കേരള റബ്ബർ ലിമിറ്റഡിൽ കരാർ നിയമനങ്ങൾ;89000 വരെ ശമ്പളം,,അപേക്ഷിക്കൂ
കേരള റബ്ബർ ലിമിറ്റഡ്, പ്രോജക്ട് എഞ്ചിനീയർ–ഇലക്ട്രിക്കൽ, മാനേജർ (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്) എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഈ രണ്ട് തസ്തികകളിലേക്കും ഓരോ ഒഴിവുകൾ വീതമാണുള്ളത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
പ്രോജക്ട് എഞ്ചിനീയർ–ഇലക്ട്രിക്കൽ തസ്തികയ്ക്ക് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബി ടെക് ബിരുദം ആവശ്യമാണ്. ഇലക്ട്രിക്കൽ എഞ്ചിനീയറായി കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും, അതിൽ ഒരു വർഷമെങ്കിലും സബ്‌സ്റ്റേഷൻ പ്രവൃത്തിപരിചയവും വേണം. 35 വയസ്സാണ് ഉയർന്ന പ്രായപരിധി. പ്രതിമാസ ശമ്പളം 35,000 രൂപ.

മാനേജർ (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്) തസ്തികയിലേക്ക് സിഎ/സിഎംഎ/ഐസിഡബ്ല്യുഎ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രശസ്ത സ്ഥാപനങ്ങളിൽ അക്കൗണ്ട്സ്/ഫിനാൻസ് ചുമതലകൾ കൈകാര്യം ചെയ്ത എട്ട് വർഷത്തെ പ്രവൃത്തിപരിചയം അനിവാര്യമാണ്. 45 വയസ്സാണ് ഉയർന്ന പ്രായപരിധി. പ്രതിമാസ ശമ്പളം 79,000 രൂപ മുതൽ 89,000 രൂപ വരെയാണ്.
ജനുവരി 28 വൈകുന്നേരം 5 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായിhttps://cmd.kerala.gov.in/wp-content/uploads/2026/01/NOTIFICATION-KRL.pdf
സര്‍വെയര്‍ നിയമനം
കാര്‍ഷിക വികസന കര്‍ഷക്ഷേമ വകുപ്പിന് കീഴില്‍ കാസര്‍കോട് ജില്ലയിലെ നീലേശ്വരം, കാസര്‍കോട് മുനിസിപ്പാലിറ്റി, ഉദുമ, പുല്ലൂര്‍ പെരിയ, മടിക്കൈ, കിനാനൂര്‍-കരിന്തളം, മൊഗ്രാല്‍ പുത്തൂര്‍,മധൂര്‍, ചെങ്കള, ചെമ്മനാട്, കുമ്പള, വോര്‍ക്കാടി, മഞ്ചേശ്വരം, മീഞ്ച, മംഗല്‍പ്പാടി ഗ്രാമ പഞ്ചായത്തുകളില്‍ റാബി സീസണിലെ ഡിജിറ്റല്‍ ക്രോപ്പ് സര്‍വ്വെ നടത്തുന്നതിന് പഞ്ചായത്തിനകത്തോ സമീപത്തോ താമസമുള്ള അഭ്യസ്ഥവിദ്യരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ മേല്‍ പഞ്ചായത്തിലെ കൃഷി ഭവനുമായി ബന്ധപ്പെടണം. യോഗ്യത - എസ്.എസ്.എല്‍.സി, മൊബൈല്‍ പരിജ്ഞാനം അഭികാമ്യം. വേതനം - സര്‍വ്വേ ചെയ്യുന്ന പ്ലോട്ടിന് 20 രൂപ നിരക്കില്‍. ഫോണ്‍ - 04994 255346.
അസിസ്റ്റന്റ് പ്രൊഫസ്സര്‍ നിയമനം
കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, ഇലെക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസ്സര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യത - ബന്ധപ്പെട്ട വിഷയത്തില്‍ എം.ടെക്. കൂടിക്കാഴ്ച്ച ഇന്ന് (ജനുവരി 14 ന്) രാവിലെ 10.30 ന് നടക്കും. ഫോണ്‍ - 7510655405, 9037667582, 9745306534.
ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്
കാഞ്ഞങ്ങാട് ഗവണ്‍മെന്റ് ജില്ലാ ഹോമിയോ ആശുപത്രിയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. കേരള സര്‍ക്കാരും പി.എസ്.സിയും അംഗീകരിച്ച ഡി.എം.എല്‍.ടിയോ ബി.എസ്.സി എം.എല്‍.ടിയോ വിജയിച്ച 18 വയസ്സിനും 56 വയസ്സിനും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം 21ന് ബുധനാഴ്ച രാവിലെ പത്തരയ്ക്ക് കാഞ്ഞങ്ങാട് പുതിയ കോട്ടയിലുള്ള ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍- 0467 2206886, 9447783560.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications