കെഎസ്ഇബിയിൽ കരാർ ജോലി; 80,000 രൂപ വരെ ശമ്പളവും..ഈ യോഗ്യതയുണ്ടോ? അപേക്ഷിക്കാം
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് (KSEBL) കരാർ അടിസ്ഥാനത്തിൽ പ്രോഗ്രാമർമാരെ നിയമിക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു. ഇ-ഗവേണൻസ്, ഐടി പ്രോജക്റ്റുകളിലേക്കാണ് ഈ നിയമനം. മൊത്തം ഒമ്പത് ഒഴിവുകളാണ് നിലവിലുള്ളത്.
ഒരു വർഷം പ്രവർത്തിപരിചയമുള്ള രണ്ട് പ്രോഗ്രാമർമാർ, മൂന്ന് വർഷം പ്രവർത്തിപരിചയമുള്ള നാല് പ്രോഗ്രാമർമാർ, അഞ്ച് വർഷം പ്രവർത്തിപരിചയമുള്ള ഒരു പ്രോഗ്രാമർ, കൂടാതെ മൊബൈൽ ആപ്ലിക്കേഷൻ ഡെവലപ്‌മെന്റിൽ മൂന്ന് വർഷം പ്രവർത്തിപരിചയമുള്ള രണ്ട് പ്രോഗ്രാമർമാർ എന്നിങ്ങനെയാണ് ഒഴിവുകൾ . കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി / ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എന്നിവയിൽ ബി.ടെക്/ബി.ഇ. ബിരുദമോ എം.സി.എ/എം.എസ്.സി. (കമ്പ്യൂട്ടർ സയൻസ്) ബിരുദമോ കുറഞ്ഞത് 60% മാർക്കോടെ അംഗീകൃത സർവ്വകലാശാലയിൽ നിന്ന് നേടിയവരായിരിക്കണം അപേക്ഷകർ.

പ്രതിമാസ ശമ്പളം പ്രവർത്തിപരിചയത്തിനനുസരിച്ച് വ്യത്യാസപ്പെടും. ഒരു വർഷം പരിചയമുള്ളവർക്ക് 35,000 രൂപയും, മൂന്ന് വർഷം പരിചയമുള്ളവർക്ക് 60,000 രൂപയും, മൊബൈൽ ആപ്ലിക്കേഷൻ ഡെവലപ്‌മെന്റിൽ മൂന്ന് വർഷം പരിചയമുള്ളവർക്കും 60,000 രൂപയുമാണ് ലഭിക്കുക. അഞ്ച് വർഷം പ്രവർത്തിപരിചയമുള്ള പ്രോഗ്രാമർമാർക്ക് 80,000 ലഭിക്കും. പ്രകടനവും കെ.എസ്.ഇ.ബി.എല്ലിന്റെ ആവശ്യകതയും പരിഗണിച്ച് പ്രാരംഭ ശമ്പളത്തിന്റെ 10% വരെ വാർഷിക ഇൻക്രിമെന്റും ലഭിക്കാൻ സാധ്യതയുണ്ട്. വിജ്ഞാപനം പുറത്തിറങ്ങിയ തീയതി അടിസ്ഥാനമാക്കി 18നും 35നും ഇടയിലായിരിക്കണം അപേക്ഷകരുടെ പ്രായപരിധി.
എഴുത്ത് പരീക്ഷ, പ്രായോഗിക പരീക്ഷ, അഭിമുഖം. എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. റീസണിംഗ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ടെക്നിക്കൽ ആപ്റ്റിറ്റ്യൂഡ് എന്നിവ ഉൾപ്പെടുന്നതായിരിക്കും എഴുത്ത് പരീക്ഷ.
നിയമനം ആറ് മാസത്തേക്കുള്ള കരാർ അടിസ്ഥാനത്തിലായിരിക്കും. പ്രോജക്റ്റിന്റെ ആവശ്യകതകളും ഉദ്യോഗാർത്ഥികളുടെ പ്രകടനവും അനുസരിച്ച് കരാർ കാലാവധി ദീർഘിപ്പിക്കാൻ സാധ്യതയുണ്ട്. എ
അപേക്ഷകർക്ക് PHPയിലോ ജാവയിലോ നല്ല പ്രാവീണ്യം ഉണ്ടായിരിക്കണം. ജാവ തിരഞ്ഞെടുക്കുന്നവർക്ക് സ്പ്രിംഗ് ഫ്രെയിംവർക്കിലും PHP തിരഞ്ഞെടുക്കുന്നവർക്ക് ലരാവൽ ഫ്രെയിംവർക്കിലുമുള്ള പ്രവർത്തിപരിചയം ഒരു അധിക യോഗ്യതയായി കണക്കാക്കും. PostgreSQL/MySQL പോലുള്ള ഡാറ്റാബേസുകളിലും ക്വറി ഒപ്റ്റിമൈസേഷനിലും അറിവ് അത്യാവശ്യമാണ്. HTML, CSS, JavaScript എന്നിവയുൾപ്പെടെയുള്ള ഫ്രണ്ട്-എൻഡ് വൈദഗ്ധ്യവും ആധുനിക ഫ്രെയിംവർക്കുകളിലും ലൈബ്രറികളിലുമുള്ള പ്രവർത്തന പരിചയവും ഇവിടെ പ്രധാനമാണ്.
മൊബൈൽ ആപ്ലിക്കേഷൻ ഡെവലപ്‌മെന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് iOS, Android പ്ലാറ്റ്‌ഫോമുകൾക്കായി ഏറ്റവും പുതിയ ഫ്രെയിംവർക്കുകൾ ഉപയോഗിച്ച് ആപ്ലിക്കേഷനുകൾ വികസിപ്പിച്ചെടുക്കാനുള്ള കഴിവുണ്ടാകണം. ശക്തമായ ഡീബഗ്ഗിംഗ്, പ്രശ്നപരിഹാര കഴിവുകൾ, വിശകലന ശേഷികൾ എന്നിവയും ഈ തസ്തികയിലേക്ക് അനിവാര്യമാണ്. ഈ വൈദഗ്ധ്യങ്ങൾ പ്രോജക്റ്റുകളുടെ വിജയകരമായ പൂർത്തീകരണത്തിന് നിർണായകമാണ്. കൂടുതൽ വിവരങ്ങൾക്ക് -https://wss.kseb.in/selfservices/resources/forms/prog_noti.pdf
-
കേന്ദ്ര സർവീസിൽ അവസരങ്ങളുടെ പെരുമഴ; 3,000 ലേറെ ഒഴിവുകൾ, പത്താം ക്ലാസ് യോഗ്യത മതി -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ'












Click it and Unblock the Notifications