Get Updates
Get notified of breaking news, exclusive insights, and must-see stories!

മൃഗസംരക്ഷണ വകുപ്പിലെ വിവിധ തസ്തികകളിൽ കരാർ നിയമനം; തൊഴിൽ അവസരങ്ങൾ അറിയാം

കൊച്ചി: മൃഗാശുപത്രി സേവനങ്ങള്‍ അനായാസേന ലഭ്യമല്ലാത്ത വിദൂര പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് മൃഗപരിപാലന സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഈ സാമ്പത്തിക വര്‍ഷം നടപ്പാക്കിവരുന്ന 'മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റ്' എന്ന പദ്ധതി എറണാകുളം ജില്ലയില്‍ നടപ്പിലാക്കുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ താല്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 90 ദിവസമാണ് കാലാവധി

വെറ്ററിനറി ഡോക്ടര്‍ ഒഴിവ് ഒന്ന് (യോഗ്യത B.V.Sc & AH, കെ.എസ്.വി.സി രജിസ്‌ട്രേഷന്‍, സര്‍ജറി/ക്ലിനിക്കല്‍/സര്‍ജറി/ക്ലിനിക്കല്‍ /പ്രിവന്റീവ് മെഡിസിന്‍ /ഒബ്‌സറ്ററിക്‌സ് ആന്റ് ഗൈനക്കോളജി സ്‌പെഷ്യലൈസേഷനോടു കൂടിയ ബിരുദാനന്തര ബിരുദം അഭിലഷണീയം) വേതനം 43,155/ രൂപ പ്രതിമാസം

JOB

റേഡിയോഗ്രാഫര്‍ ഒഴിവ് ഒന്ന് (യോഗ്യത കേരള സര്‍ക്കാര്‍ പാരമെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ച ബി.എസ്.സി (എം.ആര്‍.റ്റി) (മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി ബിരുദം, അല്ലെങ്കില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ ഉള്‍പ്പെട്ട പ്രീഡിഗ്രി / 10+2 ഉം ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ അനുവദിക്കുന്ന രണ്ട് വര്‍ഷ റേഡിയോളജിക്കല്‍ ടെക്‌നോളജി ഡിപ്ലോമയും) വേതനം 24,040/ രൂപ.

അറ്റന്റന്റ് കം ഡ്രൈവര്‍ ഒഴിവ് ഒന്ന് (യോഗ്യത ഹെവി വെഹിക്കിള്‍ ലൈസന്‍സ്, മൃഗചികിത്സകള്‍ക്ക് വെറ്ററിനറി ഡോക്ടറെ സഹായിക്കുന്നതിനായി കായികാധ്വാനം ആവശ്യമുള്ള ജോലികള്‍ നിര്‍ഹിക്കുന്നതിനാവശ്യമായ ശാരീരികക്ഷമത, മൃഗങ്ങളെ പരിപാലനം ചെയ്തുള്ള പരിചയം, എറണാകുളം ജില്ലക്കാര്‍ക്ക് മുന്‍ണന) വേതനം 19,670/ രൂപ പ്രതിമാസം

വെറ്ററിനറി ഡോക്ടര്‍ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുവാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ അഞ്ചിന് രാവിലെ 11 നും റേഡിയോഗ്രാഫര്‍ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുവാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ അഞ്ചിന് ഉച്ചയ്ക്ക് ശേഷം 2:30 നും ഡ്രൈവര്‍ കം അറ്റന്റന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുവാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ ആറിന് രാവിലെ 11 നും ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം എറണാകുളം സൗത്ത്, ക്ലബ്ബ് റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റിര്‍വ്യൂവിന് ഹാജരാകണം.

ഇന്റ്ര്‍വ്യൂവില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതും റാങ്ക് ലിസ്റ്റ് പ്രകാരം കരസ്ഥമാക്കുന്ന റാങ്കിന്റെ ക്രമത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് എംപ്ലോയ്‌മെന്റില്‍ നിന്നുള്ള നിയമനം ലഭ്യമല്ലാത്ത കാലയളവിലേക്ക് മാത്രം ഈ സാമ്പത്തിക വര്‍ഷത്തില്‍ ഒരു ഉദ്യോഗാര്‍ത്ഥിക്ക് ഒരു പ്രാവശ്യം പരമാവധി 90 ദിവസത്തേയ്ക്ക് മാത്രം എന്ന നിബന്ധന പ്രകാരം നിയമനം നല്കുന്നതുമാണ്. പ്രതിദിനം എട്ട് മണിക്കൂര്‍ ആയിരിക്കും ജോലി സമയം. ആഴ്ചയില്‍ ആറ് ദിവസം പ്രവൃത്തി ദിവസമായിരിക്കും. വിശദ വിവരങ്ങള്‍ 0484-2360648 ഫോണ്‍ നമ്പറില്‍ ഓഫീസ് പ്രവര്‍ത്തന സമയങ്ങളില്‍ ലഭ്യമാണ്.

അധ്യാപക ഒഴിവ്

കാവനൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഫിസിക്‌സ്, സുവോളജി വിഷയങ്ങളില്‍ എച്ച്.എസ്.എസ്.ടി സീനിയര്‍ അധ്യാപകരെ ആവശ്യമുണ്ട്. യോഗ്യയാരയവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ രണ്ടിന് രാവിലെ 10.30 ന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഓഫിസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം

അധ്യാപക ഒഴിവ്

ബമ്മണ്ണൂര്‍ ഗവ ഹൈസ്‌കൂളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ യു.പി.എസ്.ടി തസ്തികയില്‍ ഒഴിവ്. താത്പര്യമുള്ളവര്‍ നവംബര്‍ ഒന്നിന് ഉച്ചക്ക് രണ്ടിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് എത്തണമെന്ന് പ്രധാനാധ്യാപകന്‍ അറിയിച്ചു. ഫോണ്‍: 0492 2217160.

കുഞ്ഞു നിളയോടൊപ്പം പേളി മാണിയുടെ യോഗ; വാവ എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍

സീറ്റ് ഒഴിവ്

പാലക്കാട് ഗവ.വിക്ടോറിയ കോളേജില്‍ 2021 - 2022 അധ്യയന വര്‍ഷത്തില്‍ ബി.എസ്.സി ഫിസിക്‌സ് ബിരുദ കോഴ്‌സില്‍ സീറ്റൊഴിവ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച വെയിറ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെടെ ഇനിയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ നവംബര്‍ ഒന്നിന് വൈകിട്ട് അഞ്ചിനകം 8848053676 എന്ന നമ്പറിലേക്ക് പേര്, ക്യാപ് ഐ.ഡി, ഇന്‍ഡക്‌സ് മാര്‍ക്ക്, കാറ്റഗറി എന്നിവ ലഭ്യമാക്കണം. ഒഴിവുകള്‍ ഗവ.അഡ്മിഷന്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഇന്‍ഡക്‌സ് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491 2576773.

Recommended Video

cmsvideo
    നൂറ് കോടി വാക്‌സിനില്‍ രാജ്യമാകെ വന്‍ ആഘോഷങ്ങളുമായി കേന്ദ്രം | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+