കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ കരാർ അടിസ്ഥാനത്തിൽ ജോലി; 1 ലക്ഷം വരെ ശമ്പളം..അപേക്ഷിക്കാം

കൊച്ചിൻ ഷിപ്പ്യാഡിന് കീഴിൽ കൊച്ചിയിൽ ഒഴിവുകൾ. എഞ്ചിനിയർ തസ്തികയിലാണ് ഒഴിവ്. മുൻ നേവി ജീവനക്കാർക്കാണ് അപേക്ഷിക്കാനാകുക. കരാർ നിയമനമാണ്. യോഗ്യത, ആർക്കൊക്കെ അപേക്ഷിക്കാം തുടങ്ങിയ വിശദാംശങ്ങൾ അറിയാം

ഗാരണ്ടി എഞ്ചിനിയിർ

പത്താം ക്ലാസ്, ഇലക്ട്രിക്കൽ എഞ്ചിനിയറിംഗ് അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനിയറിംഗിൽ ഡിപ്ലോമയോ തത്തുല്യ യോഗ്യതയോ ഉള്ളവർക്കാണ് അപേക്ഷിക്കാനാകുക. കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തിപരിചയം വേണം. ആകെ ഒരു ഒഴിവാണ് ഉള്ളത്. ആദ്യ വർഷം 1,00,000 രൂപയും രണ്ടാം വർഷം 1,03,000 രൂപയും നാലാം വർഷം 1,06,090 രൂപയുമാണ് ശമ്പളമായി ലഭിക്കുക. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 56 വയസാണ്. കൂടുതൽ വിവരങ്ങൾക്ക്
https://cochinshipyard.in/uploads/career/9755f62599cacf30f90651d22839cdef.pdf

job-2730179

കേരള സർവ്വകലാശാലയിൽ ഒഴിവ്

കേരള സർവ്വകലാശാലയുടെ ട്രാൻസ്പോർട്ട് വിഭാഗത്തിൽ കണ്ടക്ടർമാരുടെ ഒരു പാനൽ തയ്യാറാക്കുന്നതിനായി, യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത , മറ്റ് വിശദാംശങ്ങൾ അറിയാം

കാഷ്വൽ കണ്ടക്ടർ

എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത.മോട്ടോർ വാഹന വകുപ്പ് അനുവദിച്ചു സാധുവായ കണ്ടക്ടർ ലൈസൻസ് ഉണ്ടായിരിക്കണം. ഉയർന്ന പ്രായപരിധി 40 വയസാണ്.
എസ്.സി./എസ്.ടി., ഒ.ബി.സി. വിഭാഗങ്ങളിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും.

കുറഞ്ഞത് 158 സെമി നീളം വേണം. നെഞ്ചളവ് കുറഞ്ഞത് 76 സെമി ആവശ്യമാണ്. ശാരീരിക വൈകല്യമുള്ളവർ അപേക്ഷിക്കാൻ അർഹരല്ല തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിദിനം 710 രൂപ നിരക്കിൽ പ്രതിമാസം പരമാവധി 19,170 രൂപ ലഭിക്കും.

89 ദിവസത്തേക്കായിരിക്കും നിയമനം. ജനറൽ വിഭാഗത്തിന് 250 രൂപയാണ് അപേക്ഷ ഫീസ്. എസ് സി / എസ് ടി വിഭാഗത്തിന് 125 രൂപ നൽകണം. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 28 ആണ്. കൂടുതൽ വിവരങ്ങൾക്ക് https://recruit.keralauniversity.ac.in/common/images/Casual_Conductor_Notification_2026.pdf

ഡ്രൈവർ നിയമനം

കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് മുഖേന കുമ്പളങ്ങി സാമൂഹികാരോഗ്യകേന്ദ്രത്തിലേക്ക് പ്രൈമറി പാലിയേറ്റീവ് പരിചരണവുമായി ബന്ധപ്പെട്ട വാഹനം ഓടിക്കുന്നതിനായി താത്കാലികാടിസ്ഥാനത്തിൽ ഡ്രൈവർ നിയമനത്തിന് ഒക്ടോബർ 24 രാവിലെ 11ന് കുമ്പളങ്ങി സാമൂഹികാരോഗ്യകേന്ദ്രത്തിൽ അഭിമുഖം നടത്തും. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. ഹെവി മോട്ടോർ ഡ്രൈവിങ് ലൈസൻസും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും വേണം. തിരുഞ്ഞെടുക്കപ്പെടുന്നവർ അസിസ്റ്റന്റ് സർജൻ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫീസറിൽ നിന്നുള്ള നിശ്ചിത ഫോർമാറ്റിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്, ഗവ. ഒഫ്താൽമോളജിസ്റ്റ് അനുവദിച്ച് നൽകുന്ന നിശ്ചിത ഫോർമാറ്റിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവ ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് ഹാജരാക്കണം. വിവരങ്ങൾക്ക്: 0484-2240472.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma