സര്‍ക്കാർ ആയുർവേദ കോളേജിൽ അധ്യാപകരെ നിയമിക്കുന്നു, ഒഴിവ് കായചികിത്സ വകുപ്പിൽ, ജനുവരി 6ന് അഭിമുഖം
തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ അധ്യാപകരെ നിയമിക്കുന്നു. കായചികിത്സ വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തിലാണ് അധ്യാപകരെ നിയമിക്കുന്നതത്. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി ആറിന് രാവിലെ 11 മണിക്ക് തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം .

കായചികിത്സയിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡേറ്റയും സഹിതം അന്ന് 10. 30 മണിക്ക് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ ഹാജരാകേണ്ടതാണ്.












Click it and Unblock the Notifications