കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ: പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി

  • By News Desk
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് രോഗം പടരുന്ന പശ്ചാത്തലത്തില്‍ പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി. മാര്‍ച്ച് 20 മുതല്‍ ജൂണ്‍ 18 വരേയുള്ള കാലയളവില്‍ അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടേയും കാലാവധി ജൂണ്‍ 18 വരെയാണ് നീട്ടിയത്.

കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പരീക്ഷകളെല്ലാം നീട്ടിവെക്കാന്‍ തീരുമാനിച്ചിരുന്നു. പിന്നാലെയാണ് പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധിയും നീട്ടാനുള്ള നിര്‍ണ്ണായക തീരുമാനമെടുത്തത്.

കൊറോണ വ്യാപനവും ലോക്ക്ഡൗണും കാരണം റാങ്ക് പട്ടികയില്‍ നിന്നുള്ള നിയമനം നടത്താത്ത സാഹചര്യത്തില്‍ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന് സംസ്ഥാന സര്‍ക്കാരും ആവശ്യപ്പെട്ടിരുന്നു. ലോക്ക്ഡൗണ്‍ കാലാവധി അവസാനിക്കുന്നതിനനുസരിച്ചായിരിക്കും പരീക്ഷയുടെ പുതുക്കിയ തിയ്യതി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പിഎസ്‌സിയുടെ തീരുമാനം.

psc

അതേസമയം കൊറോണയുടെ പശ്ചാത്തലത്തില്‍ 300 ഡോക്ടര്‍മാരുടേയും 400 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടേയും നിയമനം നടത്താന്‍ പിഎസ്‌സി തീരുമാനിച്ചിരുന്നു. നിലവിലെ ലിസ്റ്റില്‍ നിന്നാണ് നിയമനം. കൊറോണയെ നേരിടാന്‍ കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ആവശ്യമുള്ളതിനാലാണ് തീരുമാനം.
കേരളത്തില്‍ ഇന്നലെ മാത്രം 20 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കണ്ണൂരില്‍ 8 പേര്‍ക്കും കാസറഗോഡ് ജില്ലയില്‍ നിന്ന് 7 പേര്‍ക്കും തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്ന് ഒന്ന് വീതം ആളുകള്‍ക്കാണ് രോഗം സ്ഥിരികരിച്ചത്.

ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 200 കവിഞ്ഞു. 202 പേര്‍ക്കാണ് കേരളത്തില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ ഐസിയുവില്‍ ചികിത്സയിലാണ്. എറണാകുളം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത് ആരോഗ്യ പ്രവര്‍ത്തകനാണ്.

പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സാമൂഹ്യ വ്യാപനം തടയാനായി പരിശോധനാ ഫലങ്ങള്‍ വേഗത്തിലാക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ മന്ത്രി കെകെ ശൈലജ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് വേഗത്തില്‍ ഫലമറിയുന്ന റാപ്പിഡ് ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചത്. ഇതിന് ഐസിഎംആര്‍ അനുമതി ലഭിച്ചിട്ടുണ്ട്. ഐസിഎം ആര്‍.-എന്‍ഐവി. അനുമതിയുള്ള റാപ്പിഡ് ടെസ്റ്റ് കിറ്റുകളുപയോഗിച്ചാണ് പരിശോധന നടത്തുന്നത്.

സമൂഹത്തില്‍ സ്‌ക്രീനിംഗ് നടത്തി അവരില്‍ പരിശോധന നടത്തി രോഗ സാധ്യതയുള്ളവരെ കണ്ടെത്താനാകും. അവരെ നിരീക്ഷണത്തിലാക്കി ആവശ്യമുള്ളവരെ പിസിആര്‍. പരിശോധനയ്ക്ക് വിധേയമാക്കാവുന്നതാണ്. എത്രയും വേഗം ടെസ്റ്റ് കിറ്റെത്തിച്ച് റാപ്പിഡ് ടെസ്റ്റ് തുടങ്ങുന്നതാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

English summary
Coronavirus: PSC Rank list Extended
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X