിലൂടെ അധ്യാപകർക്ക് 23 മുതൽ 28 വരെ ഓൺലൈനായി അപേക്ഷ നൽകാം.
ടെക്‌നിക്കൽ കൺസൾട്ടന്റ് നിയമനം
പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിന് തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലെക്‌സിന്റെ ഏഴാം നിലയിൽ പുതിയ ഓഫീസ് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവൃത്തികൾ പരിശോധിച്ച് ഉറപ്പ് വരുത്തുന്നതിന് ടെക്‌നിക്കൽ കൺസൾട്ടന്റിനെ നിയമിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിൽ നിന്നും വിരമിച്ച അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയർമാരിൽ (സിവിൽ) നിന്ന് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനം www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അപേക്ഷകൾ നേരിട്ടോ തപാൽ മാർഗമോ തിരുവനന്തപുരം, ശാന്തിനഗർ, ഹൗസിംഗ് ബോർഡ് ബിൽഡിംഗിൽ പ്രവർത്തിക്കുന്ന പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ഫെബ്രുവരി 28ന് വൈകിട്ട് അഞ്ചിനു മുൻപ് സമർപ്പിക്കണം.
അഭിമുഖം രണ്ടിന്
പാലക്കാട് ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്കിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട മോസ്റ്റ് പ്രിമിറ്റീവ് ഗ്രൂപ്പിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള പ്രത്യേക നിയമനം)(കാറ്റഗറി നമ്പര്‍: 189/2020) തസ്തികയിലേക്കുള്ള തെരെഞ്ഞെടുപ്പിനായി 2021 ഒക്ടോബര്‍ 28 ന് നടത്തിയ ശാരീരിക അളവെടുപ്പിലും കായികക്ഷമതാ പരീക്ഷയിലും വിജയിച്ചവരെ ഉള്‍പ്പെടുത്തി 2021 നവംബര്‍ 13 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം മാര്‍ച്ച് രണ്ടിന് പി.എസ്.സി ജില്ലാ ഓഫീസില്‍ നടക്കും. അര്‍ഹരായ എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും രജിസ്‌റ്റേര്‍ഡ് കത്ത് മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത സമയത്ത് ആവശ്യമായ രേഖകള്‍ സഹിതം നേരിട്ട് ഹാജരാകണം. അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും മാസ്‌കും ഫെയ്‌സ് ഷീല്‍ഡും ധരിച്ചിരിക്കണമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.












Click it and Unblock the Notifications